Movie prime

ഉറക്കമില്ലായ്മ ഹൃദയത്തോട് ചെയ്യുന്നത് നല്ല കാര്യങ്ങളല്ല

ഉറക്കക്കുറവും ഉറക്കത്തിനിടയിലെ പ്രശ്നങ്ങളും ഗുരുതരമായ ഹൃദയരോഗങ്ങൾക്ക് കാരണമാകുന്നതായി പഠനം. ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന കാർഡിയോ വാസ്കുലാർ രോഗങ്ങൾക്കും തലച്ചോറിനെയും അതിലേക്കുള്ള രക്തക്കുഴലുകളെയും ബാധിക്കുന്ന സെറിബ്രോ വാസ്കുലാർ രോഗങ്ങൾക്കും ഉറക്കക്കുറവ് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. ന്യൂറോളജി ജേണലിലാണ് ഇതുസംബന്ധിച്ച പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചൈനയിലാണ് പഠനം നടന്നത്. 4,87,200 പേരെ തുടർച്ചയായി പത്ത് വർഷത്തോളം നിരീക്ഷിച്ചാണ് ഗവേഷകർ തങ്ങളുടെ നിഗമനങ്ങളിൽ എത്തിയത്. ഉറക്കക്കുറവുള്ളവർ, ഉറക്കം ഇടയ്ക്കിടെ മുറിഞ്ഞുപോകുന്നവർ, ഉറക്കക്കുറവുമൂലം നേരത്തേ എഴുന്നേൽക്കുന്നവർ, മതിയായി ഉറങ്ങാൻ കഴിയാത്തതുമൂലം ജോലിയിൽ ഏകാഗ്രത ലഭിക്കാത്തവർ എന്നിങ്ങനെ ആളുകളെ വിവിധ വിഭാഗങ്ങളായി More
 

ഉറക്കക്കുറവും ഉറക്കത്തിനിടയിലെ പ്രശ്നങ്ങളും ഗുരുതരമായ ഹൃദയരോഗങ്ങൾക്ക് കാരണമാകുന്നതായി പഠനം. ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന കാർഡിയോ വാസ്കുലാർ രോഗങ്ങൾക്കും തലച്ചോറിനെയും അതിലേക്കുള്ള രക്തക്കുഴലുകളെയും ബാധിക്കുന്ന സെറിബ്രോ വാസ്കുലാർ രോഗങ്ങൾക്കും ഉറക്കക്കുറവ് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ.

ന്യൂറോളജി ജേണലിലാണ് ഇതുസംബന്ധിച്ച പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചൈനയിലാണ് പഠനം നടന്നത്. 4,87,200 പേരെ തുടർച്ചയായി പത്ത് വർഷത്തോളം നിരീക്ഷിച്ചാണ് ഗവേഷകർ തങ്ങളുടെ നിഗമനങ്ങളിൽ എത്തിയത്.

ഉറക്കക്കുറവുള്ളവർ, ഉറക്കം ഇടയ്ക്കിടെ മുറിഞ്ഞുപോകുന്നവർ, ഉറക്കക്കുറവുമൂലം നേരത്തേ എഴുന്നേൽക്കുന്നവർ, മതിയായി ഉറങ്ങാൻ കഴിയാത്തതുമൂലം ജോലിയിൽ ഏകാഗ്രത ലഭിക്കാത്തവർ എന്നിങ്ങനെ ആളുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. മദ്യപാനം, പുകവലി, വ്യായാമക്കുറവ് തുടങ്ങി സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകുന്ന മറ്റു ഘടകങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു പഠനം നടത്തിയത്.

ഉറക്കക്കുറവ് അവഗണിക്കേണ്ട വിഷയമല്ല. പിന്നീട് ഗുരുതരമായിത്തീരാൻ ഇടയുള്ള പല രോഗങ്ങളുടെയും ലക്ഷണമാണ്. പ്രത്യേകിച്ചും ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായി ഉറക്കക്കുറവും മറ്റും കണ്ടുവരാറുണ്ട്.

ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാനായാൽ ഇത്തരം രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള ചികിത്സയും എളുപ്പമാകും- ഗവേഷകർ പറയുന്നു.