patanjali
in

കൊറോണിൽ പറ്റിക്കൽസാ, ശരിതന്നെ… അപ്പോൾ ഫെയർ & ലൗലിയോ? സോഷ്യൽ മീഡിയയിൽ പോര്

patanjali

കൊറോണ വൈറസിന് മരുന്ന് കണ്ടെത്തിയെന്ന പതഞ്ജലിയുടെ അവകാശവാദവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ, സോഷ്യൽ മീഡിയയിൽ പോര്. കൊറോണിൽ, ശ്വാസരി എന്നീ ഉത്പന്നങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയരുമ്പോൾ വിവാദത്തിലാവുന്നത് ഫെയർ & ലൗലി പോലുള്ള സൗന്ദര്യ വർധക ഉത്പന്നങ്ങളും ഡെറ്റോൾ പോലുള്ള അണുനാശിനികളുമാണ്.  patanjali

ഫെയർ & ലൗലി ഇത്രയും കാലം പരീക്ഷണങ്ങളില്ലാതെ വിപണിയിൽ നിലനിന്നു. അപ്പോൾ എന്തുകൊണ്ടാണ് പതഞ്ജലിയിൽ മാത്രം ചോദ്യങ്ങൾ ഉയർത്തുന്നത് എന്നാണ് പതഞ്ജലി അനുകൂലികളുടെ വാദം. പതഞ്ജലി പറ്റിക്കൽസാണെങ്കിൽ തന്നെ എന്താ പ്രശ്നം, ഫെയർ & ലൗലിയും ഡെറ്റോളുമെല്ലാം എത്രയോ കാലമായി ആളുകളെ പറ്റിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

95,33,443 പേരെ ബാധിച്ചതും ലോകമെമ്പാടും 4,85,122 പേരെ കൊന്നൊടുക്കിയതുമായ മാരകമായ വൈറസിന് വാക്സിൻ കണ്ടെത്തുന്നതിനായി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ നിതാന്ത പരിശ്രമത്തിലാണ്.  അതിനിടയിലാണ് കൊറോണ വൈറസിന് ആദ്യത്തെ ആയുർവേദ മരുന്ന്  കണ്ടെത്തിയതായി യോഗ ഗുരു ബാബ രാംദേവ് അവകാശവാദവുമായി രംഗത്തെത്തിയത്.  

എന്നാൽ കൊറോണ മരുന്ന് എന്ന നിലയിൽ വാർത്തയായ പതഞ്ജലി ഉത്പന്നങ്ങൾക്ക് അതേ നിലയിൽ വിറ്റഴിക്കാനുള്ള അനുമതി നല്കിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. “ഇമ്മ്യൂണിറ്റി ബൂസ്റ്റർ, ചുമ, പനി” എന്നിവയ്ക്കാണ് ലൈസൻസ് നൽകിയത്.  കൊറോണ വൈറസിനുള്ള മരുന്നാണ് എന്ന് ലൈസൻസിനുള്ള അപേക്ഷയിൽ പതഞ്ജലി പറഞ്ഞിരുന്നില്ല. അതിനാൽ കൊറോണിൽ, ശ്വാസരി എന്നിവയെ കൊറോണ മരുന്നുകൾ എന്ന നിലയിൽ പരസ്യം ചെയ്യാൻ പാടില്ല എന്ന് സർക്കാർ പതഞ്ജലിയോട് ആവശ്യപ്പെട്ടു. ആയുഷ് വകുപ്പ് പ്രസ്തുത നിലപാടെടുത്തതോടെ രാംദേവിൻ്റെ തട്ടിപ്പുകളെപ്പറ്റിയായി സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ഇതിനിടയിലാണ് ഫെയർ ആൻ്റ് ലൗലി പോലുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങളിലെ പൊള്ളത്തരങ്ങൾ നിരവധി പേർ ചൂണ്ടിക്കാണിക്കാൻ തുടങ്ങിയത്. 

കൊറോണിലിൻ്റെ പേരിൽ  ഒട്ടേറെ ആളുകൾ രാംദേവിനെ വിമർശിക്കുന്നുണ്ട്, എന്നാൽ അവരിൽ ചിലർ കഴിഞ്ഞ 20 വർഷമായി ഫെയർ ആന്റ് ലൗലി ഉപയോഗിച്ചുകൊണ്ട് സുന്ദരമായ ചർമ്മം ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞുകൂടുന്നവരാണ് – ഒരാൾ ട്വീറ്റ് ചെയ്തു. 

