in

സ്മാര്‍ട്ട് എക്ലിപ്സ് നൂറിലേറെ രാജ്യങ്ങളിലേയ്ക്ക്: 140 കോടി രൂപയുടെ പുതിയ നിക്ഷേപം

കേരള സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ച് വിഎസ് ടി മൊബിലിറ്റി സൊല്യൂഷന്‍സ് ആഗോള വിപണി ലക്ഷ്യമാക്കി കേരളത്തില്‍ നിര്‍മിച്ച വെഹിക്കിള്‍ ട്രാക്കിങ് ഉപകരണമായ സ്മാര്‍ട്ട് എക്ലിപ്സ് വിപണിയിലിറക്കി. നൂറിലേറെ രാജ്യങ്ങളിലേയ്ക്ക് ഇത് കയറ്റുമതി ചെയ്യാനുള്ള ധാരണയായി. രാജ്യാന്തര കമ്പനിയായ ഹിയര്‍ ടെക്നോളജി ആണ് ഇത് ലോകവിപണിയിലെത്തിക്കുന്നത്. 

പുതിയ ഉല്പന്നത്തിന്‍റെ വിജയം കണക്കിലെടുത്ത് 140 കോടി രൂപയുടെ വിദേശ നിക്ഷേപം കമ്പനിയ്ക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ആണ് ഉല്പന്നം പുറത്തിറക്കിയത്. കേരളത്തില്‍ 14 ജില്ലകളിലുമുള്ള വിതരണാവകാശ സര്‍ട്ടഫിക്കറ്റ് സെന്‍ട്രല്‍ ഐ ട്രാക്ക് എന്ന സ്ഥാപനത്തിന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് കൈമാറി.  നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഇന്‍റലിജന്‍റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റമായ വി-ഡാഷ് ചടങ്ങില്‍ വെച്ച് കേരള ഐടി മിഷന്‍ ഡയറക്ടര്‍ ഡോ. എസ്. ചിത്ര പുറത്തിറക്കി.

ആഗോള വിപണിയില്‍ സ്മാര്‍ട്ട് എക്ലിപ്സ് വിതരണം ചെയ്യുന്നതിനുള്ള ധാരണാപത്രം ചടങ്ങില്‍ ഇരു കമ്പനികളുടെയും പ്രതിനിധികള്‍ തമ്മില്‍ കൈമാറി. ഹിയര്‍ കമ്പനിയുമായുള്ള ധാരണാപത്രത്തില്‍ വിഎസ് ടി  ഗ്ലോബല്‍ അലയന്‍സ് മാനേജര്‍ ആദിത്യ വാഗ്റേയ് ഒപ്പു വെച്ചു. ഈ പങ്കാളിത്തത്തിലൂടെ ഗതാഗത സംവിധാനങ്ങള്‍, നഗര ഗതാഗതം, ഫ്ളീറ്റ് മാനേജ്മെന്‍റ് എന്നിവയില്‍ നൂതനത്വം കൊണ്ടുവരാനാകുമെന്ന് ആദിത്യ വാഗ്റേയ് പറഞ്ഞു. 

2015 ല്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച വിഎസ് ടി സൊല്യൂഷന്‍സ് കുറഞ്ഞകാലം കൊണ്ടാണ് ഈ നേട്ടം കൈവരിക്കുന്നതെന്ന് വിഎസ് ടി മൊബിലിറ്റി സൊല്യൂഷന്‍സ് സിഇഒ ആല്‍വിന്‍ ജോര്‍ജ് പറഞ്ഞു. 

വിഎസ് ടി മൊബിലിറ്റി സൊല്യൂഷന്‍സിന്‍റെ ഭാവി പ്രവര്‍ത്തനം ലക്ഷ്യമാക്കി ചെയര്‍മാനായ റെയ്മണ്ട് മിഖായേല്‍ ആണ് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചത്. കാനഡ സ്വദേശിയായ ഇദ്ദേഹം ഗള്‍ഫ് ബിസിനസ് ഗ്രൂപ്പ് ചെയര്‍മാനും അനാസ് ടെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ അഡീഷണല്‍ ഡയറക്ടറുമാണ്. ഇതോടെ നിലവില്‍ 117 ജീവനക്കാരുള്ള കമ്പനിക്ക് കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സാധിക്കും.  

ചടങ്ങില്‍ വിഎസ് ടിയുടെ പങ്കാളിത്ത സ്ഥാപനമായ ക്യുക് ടെല്ലിന്‍റെ ഇന്ത്യാ മേധാവി ദിനേശ് പട്കര്‍, ടാറ്റാ കമ്യൂണിക്കേഷന്‍സ് മൊബിലിറ്റ് സെയില്‍സ് ജനറല്‍ മാനേജര്‍ സൗരവ് ചന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഗോവൻ ചലച്ചിത്രമേള ഏറ്റവും മോശം എന്ന് കനേഡിയൻ സംവിധായിക

ചാമ്പ്യന്‍സ് ബോട്ട് ലീഗ് അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന വ്യാപകമാക്കും