Movie prime

ലോക്ക്ഡൗണ്‍: ക്യാന്‍സര്‍ ചികിത്സക്ക് ഡല്‍ഹിയില്‍ എത്താനാവാതെ ബോക്സിംഗ് താരം

കൊറോണയുടെ പശ്ചാത്തലത്തില് രാജ്യവ്യാപകമായി ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ ക്യാന്സര് ചികിത്സ തുടരാന് സ്പോര്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(സായ്) സഹായം അഭ്യര്ത്ഥിച്ച് ബോക്സിംഗ് താരവും ഏഷ്യന് ഗെയിംസ് സ്വര്ണ മെഡല് ജേതാവുമായ ഡിങ്കോ സിംഗ്. കരളിലെ ക്യാന്സറിന് ഡല്ഹിയിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ലിവര് ആന്ഡ് ബിലിയറി സയന്സസില്(ഐഎല്ബിഎസ്)ചികിത്സ തേടുന്ന ഡിങ്കോ സിംഗ് ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ ജന്മനാടായ മണിപ്പൂരില് കുടുങ്ങുകയായിരുന്നു. ചികിത്സക്കായി ഡല്ഹിയില് പോകാന് അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് സായിയെ സമീപിച്ചിരിക്കുകയാണ് 1998ലെ ഏഷ്യന് ഗെയിംസില് ഇന്ത്യക്കായി ബോക്സിംഗ് More
 
ലോക്ക്ഡൗണ്‍: ക്യാന്‍സര്‍ ചികിത്സക്ക് ഡല്‍ഹിയില്‍ എത്താനാവാതെ ബോക്സിംഗ് താരം

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ക്യാന്‍സര്‍ ചികിത്സ തുടരാന്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(സായ്) സഹായം അഭ്യര്‍ത്ഥിച്ച് ബോക്സിംഗ് താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ ഡിങ്കോ സിംഗ്. കരളിലെ ക്യാന്‍സറിന് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍(ഐഎല്‍ബിഎസ്)ചികിത്സ തേടുന്ന ഡിങ്കോ സിംഗ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജന്മനാടായ മണിപ്പൂരില്‍ കുടുങ്ങുകയായിരുന്നു. ചികിത്സക്കായി ഡല്‍ഹിയില്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സായിയെ സമീപിച്ചിരിക്കുകയാണ് 1998ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി ബോക്സിംഗ് സ്വര്‍ണം നേടിയ 41കാരനായ ഡിങ്കോ സിംഗ്.

ലോക്ക്ഡൗണ്‍: ക്യാന്‍സര്‍ ചികിത്സക്ക് ഡല്‍ഹിയില്‍ എത്താനാവാതെ ബോക്സിംഗ് താരം

ഡിങ്കോ സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഡല്‍ഹിയിലെ ആശുപത്രിയില്‍ തുടര്‍ ചികിത്സക്കും പരിശോധനക്കും പോവാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് സായിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ ബാബായ് ദേവി ദേശീയ മാധ്യമത്തോട് ഫോണില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ 10-15 ദിവസം മുന്‍പേ ചികിത്സക്കായി ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. ആശുപത്രിയിലെ ഭീമമായ ബില്‍ തുക അടയ്ക്കാന്‍ സായ് മുമ്പ് നിരവധി തവണ സഹായിച്ചിരുന്നുവെന്നും ഇത്തവണ ചികിത്സക്കായി ഡല്‍ഹിയില്‍ എത്താനും അത്തരത്തില്‍ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാബായ് ദേവി വ്യക്തമാക്കി.

“അടുത്തുള്ള ആശുപത്രി ഇവിടെ നിന്നും 20 കിലോമീറ്ററെ ഉള്ളൂ, പക്ഷെ അവിടെ പോകാന്‍ പോലും അദ്ദേഹം വളരെ കഷ്ടപ്പെടുന്നു. ആവശ്യമെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൊണ്ട് പോകും അല്ലെങ്കില്‍ ഡോക്ടറെ ഇങ്ങോട്ടേക്ക് വരുത്തും. അദ്ദേഹത്തിന്‍റെ ആരോഗ്യനില മഞ്ഞപ്പിത്തം ബാധിച്ചത് കാരണം വളരെ മോശമാണ്”, ബാബായ് ദേവി പറഞ്ഞു.

1997 ല്‍ അന്താരാഷ്ട്ര ബോക്‌സിംഗില്‍ അരങ്ങേറ്റം കുറിച്ച ഡിങ്കോ സിംഗ് 1998 ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയയാണ് താരമായത്. ഏഷ്യാഡ് ബോക്‌സിംഗില്‍ 16 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു അത്. ആ വര്‍ഷം തന്നെ അര്‍ജുന പുരസ്‌കാരം നല്‍കി രാജ്യം ഡിങ്കോയെ ആദരിച്ചു. 2013 ല്‍ പത്മശ്രീ പുരസ്‌കാരവും ഡിങ്കോയെ തേടിയെത്തി. ഇന്ത്യന്‍ ബോക്‌സിംഗിലെ ഗോള്‍ഡന്‍ ബോയ് ആയിരുന്നു ഡിങ്കോ.

വനിത ബോക്‌സിംഗ് ഇതിഹാസം മേരി കോം അടക്കം രാജ്യത്തെ നിരവധി ബോക്സര്‍മാര്‍ക്ക് പ്രചോദനമേകിയ ഡിങ്കോ ഇല്ലായ്മയില്‍ നിന്ന് ഉയര്‍ന്നു വന്ന താരമായിരുന്നു. നാലു വര്‍ഷം മുമ്പാണ് ഡിങ്കോക്ക് കരളില്‍ കാന്‍സര്‍ പിടിപെടുന്നത്. അന്ന് വിജയകരമായി ചികിത്സിച്ചെങ്കിലും ഇപ്പോള്‍ വീണ്ടും അസുഖം വരികയായിരുന്നു.