Movie prime

കോവിഡ്‌മുക്തമെന്നു പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാഷ്ട്രമായി സ്ലോവേനിയ

രാജ്യം കോവിഡ് മുക്തമായെന്ന് പ്രഖ്യാപിച്ച് യൂറോപ്യന് രാഷ്ട്രമായ സ്ലൊവേനിയ. തദ്ദേശീയമായ കോവിഡ് വൈറസ് ബാധയില്ലെന്ന സുപ്രധാന പ്രഖ്യാപനമാണ് ഈ ചെറുരാഷ്ട്രം നടത്തിയത്. കോവിഡ് വ്യാപനം സമ്പൂര്ണ്ണ നിയന്ത്രണത്തിലാണെന്നും അസാധാരണ ആരോഗ്യ മാനദണ്ഡങ്ങള് ഇനിയാവശ്യമില്ലെന്നും സര്ക്കാര് വൃത്തങ്ങള് അറിയിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച സാഹചര്യം തങ്ങളുടേതാണെന്നു വ്യക്തമാക്കി പ്രധാനമന്ത്രി ജാനെസ് ജൻസ 23 മുതൽ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുകയാണെന്നും അറിയിച്ചു. മാര്ച്ച് നാലിനാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോര്ട്ട് ചെയ്തത്. അയല്രാഷ്ട്രമായ ഇറ്റലിയില് നിന്ന് വന്നയാള്ക്കായിരുന്നു വൈറസ് More
 
കോവിഡ്‌മുക്തമെന്നു പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാഷ്ട്രമായി സ്ലോവേനിയ

രാജ്യം കോവിഡ് മുക്തമായെന്ന് പ്രഖ്യാപിച്ച് യൂറോപ്യന്‍ രാഷ്ട്രമായ സ്ലൊവേനിയ. തദ്ദേശീയമായ കോവിഡ് വൈറസ് ബാധയില്ലെന്ന സുപ്രധാന പ്രഖ്യാപനമാണ് ഈ ചെറുരാഷ്ട്രം നടത്തിയത്. കോവിഡ് വ്യാപനം സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും അസാധാരണ ആരോഗ്യ മാനദണ്ഡങ്ങള്‍ ഇനിയാവശ്യമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

യൂറോപ്പിലെ ഏറ്റവും മികച്ച സാഹചര്യം തങ്ങളുടേതാണെന്നു വ്യക്തമാക്കി പ്രധാനമന്ത്രി ജാനെസ് ജൻസ 23 മുതൽ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുകയാണെന്നും അറിയിച്ചു.

മാര്‍ച്ച് നാലിനാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. അയല്‍രാഷ്ട്രമായ ഇറ്റലിയില്‍ നിന്ന് വന്നയാള്‍ക്കായിരുന്നു വൈറസ് ബാധ. ഇറ്റലിയുമായി അതിർത്തി പങ്കിടുന്ന സ്‍ലൊവേനിയയിൽ 20 ലക്ഷമാണ് ജനസംഖ്യ. ഇവിടെ 1500 പേർക്ക് രോഗം ബാധിച്ച്തില്‍ 103 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 35 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ വ്യാഴാഴ്ചയാണ് ഏറ്റവും ഒടുവിലത്തെ കേസ് രേഖപ്പെടുത്തിയത്. അതിനാലാണ് രാജ്യത്ത് വൈറസ്‌ വ്യാപനം നിലച്ചതെന്നു കരുതുന്നു. ഇതിനാല്‍ തന്നെ രാജ്യാതിര്‍ത്തികള്‍ തുറക്കാനും മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് രാജ്യത്ത് ക്വാറന്റൈന്‍ വേണ്ട എന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടാഴ്ചയിലേറെ യൂറോപ്യന്‍ യൂണിയനില്‍ തന്നെ താമസിക്കുന്നവര്‍ ആയിരിക്കണം ഇവര്‍. എന്നാല്‍ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന പൗരന്മാര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

രാജ്യാതിര്‍ത്തി കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്ലോവേനിയ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പാസ് നേടിയ ശേഷമേ രാജ്യത്തേക്ക് പ്രവേശനമുള്ളൂ. ലോക്ക്ഡൌണ്‍ വിലക്ക് നീക്കിയതിന് പിന്നാലെ പടിഞ്ഞാറന്‍ സ്ലോവേനിയയിലെ കാനിന്‍ റിസോര്‍ട്ടില്‍ മഞ്ഞില്‍ സ്കീയിംഗ് നടത്താന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. സാധാരണ ഇറ്റലിയില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ ഇവിടെ സ്കീയിങ്ങിനു വരാറുണ്ട്.