Movie prime

പ്രളയത്തെ നേരിടാൻ എല്ലാ സംവിധാനങ്ങളുമൊരുക്കി സംസ്ഥാന സർക്കാർ

കഴിഞ്ഞ വര്ഷം മഹാപ്രളയം നാശം വിതച്ച നമ്മുടെ കേരള സംസ്ഥാനം മറ്റൊരു പ്രളയ ദുരന്തം കൂടി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ പ്രളയത്തെ നാം നേരിട്ടതുപോലെ ഒറ്റക്കെട്ടായി നേരിടുന്നതിനാണ് സംസ്ഥാന സര്ക്കാര് ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇത്തവണത്തെ കാലവര്ഷക്കെടുതിയുടെ പ്രത്യേകത, ഉരുള്പൊട്ടല് വന്തോതില് ഉണ്ടാവുന്നു എന്നതാണ്. അതിന്റെ ഫലമായി വീടുകളും സ്ഥാപനങ്ങളും ജനങ്ങളും ഓര്ക്കാപ്പുറത്ത് അപകടത്തില്പ്പെടുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത് More
 
പ്രളയത്തെ നേരിടാൻ എല്ലാ സംവിധാനങ്ങളുമൊരുക്കി സംസ്ഥാന സർക്കാർ

കഴിഞ്ഞ വര്‍ഷം മഹാപ്രളയം നാശം വിതച്ച നമ്മുടെ കേരള സംസ്ഥാനം മറ്റൊരു പ്രളയ ദുരന്തം കൂടി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ പ്രളയത്തെ നാം നേരിട്ടതുപോലെ ഒറ്റക്കെട്ടായി നേരിടുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന്‍റെ എല്ലാ സംവിധാനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇത്തവണത്തെ കാലവര്‍ഷക്കെടുതിയുടെ പ്രത്യേകത, ഉരുള്‍പൊട്ടല്‍ വന്‍തോതില്‍ ഉണ്ടാവുന്നു എന്നതാണ്. അതിന്‍റെ ഫലമായി വീടുകളും സ്ഥാപനങ്ങളും ജനങ്ങളും ഓര്‍ക്കാപ്പുറത്ത് അപകടത്തില്‍പ്പെടുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇത് കണക്കിലെടുത്ത് കാലവര്‍ഷം ശക്തിപ്പെട്ട എല്ലാ ജില്ലകളിലും സമഗ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എട്ടു ജില്ലകളിലായി രണ്ടു ദിവസത്തിനകം എണ്‍പതോളം ഉരുള്‍പൊട്ടലുകളാണുണ്ടായത്. അതില്‍ മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനം കോളനിയിലും വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും ഉണ്ടായത് എല്ലാറ്റിലും വലിയ അപകടങ്ങളാണ്.

പ്രളയത്തെ നേരിടാൻ എല്ലാ സംവിധാനങ്ങളുമൊരുക്കി സംസ്ഥാന സർക്കാർ
മലപ്പുറം ജില്ലയിലെ വാണിയമ്പുഴ മുണ്ടേലി ഭാഗത്ത് ഇരുന്നൂറോളം കുടുംബങ്ങളും ഏതാനും ഫോറസ്റ്റ് ജീവനക്കാരും കുടുങ്ങിപ്പോയിട്ടുണ്ട്. അവിടെ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും ശ്രമിക്കുകയാണ്.

പുഴയിലെ ഒഴുക്ക് ശക്തമായതിനാല്‍ അങ്ങോട്ട് ചെന്നെത്താനാകുന്നില്ല എന്ന പ്രശ്നമുണ്ട്.രക്ഷാ പ്രവര്‍ത്തനത്തിന് പോലീസും ഫയര്‍ഫോഴ്സും കേന്ദ്ര സേനയും ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി. മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ പ്രളയകാലത്തെ പോലെ രക്ഷാ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. യുവാക്കളും തൊഴിലാളികളും മറ്റെല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നുവെന്നതും ഏതു പ്രതിസന്ധിയെയും മറികടക്കുന്നതിനുള്ള ആത്മവിശ്വാസം നമുക്ക് നല്‍കുന്നുണ്ട്.

