Movie prime

ടി വി നടനാണെന്നും ഒരിക്കലും സിനിമ ചെയ്യില്ലെന്നും പറഞ്ഞവരുണ്ട്, തമിഴ് സിനിമ ചെയ്തപ്പോൾ അവർ പറഞ്ഞു ഹിന്ദി സിനിമ ലഭിക്കില്ലെന്ന്: ആർ മാധവൻ

Madhavan സിനിമയിൽ താൻ വിജയിക്കുമെന്ന് വിശ്വസിക്കാത്ത ആളുകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രശസ്ത നടൻ ആർ മാധവൻ. നമ്മുടെ കഴിവിൽ വിശ്വസിക്കാത്ത ആളുകൾ എപ്പോഴും കാണും. അത്തരം ആളുകൾ എൻ്റെ കഴിവിൽ എപ്പോഴും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാനൊരു ടി വി നടൻ മാത്രമാണെന്ന് ഉറപ്പിച്ചു പറഞ്ഞവരുണ്ട്. ടി വി യിൽ നിന്ന് ഞാൻ സിനിമയിൽ എത്തി. തമിഴ് ചിത്രങ്ങൾ ചെയ്തു തുടങ്ങിയപ്പോഴും അവരുടെ സംശയം തീർന്നില്ല. ഹിന്ദി സിനിമകൾ ലഭിക്കില്ലെന്നാണ് അപ്പോഴവർ പറഞ്ഞത്. ടെലിവിഷൻ ഷോകളിൽ നിന്ന് തമിഴ് സിനിമയിലേക്കുള്ള More
 
ടി വി നടനാണെന്നും ഒരിക്കലും സിനിമ ചെയ്യില്ലെന്നും പറഞ്ഞവരുണ്ട്, തമിഴ് സിനിമ ചെയ്തപ്പോൾ അവർ പറഞ്ഞു ഹിന്ദി സിനിമ ലഭിക്കില്ലെന്ന്:  ആർ മാധവൻ

Madhavan

സിനിമയിൽ താൻ വിജയിക്കുമെന്ന് വിശ്വസിക്കാത്ത ആളുകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രശസ്ത നടൻ ആർ മാധവൻ. നമ്മുടെ കഴിവിൽ വിശ്വസിക്കാത്ത ആളുകൾ എപ്പോഴും കാണും. അത്തരം ആളുകൾ എൻ്റെ കഴിവിൽ എപ്പോഴും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാനൊരു ടി വി നടൻ മാത്രമാണെന്ന് ഉറപ്പിച്ചു പറഞ്ഞവരുണ്ട്. ടി വി യിൽ നിന്ന് ഞാൻ സിനിമയിൽ എത്തി. തമിഴ് ചിത്രങ്ങൾ ചെയ്തു തുടങ്ങിയപ്പോഴും അവരുടെ സംശയം തീർന്നില്ല. ഹിന്ദി സിനിമകൾ ലഭിക്കില്ലെന്നാണ് അപ്പോഴവർ പറഞ്ഞത്. ടെലിവിഷൻ ഷോകളിൽ നിന്ന് തമിഴ് സിനിമയിലേക്കുള്ള മാറ്റം മുതൽ ഹിന്ദി സിനിമകൾ ചെയ്യുന്നതുവരെ ഓരോ ഘട്ടത്തിലും ഇത്തരം സംശയങ്ങൾ നേരിട്ടാണ് മുന്നോട്ടു പോയതെന്ന് മാധവൻ പറഞ്ഞു. ഒരു ഇംഗ്ലീഷ് ഓൺലൈൻ ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് പ്രശസ്ത നടൻ തൻ്റെ മനസ്സു തുറന്നത്.Madhavan

