Movie prime

“മോദി എന്ന പേരിൽതന്നെ മന്ത്രമുണ്ട് “, നരേന്ദ്രമോദിയെ വാഴ്ത്തി ശിവ് രാജ് സിങ്ങ് ചൗഹാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം വാഴ്ത്തിയും സ്തുതിച്ചും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ്ങ് ചൗഹാൻ. രണ്ടാം മോദി സർക്കാറിൻ്റെ ഒന്നാം വാർഷികത്തിലാണ് മോദി എന്ന പേരു തന്നെ ഒരു മന്ത്രധ്വനിയാണ് എന്ന ചൗഹാൻ്റെ സ്തുതി വചനം വന്നിരിക്കുന്നത്. മോദി എന്ന പേരിൽത്തന്നെ ഒരു മന്ത്രമുണ്ട്. പേരിലെ ഓരോ അക്ഷരവും മഹത്തായ ഓരോ ഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. M എന്ന അക്ഷരം ‘മോട്ടിവേഷണൽ’ എന്ന വാക്കിനെ കുറിക്കുന്നു. രാജ്യത്തിൻ്റെ വളർച്ചയ്ക്കാണ് മോദി പണിപ്പെടുന്നത്. അതിനായി അദ്ദേഹം നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. More
 
“മോദി എന്ന പേരിൽതന്നെ മന്ത്രമുണ്ട് “, നരേന്ദ്രമോദിയെ വാഴ്ത്തി ശിവ് രാജ് സിങ്ങ് ചൗഹാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം വാഴ്ത്തിയും സ്തുതിച്ചും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ്ങ് ചൗഹാൻ. രണ്ടാം മോദി സർക്കാറിൻ്റെ ഒന്നാം വാർഷികത്തിലാണ് മോദി എന്ന പേരു തന്നെ ഒരു മന്ത്രധ്വനിയാണ് എന്ന ചൗഹാൻ്റെ സ്തുതി വചനം വന്നിരിക്കുന്നത്.

മോദി എന്ന പേരിൽത്തന്നെ ഒരു മന്ത്രമുണ്ട്. പേരിലെ ഓരോ അക്ഷരവും മഹത്തായ ഓരോ ഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. M എന്ന അക്ഷരം ‘മോട്ടിവേഷണൽ’ എന്ന വാക്കിനെ കുറിക്കുന്നു. രാജ്യത്തിൻ്റെ വളർച്ചയ്ക്കാണ് മോദി പണിപ്പെടുന്നത്‌. അതിനായി അദ്ദേഹം നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. O എന്നത് ‘ഓപ്പർച്ചുനിറ്റി’ അഥവാ അവസരങ്ങളാണ്. മോദിയുടെ ഭരണ നേതൃത്വത്തിൽ രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങൾക്കും ഒട്ടേറെ അവസരങ്ങൾ കൈവന്നിരിക്കുന്നു. D ‘ഡൈനാമിക് ലീഡർഷിപ്പ്’ ആണ്. ഊർജ്വസ്വലമായ നേതൃത്വമാണ് മോദിയുടേത്. l ‘ഇൻസ്പെയർ’ , ‘ഇന്ത്യ’ എന്നീ വാക്കുകളെ സൂചിപ്പിക്കുന്നു. സ്വാശ്രയ ഇന്ത്യയ്‌ക്കായി അദ്ദേഹം നമ്മെ പ്രചോദിപ്പിക്കുകയാണ് – ചൗഹാൻ വിശദീകരിക്കുന്നു.

അതേസമയം, ഔദ്യോഗികമായ ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും രണ്ടാം മോദി സർക്കാറിൻ്റെ ഒന്നാം വാർഷികത്തിൽ സർക്കാറിൻ്റെ നേട്ടങ്ങളെപ്പറ്റിയുള്ള അവകാശവാദങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നിലുണ്ട്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഒരു സുവർണ അധ്യായത്തിനാണ് കഴിഞ്ഞ വർഷം ഈ ദിവസം തുടക്കമിട്ടതെന്ന് തൻ്റെ സന്ദേശത്തിൽ മോദി പറഞ്ഞു.

വളർച്ചയുടെയും വികാസത്തിൻ്റെയും ഘട്ടത്തിലാണ് നമ്മുടെ രാജ്യം. ഭരണത്തുടർച്ച മാത്രം ലക്ഷ്യമിട്ടല്ല, മറിച്ച് ഇന്ത്യയെ ഉയരങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യ ബോധത്തോടെയാണ് ജനങ്ങൾ ഈ സർക്കാറിനെ വീണ്ടും തിരഞ്ഞെടുത്തത്. ആഗോള തലത്തിൽ നേതൃപദവി വഹിക്കുന്ന ഇന്ത്യയെയാണ് ഓരോ പൗരനും സ്വപ്നം കാണുന്നത്. ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പരിശ്രമങ്ങളിലാണ് സർക്കാർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ ദിശയിലുള്ള മുന്നേറ്റമാണ് രാജ്യം കാഴ്ചവെയ്ക്കുന്നതെന്ന് ബി ജെ പി പ്രസിഡണ്ട് ജെ പി നന്ദ ട്വീറ്റ് ചെയ്തു.