Movie prime

കപില്‍ ദേവ് @ 61*: ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

ഇന്ത്യയിലേക്ക് ആദ്യമായി ലോകകപ്പ് കൊണ്ടു വന്ന ഇന്ത്യന് ക്യാപ്റ്റനും എക്കാലത്തെയും മികച്ച ആള് റൌണ്ടറുമായ കപില് ദേവിന് തിങ്കളാഴ്ച 61 വയസ്സ് പൂര്ത്തിയായി. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരും സെലെബ്രിറ്റികളും അദ്ദേഹത്തിന് ആശംസകള് നേര്ന്നു.ഐസിസി, ബിസിസിഐ, സച്ചിന് ടെണ്ടുല്ക്കര്, വി.വി.എസ്.ലക്ഷ്മണ്,മുഹമ്മദ് കൈഫ്, കിഷന് ബേദി, ശശി തരൂര്, തുടങ്ങിയ പ്രമുഖര് ട്വിറ്ററിലൂടെ അദ്ദേഹത്തിന് ആശംസകള് നേര്ന്നു. ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം നേടുന്നത് 1983ല് ഇംഗ്ലണ്ടില് വെച്ചാണ്. കപില്ദേവ് ക്യാപ്റ്റനും മോഹിന്ദര് അമര്നാഥ് വൈസ് ക്യാപ്റ്റനുമായിരുന്നു. വെസ്റ്റ് ഇന്ഡീസായിരുന്നു ഇന്ത്യയുടെ More
 
കപില്‍ ദേവ് @ 61*: ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

ഇന്ത്യയിലേക്ക് ആദ്യമായി ലോകകപ്പ്‌ കൊണ്ടു വന്ന ഇന്ത്യന്‍ ക്യാപ്റ്റനും എക്കാലത്തെയും മികച്ച ആള്‍ റൌണ്ടറുമായ കപില്‍ ദേവിന് തിങ്കളാഴ്ച 61 വയസ്സ് പൂര്‍ത്തിയായി. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരും സെലെബ്രിറ്റികളും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.ഐസിസി, ബിസിസിഐ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്.ലക്ഷ്മണ്‍,മുഹമ്മദ്‌ കൈഫ്‌, കിഷന്‍ ബേദി, ശശി തരൂര്‍, തുടങ്ങിയ പ്രമുഖര്‍ ട്വിറ്ററിലൂടെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.

ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം നേടുന്നത് 1983ല്‍ ഇംഗ്ലണ്ടില്‍ വെച്ചാണ്. കപില്‍ദേവ് ക്യാപ്റ്റനും മോഹിന്ദര്‍ അമര്‍നാഥ് വൈസ് ക്യാപ്റ്റനുമായിരുന്നു. വെസ്റ്റ് ഇന്‍ഡീസായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അറുപത് ഓവര്‍ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 54.4 ഓവറില്‍183 റണ്‍സിന് ആള്‍ ഔട്ട്‌ ആയി. മറുപടി ബാറ്റിങ്ങിനറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 52 ഓവറില്‍ 140 റണ്‍സിന് ഇന്ത്യ ആള്‍ ഔട്ടാക്കി കിരീടത്തില്‍ മുത്തമിട്ടു. മോഹിന്ദര്‍ അമര്‍നാഥായിരുന്നു കളിയിലെ താരം.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ക്രിക്കറ്റ്‌ കമന്‍റെട്ടറായും സ്വന്തം ബിസിനസുമായി മുന്നോട്ട് പോവുകയാണ് കപില്‍ ദേവ്. സ്പോര്‍ട്സ് സ്റ്റേഡിയത്തിലും മറ്റും ഉപയോഗിക്കുന്ന ഫ്ലെഡ് ലൈറ്റ് മറ്റും നല്‍കുന്ന ദേവ് മസ്കോ ലൈറ്റിംഗ് എന്ന കമ്പനി അദ്ദേഹത്തിനു സ്വന്തമായുണ്ട്. കപില്‍ ദേവിന്‍റെ ജീവചരിത്രം ഉടന്‍ തന്നെ സിനിമയായി വെള്ളിത്തിരയില്‍ കാണുവാനും ആരാധകര്‍ക്ക് സാധിക്കും. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങാണ് കപില്‍ദേവിനെ അവതരിപ്പിക്കുന്നത്.ഏപ്രില്‍ 10 ചിത്രം റിലീസ് ചെയ്യും.