Movie prime

ഇഎസ്‌ഐ അംഗമാകുന്ന ദിവസം മുതല്‍ എംപാനല്‍ഡ് ആശുപത്രികളിലും സ്‌പെഷ്യാലിറ്റി ചികിത്സ

തിരുവനന്തപുരം: ഇഎസ്ഐ പദ്ധതിയില് അംഗമാകുന്ന ദിവസം മുതല് തൊഴിലാളികള്ക്കും ആശ്രിതരായ കുടുംബാംഗങ്ങള്ക്കും എംപാനല് ചെയ്ത ആശുപത്രികളില് സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുമെന്ന് തൊഴിലും നൈപുണ്യവും എക്സൈസും മന്ത്രി ടി പി രാമകൃഷ്ണന് നിയമസഭയില് പ്രഖ്യാപിച്ചു. നിലവില് എംപാനല് ചെയ്ത ആശുപത്രികളിലെ സ്പെഷ്യാലിറ്റി ചികിത്സക്ക് സൂപ്പര് സ്പെഷ്യാലിറ്റി ചികിത്സയ്ക്കുള്ള വ്യവസ്ഥകള് ബാധകമാക്കിയിരുന്നു. ഇത് തൊഴിലാളികള്ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തിലാണ് സര്ക്കാര് തീരുമാനം. ഇതോടെ പദ്ധതിയില് തൊഴിലാളി അംഗമാകുന്ന ദിവസം മുതല് തന്നെ റീസണബിള് മെഡിക്കല് കെയര് More
 
ഇഎസ്‌ഐ അംഗമാകുന്ന ദിവസം മുതല്‍ എംപാനല്‍ഡ് ആശുപത്രികളിലും സ്‌പെഷ്യാലിറ്റി ചികിത്സ

തിരുവനന്തപുരം: ഇഎസ്‌ഐ പദ്ധതിയില്‍ അംഗമാകുന്ന ദിവസം മുതല്‍ തൊഴിലാളികള്‍ക്കും ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും എംപാനല്‍ ചെയ്ത ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. നിലവില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ചികിത്സക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കുള്ള വ്യവസ്ഥകള്‍ ബാധകമാക്കിയിരുന്നു. ഇത് തൊഴിലാളികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ പദ്ധതിയില്‍ തൊഴിലാളി അംഗമാകുന്ന ദിവസം മുതല്‍ തന്നെ റീസണബിള്‍ മെഡിക്കല്‍ കെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാകും.

മെഡിസിന്‍, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, റേഡിയോളജി എന്നിവയാണ് ചികിത്സ ലഭിക്കുന്ന വിഭാഗങ്ങള്‍.നിലവില്‍ ഒമ്പത് ഇഎസ്‌ഐ ആശുപത്രികളില്‍ മാത്രമാണ് ഈ സേവനം ലഭ്യമായിരുന്നത്. എംപാനല്‍ ചെയ്ത 40ഓളം ആശുപത്രികളില്‍ കൂടി രജിസ്റ്റര്‍ ചെയ്യുന്ന ദിവസം മുതല്‍ സ്‌പെഷ്യാലിറ്റി ചികിത്സ ഉറപ്പുവരുത്തിയാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് പതിനൊന്ന് ലക്ഷത്തിലധികം പേരാണ് ഇപ്പോള്‍ ഇഎസ്‌ഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കണ്ണൂര്‍ ജില്ലയിലെ തോട്ടട ഇഎസ്‌ഐ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആയി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയവെ മന്ത്രി അറിയിച്ചു. പേരൂര്‍ക്കട, ഫറോക്ക് ആശുപത്രികളില്‍ കീമോതെറാപ്പി യൂണിറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

2019-20 സാമ്പത്തിക വര്‍ഷത്തെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഒമ്പത് ആശുപത്രികളിലും ഐസിയു സ്ഥാപിക്കും. മുളങ്കുന്നത്ത്കാവ് ഇഎസ്‌ഐ ആശുപത്രിയില്‍ അഞ്ച് ബെഡ് ഡയാലിസിസ് യൂണിറ്റ്, എട്ട് ആശുപത്രികളില്‍ സിസിടിവി, ഒളരിക്കര ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ് എന്നിവ ഏര്‍പ്പെടുത്തും.
സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് മലപ്പുറം ജില്ലയില്‍ 30 കിടക്കകള്‍ ഉള്ള ആശുപത്രി സ്ഥാപിക്കും. എറണാകുളം ഇഎസ്‌ഐ ആശുപത്രി 100 ബെഡുള്ള ആശുപത്രിയായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.