സ്വന്തം ജീവന്‍ തന്നെ മറന്നുകൊണ്ടാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ സജീവമായിരിക്കുന്നത്. അത്തരത്തില്‍ ദൗത്യം നിര്‍വഹിക്കുന്നതിനിടയിലാണ് കെഎസ്ഇബി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ബൈജു മരണപ്പെട്ടത്. ഇത്തരത്തില്‍ അര്‍പ്പണബോധത്തോടെ രംഗത്തിറങ്ങുന്ന ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ ഇടപെടല്‍ തന്നെയാണ് നമ്മുടെ കരുത്ത്. ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ സംവിധാനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള ജനകീയ ഇടപെടലിന്‍റെ മുഹൂര്‍ത്തങ്ങളാണ് ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായത്. ബൈജുവിന്‍റെ വിയോഗത്തില്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗം അനുശോചനം രേഖപ്പെടുത്തി.
ഇന്നു രാവിലെ ഏഴുമണി വരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ 42 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ വയനാട് ജില്ലയില്‍ മാത്രം 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരുലക്ഷത്തി എട്ടായിരത്തി നൂറ്റിമുപ്പത്തെട്ട് പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 1002 ക്യാമ്പുകള്‍ തുറന്നു. 29,997 കുടുംബങ്ങളിലുള്ളവര്‍ ക്യാമ്പുകളിലാണ്.

കവളപ്പാറയില്‍ മൂന്നു മൃതദേഹങ്ങള്‍ ഇതുവരെ കിട്ടിയിട്ടുണ്ട്. രാവിലെ തെരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. എല്ലാ സജ്ജീകരണങ്ങളോടയും മണ്ണ് നീക്കി തെരച്ചില്‍ തുടരുകയാണ്. 30 പേരുള്ള ഫയര്‍ഫോഴ്സ് ടീം അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.മേപ്പാടി പത്തുമലയില്‍ എട്ട് മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സിന്‍റെ 40 പേരുള്ള ടീം അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. എന്‍ഡിആര്‍എഫ്, ആര്‍മി സംഘങ്ങള്‍ ഉടനെ രക്ഷാപ്രവര്‍ത്തനത്തിനെത്തും. ഒരു പ്രദേശം മുഴുവന്‍ മണ്ണിലും പാറകള്‍ക്കും അടിയിലാണ്. പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിപ്പോയ മുന്നൂറോളം പേരെ സുരക്ഷിതകേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇനി കുറച്ചുപേര്‍ കൂടിയുണ്ട്. അവരെ ഉടനെ മാറ്റും, അദ്ദേഹം പറഞ്ഞു.

