Movie prime

കുടവയർ കുറയ്ക്കാൻ ചില പൊടിക്കൈകൾ

നമ്മൾ മലയാളികൾ ശരീരസൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ്. എന്നാൽ മിക്കവരുടേയും എപ്പോഴത്തെയും പരാതി പൊണ്ണത്തടിയും കുടവയറും എന്ത് ചെയ്തിട്ടും കുറയുന്നില്ല എന്നതാണ്. പ്രത്യകിച്ചും കുടവയർ. ഇത് ആരോഗ്യത്തെയും മോശമായി ബാധിക്കുന്നു. വയർ, തുട, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങളിലെ കോശങ്ങളിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കില്ല . ഇത് മൂലം ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും വർധിക്കുന്നു. ശരീരഭാരം കുറയ്ക്കുക എന്നത് പൊതുവേ വളരെ ശ്രമകരമായ കാര്യമാണ്. എന്നാൽ അതിലും ബുദ്ധിമുട്ടാണ് വയറിലെ കൊഴുപ്പ് ഇല്ലാതാക്കുകയെന്നത്. മധുരം നിയന്ത്രിച്ചും ഭക്ഷണത്തിൽ മാംസ്യം കൂടുതൽ More
 
കുടവയർ കുറയ്ക്കാൻ ചില പൊടിക്കൈകൾ

നമ്മൾ മലയാളികൾ ശരീരസൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ്. എന്നാൽ മിക്കവരുടേയും എപ്പോഴത്തെയും പരാതി പൊണ്ണത്തടിയും കുടവയറും എന്ത് ചെയ്തിട്ടും കുറയുന്നില്ല എന്നതാണ്. പ്രത്യകിച്ചും കുടവയർ. ഇത് ആരോഗ്യത്തെയും മോശമായി ബാധിക്കുന്നു. വയർ, തുട, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങളിലെ കോശങ്ങളിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കില്ല . ഇത് മൂലം ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും വർധിക്കുന്നു. ശരീരഭാരം കുറയ്ക്കുക എന്നത് പൊതുവേ വളരെ ശ്രമകരമായ കാര്യമാണ്. എന്നാൽ അതിലും ബുദ്ധിമുട്ടാണ് വയറിലെ കൊഴുപ്പ് ഇല്ലാതാക്കുകയെന്നത്. മധുരം നിയന്ത്രിച്ചും ഭക്ഷണത്തിൽ മാംസ്യം കൂടുതൽ ഉൾപ്പെടുത്തിയും നന്നായി വ്യായാമം ചെയ്തും മതിയായി ഉറങ്ങിയും കൊഴുപ്പിനെ നിയന്ത്രിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക

കുടവയർ കുറയ്ക്കാൻ ചില പൊടിക്കൈകൾ

പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. പഞ്ചസാരയിൽ സാധാരണയായി പകുതി ഗ്ലൂക്കോസും പകുതി ഫ്രക്ടോസും അടങ്ങിയിരിക്കുന്നു. കരളിന് മാത്രമേ ഫ്രക്ടോസിനെ നിശ്ചിതഅളവിൽ മെറ്റബോളിസ് ചെയ്യാൻ കഴിയുകയുള്ളു. എന്നാൽ അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ കരളിൽ ഫ്രക്ടോസിന്റെ അളവ് ക്രമാതീതമായി കൂടുകയും അത് കൊഴുപ്പായി മാറുകയും ചെയ്യുന്നു. അമിതമായ പഞ്ചസാരയുടെ ഉപയോഗം മൂലമാണ് കരളിലും വയറിലും കൊഴുപ്പ് അടിയുന്നത്. അതിനാൽ, മധുരമുള്ള പാനീയങ്ങൾ, സോഡകൾ, ഉയർന്ന പഞ്ചസാര അടങ്ങിയ സ്പോർട്സ് പാനീയങ്ങൾ എന്നിവയോട് ബൈ പറയുക.

കൂടുതൽ പ്രോട്ടീൻ കഴിക്കുക

ആഹാരത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണ്. പ്രോട്ടീൻ ഉൾപ്പെടുത്തുന്നതിലൂടെ ഭക്ഷണത്തിനോടുള്ള ആസക്തി കുറയ്ക്കുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും കലോറി കുറയ്ക്കാനും സാധിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പ്രോട്ടീൻ വളരെ ഫലപ്രദമാണ്. കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നവർക്ക് വയറിൽ കൊഴുപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുട്ട, മത്സ്യം, സീഫുഡ്, പയർവർഗ്ഗങ്ങൾ, പരിപ്പ്, മാംസം, പാൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രോട്ടീന്റെ മികച്ച ഉറവിടം.

വ്യയാമം ചെയ്യുക

കുടവയർ കുറയ്ക്കാൻ ചില പൊടിക്കൈകൾ

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നന്നതിന് വ്യായാമം വളരെ പ്രധാനമാണ്. നടത്തം, ഓട്ടം, നീന്തൽ തുടങ്ങിയ എയ്‌റോബിക് വ്യായാമത്തിലൂടെ ശരീരത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാൻ സാധിക്കും. മാത്രമല്ല ശരീരത്തിലെ വീക്കം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും വയറിലെ കൊഴുപ്പുമായി ബന്ധപ്പെട്ട ഉപാപചയ പ്രശ്നങ്ങൾ പരിഹരിക്കാനും വ്യായാമം സഹായിക്കും.

നന്നായി ഉറങ്ങുക

നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിൽ ഉറക്കത്തിന് പ്രധാന പങ്കുണ്ട്. എന്നാൽ വളരെ കുറവ് ഉറങ്ങുന്നതും അമിതമായ ഉറക്കവും വിപരീത ഫലങ്ങൾക്ക് കാരണമാകും. രാത്രിയിൽ അഞ്ചര മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്ന ആളുകൾ അടുത്ത ദിവസം കൂടുതൽ കലോറി കഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏഴോ എട്ടോ മണിക്കൂർ നേരത്തെ ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്.