Movie prime

സ്ത്രീകളുടെ ആരോഗ്യത്തിനായി ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ

ആരോഗ്യത്തിന്റെ കാര്യത്തിൽ, നമ്മുടെ ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. ആരോഗ്യത്തോടെ ധീർഘകാലം ജീവിക്കാനും , നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ വ്യക്തിയും വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. എന്നിരുന്നാലും സ്ത്രീകളുടെയും പുരുഷൻമാരുടെയും ഭക്ഷണക്രമങ്ങൾ രണ്ടും രണ്ട് തരമാണ്. ഭക്ഷണക്രമത്തിലെ വ്യത്യാസം പുരുഷന്മാർക്കും സ്ത്രീകൾക്കും അവരുടെ മെറ്റബോളിക് റേറ്റ്, പ്രത്യുൽപാദന പ്രവർത്തനങ്ങൾ, ശരീരഘടന എന്നിവയിൽ വ്യത്യാസം ഉണ്ട് . സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുരുഷന്മാർക്ക് കൂടുതൽ പേശികളും ഉയർന്ന മെറ്റബോളിക് റേറ്റുമാണ് ഉള്ളത് . അതിനാൽ അവർ More
 
സ്ത്രീകളുടെ ആരോഗ്യത്തിനായി ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ

ആരോഗ്യത്തിന്റെ കാര്യത്തിൽ, നമ്മുടെ ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. ആരോഗ്യത്തോടെ ധീർഘകാലം ജീവിക്കാനും , നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ വ്യക്തിയും വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. എന്നിരുന്നാലും സ്ത്രീകളുടെയും പുരുഷൻമാരുടെയും ഭക്ഷണക്രമങ്ങൾ രണ്ടും രണ്ട് തരമാണ്.

ഭക്ഷണക്രമത്തിലെ വ്യത്യാസം പുരുഷന്മാർക്കും സ്ത്രീകൾക്കും അവരുടെ മെറ്റബോളിക് റേറ്റ്, പ്രത്യുൽപാദന പ്രവർത്തനങ്ങൾ, ശരീരഘടന എന്നിവയിൽ വ്യത്യാസം ഉണ്ട് . സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുരുഷന്മാർക്ക് കൂടുതൽ പേശികളും ഉയർന്ന മെറ്റബോളിക് റേറ്റുമാണ് ഉള്ളത് . അതിനാൽ അവർ കൂടുതൽ കലോറി അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. എന്നാൽ സ്ത്രീകൾ കുഞ്ഞുങ്ങളെ പ്രസവിക്കുകയും എല്ലാ മാസവും ആർത്തവചക്രത്തിലൂടെ കടന്നുപോകുകയും ചെയ്യുന്നു. അതിനാൽ അവർക്ക് കൂടുതൽ വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. അതുകൊണ്ട് തന്നെ അവരുടെ ആരോഗ്യം വളരെ പ്രധാനമാണ് .

സ്ത്രീകളുടെ ആരോഗ്യം നിലനിർത്തുന്നതിന് അഞ്ച് പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ആഹാര ക്രമത്തിൽ ഉൾപെടുത്തേണ്ടതാണ്.

കൊഴുപ്പടങ്ങിയ ഭക്ഷണം

സ്ത്രീകളുടെ ആരോഗ്യത്തിനായി ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ

ചെമ്പല്ലി അല്ലെങ്കിൽ മത്തി പോലുള്ള കൊഴുപ്പുള്ള മത്സ്യം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ സ്ത്രീകൾ കഴിക്കുന്നത് നിർബന്ധമാക്കണം . ഇരുമ്പിന്റെ ഉറവിടമാണ് അതുകൊണ്ട് തന്നെ ആർത്തവ സമയങ്ങളിലെ പോഷകക്കുറവിന് ഇത് ഏറെ സഹായിക്കുന്നതാണ്. ഇതുകൂടാതെ, ഇതിൽ അടങ്ങിരിക്കുന്ന ഒമേഗ 3 സ്ത്രീകളുടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് നല്ലതാണ്. കൊഴുപ്പുള്ള മത്സ്യം കഴിക്കുന്നതി ലൂടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, രക്തസമ്മർദ്ദം , വിഷാദം, സന്ധി വേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

പാലും തൈരും

സ്ത്രീകളുടെ ആരോഗ്യത്തിനായി ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ

ലോകമെമ്പാടുമുള്ള സ്ത്രീകളെ ബാധിക്കുന്ന മറ്റൊരു പ്രധാന ആരോഗ്യ പ്രശ്നമാണ് കാൽസ്യം കുറവ്. പാലും തൈരും കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്, ഇത് നമ്മുടെ അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമാണ്. കുടലിന്റെ ആരോഗ്യത്തിനും ശരിയായ ഭക്ഷണം ദഹിപ്പിക്കുന്നതിനും തൈര് നല്ലതാണ്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള നല്ല പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്.

ചണവിത്തുകൾ അഥവാ ഫ്ളാക്സ് സീഡുകൾ

സ്ത്രീകളുടെ ആരോഗ്യത്തിനായി ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ

ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് മറ്റ് പോഷകങ്ങൾ, ധാതുക്കൾ എന്നിവയുടെ ഒരു കലവറയാണ് ഫ്ളാക്സ് സീഡുകൾ അഥവാ ചണവിത്തുകൾ .പതിവായി ചണവിത്തിന്റെ ഉപയോഗം ആർത്തവ ചക്രം ക്രമീകരിക്കുകയും ആർത്തവവുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം നല്കുകയും ചെയ്യുന്നു. രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ (triglycerides) അളവ് കുറയ്ക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഇവയ്ക്ക് കഴിയും.

വൻപയർ

സ്ത്രീകളുടെ ആരോഗ്യത്തിനായി ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ
How to Cook Dark Red Kidney beans myfavouritepastime.com

പ്രോട്ടീനുകളും നാരുകാളും കൊണ്ട് നിറഞ്ഞ ഒന്നാണ് ഉറവിടമാണ് ബീൻസ്. സ്തനാർബുദത്തെയും മറ്റ് ഹൃദ്രോഗങ്ങളെയും തടയാനുള്ള സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകളിൽ ഹോർമോണുകൾ സ്ഥിരപ്പെടുത്തുന്നതിലും ഇവ പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ ബീൻസ് ഉൾപ്പെടുത്തുന്നത്തിലൂടെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും പെരിമെനോപോസൽ ( perimenopausal ) അല്ലെങ്കിൽ ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

തക്കാളി

സ്ത്രീകളുടെ ആരോഗ്യത്തിനായി ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ

തക്കാളിയിൽ ലൈക്കോപീൻ എന്ന കരോട്ടിനോയിഡ് അടങ്ങിയിട്ടുണ്ട്, ഇത് പഴങ്ങൾക്ക് ചുവന്ന നിറം നൽകുന്ന ഒന്നാണ്. ലൈക്കോപീൻ സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ ചൂണ്ടികാണിക്കുന്നു. തക്കാളിയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നത്തിനും കോശങ്ങൾ നശിക്കുന്നത് തടയുകയും ചെയ്യുന്നു.