പ്രളയത്തെ നേരിടാൻ എല്ലാ സംവിധാനങ്ങളുമൊരുക്കി സംസ്ഥാന സർക്കാർ

വയനാട് ജില്ലയില്‍ മഴയുടെ തീവ്രത അല്‍പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്ന് ഉച്ചയ്ക്കുശേഷം മഴ വീണ്ടും കനക്കുമെന്നാണ് പ്രവചനം. വയനാട് ജില്ലയില്‍ മാത്രം 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വയനാട്ടില്‍ 186 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ബാണാസുര സാഗര്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഈ മഴവെള്ളം കരമാന്‍ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാല്‍ ഇന്ന് രാവിലെ എട്ടു മണി മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ഉച്ച കഴിഞ്ഞ് 3.00 മണി മുതല്‍ ബാണാസുര സാഗര്‍ ഡാമിന്‍റെ ഷട്ടര്‍ തുടര്‍ന്ന് ജലം മിതമായ തോതില്‍ പുറത്തേക്ക് ഒഴുക്കും. ഇതുമൂലം കരമാന്‍ തോടിലെ ജലനിരപ്പ് ഉയരും. ഇരു കരകളിലുമുള്ള ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്ന് മിക്കവാറും പേരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ മഴ അല്‍പം ശമിച്ചിട്ടുണ്ട്. എന്നാല്‍, പത്തനംതിട്ട ജില്ലയില്‍ ശക്തമായി മഴ പെയ്യുകയാണ്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് തിരുവല്ലയില്‍ 15 ക്യാമ്പുകള്‍ ആരംഭിച്ചു. കോഴഞ്ചേരിയില്‍ അപകട സാധ്യതാമേഖലകളില്‍നിന്ന് ഒഴിപ്പിക്കല്‍ ആരംഭിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും മുഴുകിനില്‍ക്കുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. നമ്മുടെ നാടിന്‍റെ ദുരിതങ്ങളില്‍ ഭാഗഭാക്കാവാതെ പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടുത്താനും നമുക്ക് കഴിയണം. ഇക്കാര്യത്തില്‍ ശക്തമായ നടപടി പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്യും.

ഡാമുകളെല്ലാം തുറുവിടുകയാണെും വമ്പിച്ച പ്രളയക്കെടുതിയിലാണ് കേരളം എത്തിച്ചേരുന്നതെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കണിശതയില്ലാത്ത സന്ദേശങ്ങള്‍ പുറത്തു വിടാന്‍ പാടില്ല, അദ്ദേഹം ഓർമിപ്പിച്ചു. കേരളത്തിലെ എറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ 35 ശതമാനത്തോളം മാത്രമേ വെള്ളം ഇപ്പോഴും ഉള്ളൂ. കഴിഞ്ഞ തവണ ഈ അണക്കെട്ട് നിറഞ്ഞു തുറന്നു വിടേണ്ടിവന്നിരുന്നു. കഴിഞ്ഞ കൊല്ലം ഇതേ ദിവസം 98.25 ശതമായിരുന്നു ഇടുക്കിയിലെ ജല നിരപ്പ്.

ഇന്നത്തെ സാഹചര്യത്തില്‍ ആ മേഖലയില്‍ ഉണ്ടാവുന്ന മഴവെള്ളത്തെയാകെ ശേഖരിച്ചുവയ്ക്കാന്‍ ഇടുക്കി അണക്കെട്ടിനു കഴിയും. അതുകൊണ്ട് തന്നെ കഴിഞ്ഞ പ്രളയകാലത്തുണ്ടായതു പോലുള്ള സ്ഥിതിവിശേഷം ഉണ്ടാകില്ലെന്നു നമുക്ക് കണക്കു കൂട്ടാനാകും. സമാന സ്ഥിതിയാണ് മറ്റു പല അണക്കെട്ടുകളുടെ കാര്യത്തിലും നിലനില്‍ക്കുത്. പമ്പയില്‍ ഇപ്പോള്‍ 60.68 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 99 ശതമായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ സമയത്തു നിറഞ്ഞ കക്കി, ഷോളയാര്‍, ഇടമലയാര്‍ ഡാമുകളിലെല്ലാം ഇപ്പോള്‍ സംഭരണശേഷിയുടെ പകുതിയില്‍ താഴെ വെള്ളമേ ഉള്ളൂ. കുറ്റിയാടി, പൊരിങ്ങല്‍ക്കുത്ത്, ബാണാസുര സാഗര്‍ അണക്കെട്ടുകള്‍ ഇപ്പോള്‍ നിറഞ്ഞിട്ടുണ്ട്.

പ്രളയത്തെ നേരിടാൻ എല്ലാ സംവിധാനങ്ങളുമൊരുക്കി സംസ്ഥാന സർക്കാർ

ഇതിനര്‍ത്ഥം ജാഗ്രത വേണ്ടതില്ല എന്നല്ല. സ്ഥിതിഗതികളെ മുന്‍കൂട്ടി കണ്ട് അപകട സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് കഴിയുന്നത്ര ആളുകളെ മാറ്റിനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതാണ് ദുരന്തത്തെ മറികടക്കാനുള്ള എറ്റവും പ്രധാന മുന്‍കരുതല്‍ എന്ന് തിരിച്ചറിയാനാവണം. അതുകൊണ്ട് അതുമായി സഹകരിക്കാന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാവണം.

