Movie prime

നിങ്ങൾ 10 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

Sleep നിങ്ങൾ പത്ത് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ ? പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും സമയങ്ങളിലും നിങ്ങൾ അറിയാതെ ഉറങ്ങിപോകാറുണ്ടോ ? എങ്കിൽ ആ ഉറക്കത്തെ അത്രകണ്ട് നിസാരമായി കാണരുത്. വേണ്ടത്ര ഉറക്കം ലഭിക്കാത്തതുപോലെ തന്നെ , അമിത ഉറക്കം നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുക തന്നെ ചെയ്യും . മാത്രവുമല്ല അമിതമായി ഉറങ്ങുന്നത് ആരോഗ്യപരമായ ചില പ്രശ്നങ്ങളുടെ ലക്ഷണവുമാകാം . സാധാരണയായി , അമിത ഉറക്കം നമ്മൾ കൂടുതൽ ജോലി എടുത്തതുകൊണ്ടാവും എന്ന് കരുതി അവഗണിക്കാറാണ് പതിവ് . എന്നാൽ അങ്ങനെ More
 
നിങ്ങൾ 10 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

Sleep

നിങ്ങൾ പത്ത് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ ? പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും സമയങ്ങളിലും നിങ്ങൾ അറിയാതെ ഉറങ്ങിപോകാറുണ്ടോ ? എങ്കിൽ ആ ഉറക്കത്തെ അത്രകണ്ട് നിസാരമായി കാണരുത്. വേണ്ടത്ര ഉറക്കം ലഭിക്കാത്തതുപോലെ തന്നെ , അമിത ഉറക്കം നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുക തന്നെ ചെയ്യും . മാത്രവുമല്ല അമിതമായി ഉറങ്ങുന്നത് ആരോഗ്യപരമായ ചില പ്രശ്നങ്ങളുടെ ലക്ഷണവുമാകാം . സാധാരണയായി , അമിത ഉറക്കം നമ്മൾ കൂടുതൽ ജോലി എടുത്തതുകൊണ്ടാവും എന്ന് കരുതി അവഗണിക്കാറാണ് പതിവ് . എന്നാൽ അങ്ങനെ ഇതിനെ അവഗണിക്കരുത്, അമിത ഉറക്കത്തിന്റെ പ്രധാന കാരണം കണ്ടെത്തുക തന്നെ വേണം . Sleep

10-12 മണിക്കൂർ ഉറക്കത്തിനുശേഷവും ക്ഷീണം തോന്നുന്നുവെങ്കിൽ അത് എന്ത് കൊണ്ടാണെന്ന് കണ്ടുപിടിക്കണം .അമിത ഉറക്കത്തിനെ ഹൈപ്പർസോമ്നിയ (hypersomnia) എന്നാണ് പറയുന്നത്. ഇത് ഇന്സോമ്നിയയുടെ (ഉറക്കമില്ലായ്മ) വിപരീതമാണ്. ഹൈപ്പർസോമ്നിയ രോഗികൾക്ക് രാത്രി അല്ലെങ്കിൽ പകൽ കൂടുതൽ ഉറക്കത്തിന്റെ ആവശ്യകത അനുഭവപ്പെടുന്നു. ആവശ്യത്തിന് ഉറക്കം ലഭിച്ചതിന് ശേഷവും രോഗികളിൽ ക്ഷീണം അനുഭവപ്പെടുന്നു . ഇത് പകൽ ഉറക്കത്തിലേക്കും അമിത ഉറക്കത്തിലേക്കും നയിക്കുന്നു.

നിങ്ങൾ 10 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

ഹൈപ്പർസോമ്നിയയോ ശരിക്കുമുള്ള ഉറക്കം ലഭിക്കാത്തതോ അല്ല നിങ്ങളുടെ അമിത ഉറക്കത്തിന് കാരണമെങ്കിൽ തീർച്ചയായും അത് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നം തന്നെയായിരിക്കാം. രോഗനിർണയത്തിനും യഥാർത്ഥ കാരണം അറിയുന്നതിനും നിങ്ങൾ ഡോക്ടറെ കാണുക തന്നെയാണ് ഉചിതം . അതിന് മുൻപ് നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.

വിഷാദം

വിഷാദരോഗം ബാധിക്കുമ്പോൾ ചിലർക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാറുള്ള പോലെ ഹൈപ്പർസോമ്നിയയും പിടിപെടാറുണ്ട്. മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായത്തോടെ ഇതിന് പരിഹാരം കാണാൻ സാധിക്കും.

ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിച്ചേക്കാം

പകൽ ഉറക്കം ഉൾപ്പെടെയുള്ള അമിത ഉറക്കം ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമായി കണക്കാക്കാം . 72,000 ത്തോളം സ്ത്രീകളിൽ നടത്തിയ ആരോഗ്യ പഠനമനുസരിച്ച്, രാത്രിയിൽ 9 മുതൽ 11 മണിക്കൂർ വരെ ഉറങ്ങുന്ന സ്ത്രീകൾക്ക് 8 മണിക്കൂർ ഉറങ്ങുന്ന സ്ത്രീകളേക്കാൾ 38% കൊറോണറി ഹൃദ്രോഗമുണ്ടാകാൻ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.

നിങ്ങൾ 10 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

നിങ്ങളുടെ തൈറോയ്ഡ് പരിശോധിക്കുക

ഹൈപ്പോതൈറോയിഡിസം ഒരു ദിവസം 10 മണിക്കൂറിലധികം ഉറങ്ങുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പകൽ സമയങ്ങളിൽ തളർച്ച അനുഭവപ്പെടുന്നതിനും ഉറക്കത്തിനും കാരണമാകുന്നു. ഹൈപ്പോതൈറോയിഡിസം ബാധിച്ച ആളുകളിൽ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെയുള്ള നല്ല ഉറക്കത്തിനുശേഷവും ക്ഷീണം തോന്നാറുള്ളതായി പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. അതുകൊണ്ട് തന്നെ ഒരു നിശ്ചിത , സമയത്തിന് ശേഷവും നിങ്ങളിൽ ക്ഷീണവും ഉറക്കവും ഉണ്ടെങ്കിൽ . ഉടനടി നിങ്ങൾ തൈറോയ്ഡ് പരിശോധിക്കുന്നതാണ് നല്ലത്.

സ്ലീപ് അപ്നിയ

ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ അതായത് രാത്രിയിൽ പലതവണ നമ്മുടെ ഉറക്കം ശല്യപെടുകയും, നല്ല ഉറക്കം ലഭിക്കാതെ ഇരിക്കുകയും വഴിപകൽ അമിത ഉറക്കത്തിനു കാരണമാകുന്നു.

ചില കാലാവസ്ഥയിൽ കൂടുതൽ ഉറക്കം അനുഭവപ്പെടുക

ചില കാലാവസ്ഥയിൽ കൂടുതൽ ഉറങ്ങുന്നത് സാധാരണമാണ്, ഈ അവസ്ഥയെ സീസണൽ അഫക്റ്റീവ് ഡിസോർഡർ എന്നാണ് വിളിക്കുക. ശൈത്യകാലത്ത് ഇത്തരത്തിൽ അമിത ഉറക്കം ആളുകളിൽ അനുഭവപ്പെടാറുണ്ട് ഇതിനെ വിന്റർ ഡിപ്രഷൻ എന്നാണ് അറിയപ്പെടുന്നത്.