Movie prime

‘സ്മാര്‍ട്ട് ഇന്‍കുബേറ്റര്‍ ഓഫ് ദി ഇയര്‍’ പുരസ്ക്കാരം മേക്കര്‍വില്ലേജിന്

രാജ്യത്തെ മികച്ച ഇന്കുബേറ്ററിനുള്ള ഇന്ത്യ സ്മാര്ട്ട് ഗ്രിഡ് ഫോറത്തിന്റെ (ഐഎസ്ജിഎഫ്) ‘സ്മാര്ട്ട് ഇന്കുബേറ്റര് ഓഫ് ദി ഇയര്’ പുരസ്ക്കാരം കളമശ്ശേരി മേക്കര്വില്ലേജിന്. ഡല്ഹിയില് നടന്ന ഇന്ത്യ സ്മാര്ട്ട് യൂട്ടിലിറ്റി വീക്ക് സമ്മേളനത്തില് ഇന്ത്യന് എയ്ഞജല് നെറ്റ്വര്ക്കിന്റെ സഹസ്ഥാപക പദ്മജ രൂപാരേലില് നിന്ന് മേക്കര്വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന് നായര് പുരസ്ക്കാരം ഏറ്റുവാങ്ങി. ഡീപ് ടെക് ഇന്കുബേറ്റര് വിഭാഗത്തിലാണ് ഐഐഐടിഎം-കെയുടെ കീഴിലുള്ള ഹാര്ഡ് വെയര് ഇന്കുബേറ്ററായ മേക്കര്വില്ലേജിന് പുരസ്ക്കാരം ലഭിച്ചത്. സ്റ്റാര്ട്ടപ്പ് അന്തരീക്ഷത്തെ സഹായിക്കാനും നൂതനത്വം പ്രോത്സാഹിപ്പിക്കാനും മേക്കര്വില്ലേജ് More
 
‘സ്മാര്‍ട്ട് ഇന്‍കുബേറ്റര്‍ ഓഫ് ദി ഇയര്‍’ പുരസ്ക്കാരം മേക്കര്‍വില്ലേജിന്

രാജ്യത്തെ മികച്ച ഇന്‍കുബേറ്ററിനുള്ള ഇന്ത്യ സ്മാര്‍ട്ട് ഗ്രിഡ് ഫോറത്തിന്‍റെ (ഐഎസ്ജിഎഫ്) ‘സ്മാര്‍ട്ട് ഇന്‍കുബേറ്റര്‍ ഓഫ് ദി ഇയര്‍’ പുരസ്ക്കാരം കളമശ്ശേരി മേക്കര്‍വില്ലേജിന്. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ സ്മാര്‍ട്ട് യൂട്ടിലിറ്റി വീക്ക് സമ്മേളനത്തില്‍ ഇന്ത്യന്‍ എയ്ഞജല്‍ നെറ്റ്വര്‍ക്കിന്‍റെ സഹസ്ഥാപക പദ്മജ രൂപാരേലില്‍ നിന്ന് മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.

ഡീപ് ടെക് ഇന്‍കുബേറ്റര്‍ വിഭാഗത്തിലാണ് ഐഐഐടിഎം-കെയുടെ കീഴിലുള്ള ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജിന് പുരസ്ക്കാരം ലഭിച്ചത്.
സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെ സഹായിക്കാനും നൂതനത്വം പ്രോത്സാഹിപ്പിക്കാനും മേക്കര്‍വില്ലേജ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്ക്കാരം. നവീന സാങ്കേതികവിദ്യയിലധിഷ്ഠിതമായ സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച അന്തരീക്ഷം ദേശീയതലത്തില്‍ സൃഷ്ടിക്കുന്നതിനായി മേക്കര്‍വില്ലേജ് കൈക്കൊണ്ട നടപടികളുടെ അംഗീകാരമാണ് ഈ പുരസ്ക്കാരമെന്ന് ഐഎസ്ജിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുന്‍ ഊര്‍ജ്ജ സെക്രട്ടറി പി ഉമാശങ്കര്‍, മുന്‍ പുനരുപയോഗ ഊര്‍ജ്ജ സെക്രട്ടറി വി സുബ്രഹ്മണ്യന്‍, പദ്മജ രൂപാരേല്‍, ഡല്‍ഹി വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ മുന്‍ അംഗം ബി പി സിംഗ് എന്നിവരായിരുന്നു പുരസ്ക്കാര നിര്‍ണയ സമിതി അംഗങ്ങള്‍.

അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഐഎസ്ജിഎഫ് പുരസ്ക്കാരം ലഭിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. രാജ്യത്തെ പ്രമുഖ വ്യവസായ ശൃംഖലകളുമായി ആശയവിനിമയം നടത്താനും മേക്കര്‍വില്ലേജിന്‍റെ നേട്ടങ്ങള്‍ നേരിട്ട് അവരിലേക്കെത്തിക്കാനും ഇതുവഴി കഴിയും. മേക്കര്‍വില്ലേജിലെ കമ്പനികളുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ സജീവമാകുന്ന ഈ ഘട്ടത്തില്‍ ഐഎസ്ജിഎഫ് പുരസ്ക്കാരം മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ ഗവേഷണത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന ഇന്നോവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സിന്‍റെ(ഐഡെക്സ്) പങ്കാളിയാണ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജ്. സാമൂഹിക ക്ഷേമത്തിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതു ലക്ഷ്യമാക്കി കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ‘സ്പര്‍ശ്’ കേന്ദ്രവും മേക്കര്‍വില്ലേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന മേക്കര്‍വില്ലേജില്‍ എണ്‍പതില്‍പരം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് ഇന്‍കുബേറ്റ് ചെയ്തിട്ടുള്ളത്. എട്ട് പേറ്റന്‍റുകളും നാല്പതോളം പര്‍ച്ചേസ് ഓഡറുകളും മേക്കര്‍വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ട്.