Movie prime

കളിക്കളം സ്‌കൂൾ കായിക മേള നവംബർ 24ന് കൊടിയേറും

പട്ടിക വർഗവികസനവകുപ്പിനു കീഴിലെ സ്കൂൾ വിദ്യാർഥികളുടെ കായിക മാമാങ്കം കളിക്കളത്തിന് നവംബർ 24ന് തുടക്കം. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ രാവിലെ ഒമ്പതിന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. 24,25,26 തീയതികളിലാണ് മേള. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേയും പ്രീമെട്രിക് ഹോസ്റ്റലുകളിലേയും വിദ്യാർഥികളുടെ കായികമികവ് കണ്ടെത്തുന്നതിനും മുഖ്യധാരയിലെത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് മേള നടത്തുന്നത്. 1200ലധികം കുട്ടികൾ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കും. സംസ്ഥാനതലത്തിൽ തുടർച്ചയായി ഇത് അഞ്ചാംതവണയാണ് കളിക്കളം കായികമേള നടക്കുന്നത്. കാര്യവട്ടം എൽ.എൻ.സി.പി.ഇ.(ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ), More
 
കളിക്കളം സ്‌കൂൾ കായിക മേള നവംബർ 24ന് കൊടിയേറും

പട്ടിക വർഗവികസനവകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർഥികളുടെ കായിക മാമാങ്കം കളിക്കളത്തിന് നവംബർ 24ന് തുടക്കം. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ രാവിലെ ഒമ്പതിന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. 24,25,26 തീയതികളിലാണ് മേള. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേയും പ്രീമെട്രിക് ഹോസ്റ്റലുകളിലേയും വിദ്യാർഥികളുടെ കായികമികവ് കണ്ടെത്തുന്നതിനും മുഖ്യധാരയിലെത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് മേള നടത്തുന്നത്.

1200ലധികം കുട്ടികൾ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കും. സംസ്ഥാനതലത്തിൽ തുടർച്ചയായി ഇത് അഞ്ചാംതവണയാണ് കളിക്കളം കായികമേള നടക്കുന്നത്. കാര്യവട്ടം എൽ.എൻ.സി.പി.ഇ.(ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ), ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബ്് എന്നിവിടങ്ങളാണ് വേദികൾ. മികച്ച ഓട്ടക്കാർക്കും നീന്തൽ താരങ്ങൾക്കും പ്രത്യേക ട്രോഫികളും കൂടുതൽ മെഡൽ നേടുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് ഓവറാൾ ട്രോഫിയും സമ്മാനിക്കും. കബടി, ഫുഡ്‌ബോൾ,ഖോ ഖോ മത്സരങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

26ന് വൈകിട്ട് നാലിന് പട്ടിക വർഗവികസന വകുപ്പ് മന്ത്രി എ.കെ.ബാലൻ സമ്മാനദാനവും സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവ്വഹിക്കും. വീരു എന്ന ആനക്കുട്ടിയാണ് മേളയുടെ ഭാഗ്യചിഹ്നം. തീംസോംഗ് ആലപിച്ചത് അൻവർസാദത്തും ചിട്ടപ്പെടുത്തിയത് ബാലഗോപാലുമാണ്. ഒന്നിക്കാം മുന്നേറാം നവകേരളത്തിനായ് എന്നതാണ് സന്ദേശം.