99.99 ശതമാനം രോഗാണുക്കളെയും കൊല്ലുമെന്ന ഡെറ്റോളിൻ്റെ അവകാശവാദവും ഇതേ നിലയിൽ രൂക്ഷമായ പരിഹസിക്കപ്പെടുന്നുണ്ട്.

വിദേശ ബഹുരാഷ്ട്ര കുത്തക ഡെറ്റോൾ 99.99% രോഗാണുക്കളെയും കൊല്ലുമെന്ന് പറയുമ്പോൾ, ലിബറലുകൾ പറയും,“ഗംഭീരം.”  വിദേശ ബഹുരാഷ്ട്ര കുത്തക ‘ഫെയർ ആൻഡ് ലൗലി’ ഒരാഴ്ചയ്ക്കുള്ളിൽ വെളുപ്പിച്ചു തരാം എന്ന് പറയുമ്പോഴും, ലിബറലുകൾ പറയും, “ഗംഭീരം.” എന്നാൽ സ്വദേശി കമ്പനി പതഞ്ജലി കോവിഡ്-19 നെ സുഖപ്പെടുത്തുമെന്നു പറഞ്ഞാൽ, ലിബറലുകൾ അതിനെ ചോദ്യം ചെയ്യാൻ തുടങ്ങുകയായി. അവർക്കതിന് തെളിവ് കിട്ടിയേ തീരൂ. എപ്പോഴാണ് ഈ മാനസികാവസ്ഥയ്ക്ക് അറുതി വരിക എന്നാണ് ഒരു ട്വീറ്റ്.

ഫെയർ ആന്റ് ലൗലിയും ലക്സും ഉപയോഗിച്ച് ആരും വെളുത്തവരും സുന്ദരികളുമായിട്ടില്ല. എന്നാൽ അതിലൊന്നും ആർക്കും പരാതിയില്ല എന്നാണ് മറ്റൊരു ട്വീറ്റ്. 

സ്വാമി രാംദേവിന്റെ അവകാശവാദം  ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, അതിനാൽ കൊറോണിൽ നിർത്തുകയാണ്… എന്നാൽ ആളുകളെ വെളുപ്പിക്കുമെന്ന്  ഉറപ്പു നല്കുന്ന ഫെയർ & ലൗലിയുടെ അവകാശവാദം ശരിയാണ് എന്ന് തെളിഞ്ഞു, അതിനാൽ അവർക്കത് വിൽക്കാനും കഴിയും. ഫെയർ ആന്റ് ലൗലി ആരേയും കബളിപ്പിക്കുന്നില്ല… എന്നിങ്ങനെ നിരവധി പേർ ഫെയർ & ലൗലി വിരുദ്ധ കമൻ്റുകളുമായി വരുന്നുണ്ട്. 

പതഞ്ജലിയുടെ ബ്യൂട്ടി ക്രീം, ഫെയർനെസ് ക്രീം,  ‘സ്വർണ കാന്തി ഫെയർനസ്’ ക്രീം തുടങ്ങിയ തട്ടിപ്പുകളുടെ കൂട്ടത്തിൽ കൊറോണിലിനെയും ശ്വാസരിയെയും കൂടി ഉൾപ്പെടുത്തിയാൽ മതി എന്നാണ് ഇതിനുള്ള ചില മറുപടി കമൻ്റുകൾ.

മാരകമായ ഒരു വൈറസിന് മരുന്ന് കണ്ടെത്തി എന്ന അവകാശവാദത്തെ സൗന്ദര്യ വർധക ഉത്പന്ന പരസ്യങ്ങളുമായി താരതമ്യം ചെയ്യുന്നതേ ശരിയല്ല എന്ന യുക്തിസഹമായ അഭിപ്രായങ്ങളും ഇതിനിടയിൽ ചിലർ പ്രകടിപ്പിക്കുന്നുണ്ട്. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

whatsapp

ചാറ്റ് കൂടുതല്‍ രസകരമാക്കാന്‍ പുതിയ ഫീച്ചറുമായി വാട്സപ്പ് വരുന്നു

harish vausudevan

കോവിഡിൻ്റെ മറവിൽ കേന്ദ്രസർക്കാരിന്റെ തട്ടിപ്പ്