Movie prime

സച്ചിനോ ദ്രാവിഡോ? ആരായിരുന്നു കടുകട്ടി എന്ന ചോദ്യത്തിന് ഷോയ്ബ് അക്തര്‍ ഉത്തരം പറയുന്നു

അലന് ഡോണാള്ഡിന് ശേഷം ലോകം കണ്ട ഏറ്റവും വേഗതയേറിയ ബോളര് ‘ഷോയ്ബ് അക്തര്’. ലോകം അയാളെ റാവല്പിണ്ടി എക്സ്പ്രസ്സ് എന്ന് വിളിച്ചു. 1999ല് സച്ചിന്റെയും ദ്രാവിഡിന്റെയും വിക്കറ്റുകള് ഒരു തരത്തിലും തടയാന് കഴിയാത്ത 150 കിലോമീറ്റര് വേഗതയില് എറിഞ്ഞ യോര്ക്കറുകളില് അയാള് പിഴുതപ്പോഴാണ് ഇന്ത്യന് കാണികള്ക്ക് അയാള് പേടി സ്വപ്നമായി മാറിയത്. ദ്രാവിഡിനെ 24 റണ്ണിലും സച്ചിനെ ഗോള്ഡന് ഡക്കിലുമാണ് അന്ന് അക്തര് പവലിയിനിലേക്ക് മടക്കിയത്. എന്നാല് ഭാവിയില് സച്ചിനും ദ്രാവിഡും അക്തറിനെ വരുതിക്ക് നിര്ത്തുന്ന കാഴ്ചകളാണ് More
 
സച്ചിനോ ദ്രാവിഡോ? ആരായിരുന്നു കടുകട്ടി എന്ന ചോദ്യത്തിന് ഷോയ്ബ് അക്തര്‍ ഉത്തരം പറയുന്നു

അലന്‍ ഡോണാള്‍ഡിന് ശേഷം ലോകം കണ്ട ഏറ്റവും വേഗതയേറിയ ബോളര്‍ ‘ഷോയ്ബ് അക്തര്‍’. ലോകം അയാളെ റാവല്‍പിണ്ടി എക്സ്പ്രസ്സ്‌ എന്ന് വിളിച്ചു. 1999ല്‍ സച്ചിന്‍റെയും ദ്രാവിഡിന്‍റെയും വിക്കറ്റുകള്‍ ഒരു തരത്തിലും തടയാന്‍ കഴിയാത്ത 150 കിലോമീറ്റര്‍ വേഗതയില്‍ എറിഞ്ഞ യോര്‍ക്കറുകളില്‍ അയാള്‍ പിഴുതപ്പോഴാണ് ഇന്ത്യന്‍ കാണികള്‍ക്ക് അയാള്‍ പേടി സ്വപ്നമായി മാറിയത്. ദ്രാവിഡിനെ 24 റണ്ണിലും സച്ചിനെ ഗോള്‍ഡന്‍ ഡക്കിലുമാണ് അന്ന് അക്തര്‍ പവലിയിനിലേക്ക് മടക്കിയത്.

എന്നാല്‍ ഭാവിയില്‍ സച്ചിനും ദ്രാവിഡും അക്തറിനെ വരുതിക്ക് നിര്‍ത്തുന്ന കാഴ്ചകളാണ് ലോകം കണ്ടത്. 2003 ലോകകപ്പില്‍ സച്ചിന്‍ അക്തറിനെ കണക്കിന് ശിക്ഷിക്കുന്നത് ലോകം കണ്ടു. അക്തറിന്‍റെ ഓവറില്‍ വിക്കറ്റ് നല്‍കി സച്ചിന് മടങ്ങിയത് പക്ഷെ ശതകത്തിനും രണ്ട് റണ്ണിന് അകലെ മാത്രം.

ദ്രാവിഡും അക്തറും തമ്മിലുള്ള പോരാട്ടം ടെസ്റ്റ്‌ ക്രിക്കറ്റിലായിരുന്നു. ബൌണ്ടറി ലൈനില്‍ നിന്നും ഓടി പാഞ്ഞു വന്നു 150 കിലോമീറ്റര്‍ വേഗതയില്‍ എറിയുന്ന പന്ത് ക്രീസില്‍ മുട്ടിയിട്ട് ദ്രാവിഡ് പലപ്പോഴും അക്തറിനെ കളിയാക്കുന്നതായി കാണികള്‍ക്ക് തോന്നി. ക്ഷമയോടെ ലൂസ് ബോളുകളില്‍ ദ്രാവിഡ്‌ റണ്ണുകള്‍ നേടി.

ഹെലോ ആപ്പില്‍ ആരാധകരുമായ നടന്ന ഒരു സംവാദത്തില്‍ സച്ചിനെയാണ് ദ്രാവിഡിനെയാണോ ഔട്ട്‌ ആക്കാന്‍ കൂടുതല്‍ ദുഷക്കരമെന്നുള്ള ചോദ്യത്തിന് മറുപടിയായി അക്തര്‍ പറഞ്ഞത് ദ്രാവിഡ് എന്നാണ്.

ഏകദിനത്തില്‍ 163 കളികളിലായി 247 വിക്കറ്റാണ് അക്തറിനുള്ളത്. 46 ടെസ്റ്റില്‍ നിന്നും 178 വിക്കറ്റും അക്തറിനുണ്ട്.