Movie prime

സോഷ്യൽ മീഡിയ മാനസികാരോഗ്യം വർധിപ്പിക്കുമെന്ന് പഠനം

ഫേസ് ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്നത് നല്ലതാണെന്ന് പഠനം. അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് സോഷ്യൽ മീഡിയ മനസികാരോഗ്യത്തിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. വിവാദങ്ങൾക്കിടയാക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്. കാരണം നിലവിലുള്ള പഠനഫലങ്ങളെയെല്ലാം പുതിയ പഠനം ഏതാണ്ട് പൂർണമായും നിരാകരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗം സാമൂഹ്യബന്ധങ്ങളെ ഇല്ലാതാക്കുമെന്നും സമ്മർദവും ആശങ്കയും വർധിപ്പിച്ച് വിഷാദത്തിലേക്ക് തള്ളിയിടുമെന്നുമാണ് നാളിതുവരെയുള്ള പഠനങ്ങൾ പറഞ്ഞിട്ടുള്ളത്. എന്നാൽ മാനസികാരോഗ്യം വർധിപ്പിച്ച് വിഷാദത്തെ കാര്യമായി കുറയ്ക്കും എന്നാണ് മിഷിഗൻ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. More
 
സോഷ്യൽ മീഡിയ മാനസികാരോഗ്യം വർധിപ്പിക്കുമെന്ന് പഠനം

ഫേസ് ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്നത് നല്ലതാണെന്ന് പഠനം. അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് സോഷ്യൽ മീഡിയ മനസികാരോഗ്യത്തിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. വിവാദങ്ങൾക്കിടയാക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്. കാരണം നിലവിലുള്ള പഠനഫലങ്ങളെയെല്ലാം പുതിയ പഠനം ഏതാണ്ട് പൂർണമായും നിരാകരിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഉപയോഗം സാമൂഹ്യബന്ധങ്ങളെ ഇല്ലാതാക്കുമെന്നും സമ്മർദവും ആശങ്കയും വർധിപ്പിച്ച് വിഷാദത്തിലേക്ക് തള്ളിയിടുമെന്നുമാണ് നാളിതുവരെയുള്ള പഠനങ്ങൾ പറഞ്ഞിട്ടുള്ളത്. എന്നാൽ മാനസികാരോഗ്യം വർധിപ്പിച്ച് വിഷാദത്തെ കാര്യമായി കുറയ്ക്കും എന്നാണ് മിഷിഗൻ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഫേസ് ബുക്ക്, വാട്സപ്പ്, സ്‌നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം എന്നിവ ബന്ധങ്ങൾ ശക്തമാക്കാൻ ഉപകരിക്കുന്നു. മാനസികമായ സമ്മർദങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നു. ഏകാന്തത കുറയ്ക്കുന്നു. പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുന്നു. അങ്ങിനെ കൂടുതൽ സജീവമായ സാമൂഹ്യജീവിയാക്കി മാറ്റുന്നു എന്നെല്ലാമാണ് പുതിയ കണ്ടെത്തലുകൾ.

മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഉപയോഗം കുട്ടികളിലുൾപ്പെടെ സാമൂഹികത നശിപ്പിക്കുന്നെന്നും ബന്ധങ്ങളെ തളർത്തുന്നെന്നും വ്യാപകമായ വിമർശനങ്ങളുള്ളപ്പോഴാണ് അതിനെ തള്ളിക്കളയുന്ന റിപ്പോർട്ടുമായി ഒരു കൂട്ടം ഗവേഷകർ രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം.