Movie prime

സന്ധി വേദന കുറയ്ക്കുന്നതിന് ഫലപ്രദമായ ചില പൊടികൈകൾ 

 

സന്ധിവേദന എന്നത് ആളുകൾക്കിടയിൽ, പ്രത്യേകിച്ച് പ്രായമായവരിൽ ഏറ്റവും സാധാരണമായി  കണ്ടു വരുന്ന ഒരു  ആരോഗ്യപ്രശ്നമാണ് . പ്രായമാകുമ്പോൾ, നമ്മുടെ അസ്ഥി ദുർബലമാകാൻ തുടങ്ങുകയും സന്ധി വേദന അനുഭവപ്പെടുകയും  ചെയ്യുന്നു. വേദന അസഹനീയമാകുമ്പോൾ, നമ്മളിൽ പലരും ഒരു ആരോഗ്യവിദഗ്‌ധനെ കാണാറാണ് പതിവ് . എന്നാൽ തുടക്കത്തിൽ തന്നെ  കാൽമുട്ട് വേദന കുറയ്ക്കുന്നതിന് വീട്ടിൽ  തന്നെ പരീക്ഷിക്കാവുന്ന ചില  വീട്ടുവൈദ്യങ്ങൾ നോക്കാം .

വ്യായാമം

excersise

സന്ധി വേദനയുടെ ഒരു പ്രധാന  കാരണങ്ങളിലൊന്നായ ഓസ്റ്റിയോപൊറോസിസ് (osteoporosis,) വികാസം പ്രാപിക്കുന്നത് നിയന്ത്രിക്കാൻ  ദിവസവുമുള്ള  വ്യായാമത്തിലൂടെ  സാധിക്കും . നടത്തം,നീന്തൽ, സൈക്ലിംഗ്, യോഗ തുടങ്ങിയ വ്യായാമത്തിലൂടെ  ഓസ്റ്റിയോപൊറോസിസ്  വികാസം നല്ല രീതിയിൽ  തടയാൻ സാധിക്കും . 

ശരീരഭാരം കുറയ്ക്കൽ, ഭക്ഷണക്രമം

അമിതമായ ശരീരഭാരം ഉണ്ടെങ്കിൽ ഒട്ടും  താമസിക്കാതെ ഭാരം കുറയ്ക്കാനുള്ള മാർഗം നോക്കുക . കാരണം നമ്മുടെ ശരീരത്തിലെ അമിതമായ ഭാരം  കാൽമുട്ടിന് കൂടുതൽ  സമ്മർദ്ദം  നൽകും, ഇത് വേദനയ്ക്ക് കാരണമാകും. ഫൈബർ, വിറ്റാമിൻ ഡി, കാൽസ്യം തുടങ്ങിയവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ് .

ഫിസിയോതെറാപ്പി

massage

 ഫിസിയോതെറാപ്പി വഴി നമ്മുടെ സന്ധികളിലെ വേദന നിയന്ത്രിക്കാൻ സാധിക്കും ഒരു നല്ല  തെറാപ്പിസ്റ്റിന്റെ സഹായത്തോടെ  പതിവായി കാൽമുട്ടുകളിൽ മസാജ് നൽകുന്നത് വളരെ നല്ലതാണ്. 

അരോമാതെറാപ്പി

വ്യത്യസ്ത  എണ്ണകൾ ഉപയോഗിച്ചാണ് ഈ  തെറാപ്പി ചെയ്യുന്നത് , ഇത് വേദനയും കാഠിന്യവും കുറയ്ക്കുന്നു.

oil

വിശ്രമവും സംരക്ഷണവും

 കാൽമുട്ടുകൾ‌ വേദന ഉള്ളപ്പോൾ നല്ല വിശ്രമമാണ് വേണ്ടത് കൂടാതെ  പുറത്തുപോകുമ്പോൾ  കാൽ‌മുട്ടിൽ ഉറയിടുക   . കാൽമുട്ടിലെ വീക്കം കുറയ്ക്കുന്നതിന് പതിവായി ഐസ് ഉപയോഗിച്ച് ഒരു തണുത്ത കംപ്രഷൻ നൽകുക.

knee cap

ചൂടും തണുപ്പും

വേദനയും വീക്കവും കുറയ്ക്കുന്നതിന് വളരെ ഫലപ്രദമായ മാർഗ്ഗമാണ് ചൂടോ തണുപ്പോ നൽകുകയെന്നത് . ചൂട് ലൂബ്രിക്കേഷനും കാഠിന്യവും മെച്ചപ്പെടുത്തുന്നു, തണുപ്പ് വേദനയും വീക്കവും കുറയ്ക്കുന്നു.

അക്യൂപങ്‌ചർ

Acupuncture

ഫിസിയോ തെറാപ്പി, അരോമാതെറാപ്പി എന്നിവയ്‌ക്കൊപ്പം, കാൽമുട്ട് അല്ലെങ്കിൽ സന്ധി വേദന കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മറ്റൊരു മാർഗമാണ് അക്യൂപങ്‌ചർ.