നഷ്ടപ്പെട്ട ജീവന്‍ ആരു വിചാരിച്ചാലും തിരിച്ചുനല്‍കാനാവില്ല. മറ്റു ഭൗതികവസ്തുക്കളുടെ നഷ്ടങ്ങളെല്ലാം നാം ഒത്തൊരുമിച്ചാല്‍ പരിഹരിക്കാനാവുന്നതാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് നാം മുന്‍ഗണന നല്‍കേണ്ടത്.

15.6 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ തകരാറിലായിട്ടുണ്ട്. ചാലിയാറില്‍ വെള്ളം ഉയര്‍ന്നതിനാല്‍ തടസ്സപ്പെട്ട വടക്കന്‍ ജില്ലകളിലെ വൈദ്യുതി വിതരണം പൊലീസിന്‍റെ സഹായത്തോടെ ഇന്ന് പുനഃസ്ഥാപിക്കും. വൈദ്യുതി ബോര്‍ഡിന്‍റെ ഒമ്പത് സബ് സ്റ്റേഷനുകള്‍ അടച്ചിടേണ്ടിവന്നു. നാല് ചെറിയ പവര്‍ഹൗസുകളും തകരാറിലായിട്ടുണ്ട്.

റോഡുകള്‍ക്ക് വ്യാപകമായ നാശമുണ്ട്. പൊതുമരാമത്ത് വകുപ്പിന്‍റെ ആറ് പ്രധാന റോഡുകള്‍ അടച്ചിടേണ്ടിവന്നിരിക്കുകയാണ്. തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും.
ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യസഹായം എത്തിക്കാന്‍ ആരോഗ്യവകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് മരുന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അപകടങ്ങളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പെട്ടെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്തുകൊടുക്കാനുള്ള ഏര്‍പ്പാടും ചെയ്തിട്ടുണ്ട്.

പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവര്‍ ക്യാമ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ക്യാമ്പുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനാമാണ് ആ സ്നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുത്.
ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഈ രംഗത്ത് അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ഭാഗഭാക്കാവാനും മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ചുകൊണ്ട് കഴിയേണ്ടതുണ്ട്.

പൊടുന്നനെ ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകളാണ് ഇത്തവണ നമ്മെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത്. അപകട സാധ്യത കണക്കാക്കുന്ന സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലിനു മുന്‍പും ഉരുള്‍പൊട്ടല്‍ സമയത്തും ഉരുള്‍പൊട്ടലിനു ശേഷവും പാലിക്കേണ്ട കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥാ കേന്ദ്രത്തിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക എന്നത് തന്നെയാണ് അതില്‍ പ്രധാനം. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട സാധനങ്ങളടങ്ങിയ എമര്‍ജന്‍സി കിറ്റ് കരുതുക, ടെലിഫോണ്‍ നമ്പറുകള്‍ അറിഞ്ഞിരിക്കുക, വീട് ഒഴിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടുക എന്നിവ പ്രധാനമാണ്.

പ്രളയത്തെ നേരിടാൻ എല്ലാ സംവിധാനങ്ങളുമൊരുക്കി സംസ്ഥാന സർക്കാർ

ഉരുള്‍പൊട്ടല്‍ സമയത്ത് മരങ്ങളുടെ ചുവടെ അഭയം തേടരുത്. വയോധികര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കണം. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തേക്ക് സന്ദര്‍ശനത്തിന് പോകുന്നത് ഒഴിവാക്കണം. അത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കും. വീണു കിടക്കുന്ന വൈദ്യുതി ലൈനുകള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തണം. ആംബുലെന്‍സിനും മറ്റു വാഹനങ്ങള്‍ക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കണം. കെട്ടിടാവശിഷ്ടങ്ങളില്‍ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവര്‍ മാത്രം ഏര്‍പ്പെടണം.
മൊബൈല്‍ കവറേജ് ലഭിക്കാത്തത് മലയോര മേഖലയിലെ രക്ഷാ പ്രവര്‍ത്തനത്തിനും അപകട വിവരം യഥാസമയം അറിയുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് കണക്കിലെടുത്തു അടിയന്തര ഇടപെടല്‍ നടത്തിയിട്ടുണ്ട്.

മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഇന്ധനം എത്തിക്കാനും കേടുപാട് തീര്‍ക്കാനും ആവശ്യമായ അനുമതികളും സഹായവും നല്‍കാന്‍ ജില്ലാ കളലക്ടര്‍മാര്‍ ചുമതലപ്പെടുത്തി. ടവര്‍ നശിക്കുകയും കണക്ടിവിറ്റി ഇല്ലാതിരിക്കുകയും ചെയ്യുന്ന ഇടങ്ങളില്‍ ഉപയോഗിക്കാന്‍ ‘സെല്‍ ഓണ്‍ വീല്‍സ്’ എന്ന സഞ്ചരിക്കുന്ന സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഇന്ധനക്ഷാമം സംസ്ഥാനത്തെവിടെയുമില്ല. വയനാട്ടില്‍ പോലും മൂന്നുദിവസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ട്. ആവശ്യമാണെങ്കില്‍ പൊലീസിന്‍റെ സഹായത്തോടെ ഇന്ധനം എത്തിക്കും.

ഷൊര്‍ണൂര്‍-പാലക്കാട് റൂട്ടിലും ഷൊര്‍ണൂരില്‍നിന്ന് വടക്കോട്ടുള്ള ഭാഗത്തും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ചില പാലങ്ങള്‍ തകരാറിലായതാണ് പ്രധാന പ്രശ്നം. സേനയുടെ സഹായത്തോടെ ഈ പാലങ്ങള്‍ അടിയന്തരമായി കേടുപാടു തീര്‍ത്ത് ഗതാഗതം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.

കേരളത്തിന്‍റെ ആവശ്യം പരിഗണിച്ച് തമിഴ്നാട് കോണ്ടൂര്‍ കനാല്‍ അടിയന്തരപ്രാധാന്യത്തോടെ അറ്റകുറ്റപണി ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ മഴ ശക്തമായ സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയുടെ പ്രത്യേക ചുമതല ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് നല്‍കിയിട്ടുണ്ട്.ഇന്നടക്കം മൂന്നു പൊതു അവധി ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കാന്‍ പാടില്ല. ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരെയും കര്‍മ്മ രംഗത്തുണ്ടാകണം. ബന്ധപ്പെട്ട എല്ലാ ശ്രേണിയിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നിശ്ചയിച്ചു നല്‍കാനും എല്ലാ വകുപ്പുകളിലും ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ക്കു പുറമെ, വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍മാരായ കലക്ടര്‍മാരുടെ ആവശ്യാനുസരണം ഈ സൗകര്യങ്ങള്‍ ഉറപ്പാക്കും.

പൊലീസും ആര്‍മിയും ഫയര്‍ഫോഴ്സും ജില്ലാ ഭരണാധികാരികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുന്നത് വളരെ പ്രധാനമാണ്. അല്‍പം പ്രയാസം തോന്നുമെങ്കിലും നിര്‍ബന്ധമായും സുരക്ഷയെ കരുതി നിര്‍ദേശങ്ങള്‍ പാലിക്കണം.ആളുകള്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് വീടുകളില്‍നിന്ന് ഇറങ്ങാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അത് അപകടം വരുത്തിവെയ്ക്കും. ഇക്കാര്യത്തില്‍ ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ജാഗ്രത പാലിക്കണം, മുഖ്യമന്ത്രി പറഞ്ഞു.