Movie prime

ലോക്ക്ഡൗൺ വിരസതയകറ്റാൻ സൗജന്യ ഗെയിമുകൾ നൽകി സോണി

ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്നു ബോറടിക്കുന്ന ഉപയോക്താക്കൾക്ക് വിരസതയകറ്റുവാൻ സൗജന്യമായി ഗെയിമുകൾ നൽകി സോണി ഇന്ററാക്ടിവ് എന്റർടൈൻമെന്റ്. ‘പ്ലേ അറ്റ് ഹോം’ എന്ന പദ്ധതിയിൽ പ്ലേ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്കും 2 ഗെയിമുകൾ സൗജന്യമായി ലഭിക്കും. ജേർണി, അൺചാർട്ടേഡ്: ദി നാഥൻ ഡ്രേക്ക് കളക്ഷൻ എന്ന ഗെയിമിലെ ആദ്യ മൂന്ന് എൻട്രികളാണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്. സൗജന്യ ഗെയിമുകൾ നൽകുക വഴി ആളുകളെ വീട്ടിലിരിക്കാൻ പ്രേരിപ്പിച്ചു കൊറോണ വൈറസ് തടയുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. ”സാമൂഹ്യ More
 
ലോക്ക്ഡൗൺ വിരസതയകറ്റാൻ സൗജന്യ ഗെയിമുകൾ നൽകി സോണി

ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്നു ബോറടിക്കുന്ന ഉപയോക്താക്കൾക്ക് വിരസതയകറ്റുവാൻ സൗജന്യമായി ഗെയിമുകൾ നൽകി സോണി ഇന്ററാക്ടിവ് എന്റർടൈൻമെന്റ്. ‘പ്ലേ അറ്റ് ഹോം’ എന്ന പദ്ധതിയിൽ പ്ലേ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്കും 2 ഗെയിമുകൾ സൗജന്യമായി ലഭിക്കും.

ജേർണി, അൺചാർട്ടേഡ്: ദി നാഥൻ ഡ്രേക്ക് കളക്ഷൻ എന്ന ഗെയിമിലെ ആദ്യ മൂന്ന് എൻട്രികളാണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്.

സൗജന്യ ഗെയിമുകൾ നൽകുക വഴി ആളുകളെ വീട്ടിലിരിക്കാൻ പ്രേരിപ്പിച്ചു കൊറോണ വൈറസ് തടയുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. ”സാമൂഹ്യ അകലം പാലിക്കേണ്ട ഈ സമയങ്ങളിൽ സന്തോഷത്തിനും വിരസതയകറ്റാനും ആരാധകർ ഗെയിമിങ്ങുകളിലേക്ക് തിരിഞിട്ടുണ്ട്”, സോണി ഇന്ററാക്ടിവ് എന്റർടൈൻമെന്റ് സിഇഒ ജിം റയാൻ പറഞ്ഞു.

”എല്ലാവരും വീട്ടിലിരുന്നു സഹകരിച്ച്‌ കോറോണയെ ചെറുക്കുന്നതിന്റെ നന്ദി സൂചകമായി ‘പ്ലേ അറ്റ് ഹോം’ പദ്ധതി ഞങ്ങൾ അവതരിപ്പിക്കുന്നു’, റയാൻ പറഞ്ഞു.

ജർമനിയിലും ചൈനയിലും ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലും ഒരേ ഗെയിമുകളാണ് ലഭിക്കുക. ‘നാക്ക് 2, ജേർണി എന്നീ ഗെയിമുകളായിരിക്കും ചൈനയിലും ജർമനിയിലും ലഭിക്കുക. കൂടാതെ കൊറോണ മൂലം സാമ്പത്തികമായി വലയുന്ന സ്വാതന്ത്ര ഡെവലപ്പർ കമ്പനികൾക്ക് സഹായം നൽകുവാൻ 10 മില്യൺ ഡോളർ സഹായം നൽകാനും സോണി തീരുമാനിച്ചു.