1990-കളുടെ തുടക്കത്തിൽ ‘ബനേഗി അപ്നി ബാത്ത് ‘പോലുള്ള ടിവി ഷോകളിലൂടെയാണ് മാധവൻ അഭിനയ രംഗത്ത് എത്തിപ്പെടുന്നത്. ‘എ മൗത്ത്ഫുൾ ഓഫ് സ്കൈ’ , ‘സീ ഹോക്സ് ‘ തുടങ്ങിയ പരമ്പരകളിലൂടെ പിന്നീട് ശ്രദ്ധിക്കപ്പെട്ടു. 2002-ൽ ‘അലൈപായുതേ’ എന്ന മണിരത്നം ചിത്രത്തിലൂടെയാണ് മാധവൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് സിനിമയ്ക്ക് പരിചിതമല്ലാത്ത അതിഭാവുകത്വം തെല്ലും കലരാത്ത അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മാധവന് ദക്ഷിണേന്ത്യയിൽ എമ്പാടും ധാരാളം ആരാധകരുണ്ടായി. അലൈ പായുതേയിലെ അഭിനയ മികവ് അദ്ദേഹത്തിന് ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. 2001-ൽ പുറത്തിറങ്ങിയ ‘റെഹ്ന ഹേ തേരേ ദിൽ മേം’ ആണ് ആദ്യ ഹിന്ദി ചിത്രം. മാധവൻ മുഖ്യ വേഷം ചെയ്ത ‘മിന്നലെ’ എന്ന തമിഴ് ചിത്രം സംവിധായകനായ ഗൗതം മേനോൻ തന്നെ ഹിന്ദിയിൽ റീമേക്ക് ചെയ്യുകയായിരുന്നു.

സിനിമയെപ്പറ്റി തങ്ങൾ വെച്ചുപുലർത്തുന്ന ധാരണയ്ക്കനുസരിച്ച് ഒരേ അച്ചിൽ തന്നെ തളച്ചിടാനാണ് ആളുകൾ ശ്രമിച്ചതെന്ന് മാധവൻ പറഞ്ഞു. പലപ്പോഴും വിചിത്രമായ രീതിയിലാണ് ആളുകൾ നമ്മെ വിലയിരുത്തുന്നത്. നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. കടുത്ത സമ്മർദങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഭാഷകൾ കൈകാര്യം ചെയ്യാനും സമ്മർദങ്ങൾ മറികടക്കാനും വെല്ലുവിളികൾ തരണം ചെയ്യാനുമുള്ള മനുഷ്യരുടെ കഴിവുകൾ വ്യത്യസ്തമാണ്. പാൻ ഇന്ത്യൻ ആക്റ്ററാണ് എന്നു സമ്മതിക്കുമ്പോൾ പോലും പരിമിതികളെപ്പറ്റിയാണ് അവർ കൂടുതലും സംസാരിക്കുക.

ബോളിവുഡിലെ തൻ്റെ അരങ്ങേറ്റ ചിത്രമായ റെഹ്ന ഹേ തേരേ ദിൽ മേമിൻ്റെ 19-ാം വാർഷികം ഈയിടെ താരം ആഘോഷിച്ചു. സഹതാരം ദിയ മിർസയ്‌ക്കൊപ്പം വെർച്വൽ മീറ്റിലൂടെയാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. രണ്ടു പതിറ്റാണ്ടിലെത്തിയിട്ടും ജനങ്ങൾ തൻ്റെ ആദ്യ ഹിന്ദിചിത്രത്തെ നെഞ്ചേറ്റുന്നതിൽ അതീവ സന്തോഷവാനാണെന്ന് മാധവൻ പറഞ്ഞു. ചിത്രത്തിലെ പാട്ടുകളും ദൃശ്യങ്ങളും സംഭാഷണങ്ങളുമൊക്കെ ആളുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കുന്നുണ്ട്. ഹൃദ്യമായ അനുഭവമാണത്.

ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെപ്പറ്റി പല തരത്തിലുമുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് മാധവൻ്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ നായികയായി അഭിനയിച്ച ദിയ മിർസ പറഞ്ഞു. സിനിമയിലെ റീനയും മാഡിയും സവിശേഷതകളുള്ള കഥാപാത്രങ്ങളാണ്. അവരുടെ നിഷ്കളങ്കതയും സത്യസന്ധതയും ഹൃദയത്തിൽ ഉൾക്കൊണ്ടവരാണ് പ്രേക്ഷകർ. ഒരു രണ്ടാം ഭാഗം വന്നാൽ, പൂർണമായും ആ വികാരങ്ങളോട് നീതി പുലർത്തണം എന്നാണ് ആഗ്രഹിക്കുന്നത്.