Movie prime

ലോക പ്രമേഹ ദിനം: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉള്ളി വെള്ളം

Diabetes Day എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അനാരോഗ്യത്തിൻ്റെ പിടിയിൽ അകപ്പെടുത്തിയ അസുഖമാണ് പ്രമേഹം. പ്രമേഹത്തെ കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിവസം ലക്ഷ്യമിടുന്നത്. Diabetes Day ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതോ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിനോട് ശരീരം വേണ്ട രീതിയിൽ പ്രതികരിക്കാത്തതോ ആയ അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് രോഗികളെ കാത്തിരിക്കുന്നത്. പ്രമേഹം തീവ്രമായാൽ വൃക്ക, കണ്ണുകൾ എന്നിവയെ ബാധിക്കും. നാഡി More
 
ലോക പ്രമേഹ ദിനം: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉള്ളി വെള്ളം

Diabetes Day

എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അനാരോഗ്യത്തിൻ്റെ പിടിയിൽ അകപ്പെടുത്തിയ അസുഖമാണ് പ്രമേഹം. പ്രമേഹത്തെ കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിവസം ലക്ഷ്യമിടുന്നത്. Diabetes Day

ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതോ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിനോട് ശരീരം വേണ്ട രീതിയിൽ പ്രതികരിക്കാത്തതോ ആയ അവസ്ഥയാണ് പ്രമേഹം.

പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് രോഗികളെ കാത്തിരിക്കുന്നത്. പ്രമേഹം തീവ്രമായാൽ വൃക്ക, കണ്ണുകൾ എന്നിവയെ ബാധിക്കും. നാഡി സംബന്ധമായ അസുഖങ്ങളും ഹൃദയ സംബന്ധമായ അസുഖങ്ങളും അധികരിക്കും. ടൈപ്പ്-1, ടൈപ്പ്-2, ടൈപ്പ്-3, ജെസ്റ്റേഷണൽ, പ്രീ-ഡയബറ്റിസ് തുടങ്ങി

പ്രമേഹം പല തരത്തിലുണ്ട്. ഫലപ്രദമായ ചികിത്സയില്ലാത്തതിനാൽ, രോഗലക്ഷണങ്ങൾ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ.

പ്രമേഹ നിയന്ത്രണത്തിൽ ഭക്ഷണക്രമത്തിന് നിർണായക പങ്കുണ്ട്. പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷ്യവസ്തുക്കളുണ്ട്. അതിലൊന്നാണ് ഉള്ളി. പ്രമേഹരോഗികൾ ഭക്ഷണത്തിൽ ഉള്ളി ഉൾപ്പെടുത്തുന്നത് നല്ലതാണ്. പക്ഷേ അളവിനെപ്പറ്റി ശ്രദ്ധാലുവായിരിക്കണം. ‘എൻവയോൺമെന്റൽ ഹെൽത്ത് ഇൻസൈറ്റ്സ് ‘ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ഉള്ളി കഴിക്കുന്നത് ടൈപ്പ്-1,

ടൈപ്പ്-2 പ്രമേഹരോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായകമാണ്. ഉള്ളിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്.

വിവിധ രീതിയിൽ ഉള്ളി ഭക്ഷ്യപദാർഥങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. സൂപ്പ്, സാലഡുകൾ അല്ലെങ്കിൽ സാൻഡ്‌വിച്ചുകൾ എന്നിവയിൽ ഉള്ളി ചേർക്കാവുന്നതാണ്.

ദിവസവും രാവിലെ കഴിക്കാവുന്ന കലോറി കുറഞ്ഞ ഡിറ്റോക്സ് പാനീയമായ ഉള്ളി വെള്ളം ഉണ്ടാക്കുന്നതിനെ കുറിച്ചാണ് താഴെ പറയുന്നത്.

ചേരുവകൾ:

2 അരിഞ്ഞ ഉള്ളി

1 കപ്പ് വെള്ളം

1 ടീസ്പൂൺ നാരങ്ങ നീര്

1 നുള്ള് കല്ലുപ്പ്

ഒരു ബ്ലെൻഡറിൽ എല്ലാ ചേരുവകളും മിശ്രിതമാക്കുക. അരിക്കരുത്. നാരുകൾ കഴിക്കേണ്ടത് പ്രധാനമാണ്.

അൽപം ഉപ്പ് ചേർത്ത് ഉള്ളിയുടെ തീക്ഷ്ണമായ രുചിയിൽ മയം വരുത്താം. താത്പര്യമില്ലാത്തവർക്ക് ഉപ്പ് പൂർണമായും ഒഴിവാക്കാം. ഉള്ളിയുടെ അരുചി ഒഴിവാക്കാൻ വേണമെങ്കിൽ നേരിയ അളവിൽ തേൻ കൂടി ചേർക്കാം. അതിനു മുമ്പായി രക്തത്തിലെ പഞ്ചസാരയുടെ അളവ് മുൻ‌കൂട്ടി പരിശോധിച്ച് ഉറപ്പാക്കണം.

പ്രമേഹനിയന്ത്രണത്തിനു പുറമേ, ഉള്ളി വെള്ളം പ്രതിരോധശേഷിക്കും നല്ലതാണ്. ചർമത്തിൻ്റെ ആരോഗ്യത്തിനും ഉള്ളി ഗുണകരമാണ്. ഉള്ളിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അമിതമായ അളവിൽ ഉള്ളി ശരീരത്തിന് ദോഷം ചെയ്യും എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കടപ്പാട്: എൻഡിടിവി ഫുഡ്