Movie prime

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ജൂലൈ 27 ന് സമ്മാനിക്കും

2018 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും ജെ.സി.ഡാനിയേൽ പുരസ്കാരത്തിന്റെയും സമർപ്പണം 2019 ജൂലൈ 27 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ ശശീന്ദ്രൻ, അഡ്വ.വി.എസ് സുനിൽ കുമാർ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എം.പി, സുരേഷ് More
 
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ജൂലൈ 27 ന് സമ്മാനിക്കും

2018 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും ജെ.സി.ഡാനിയേൽ പുരസ്കാരത്തിന്റെയും സമർപ്പണം 2019 ജൂലൈ 27 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും.

മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ ശശീന്ദ്രൻ, അഡ്വ.വി.എസ് സുനിൽ കുമാർ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എം.പി, സുരേഷ് ഗോപി എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, കെ,എസ്.എഫ്.ഡി. സി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ശ്രീകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.

മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേൽ അവാർഡ് ഷീലയ്ക്ക് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് നേടിയ ‘കാന്തന്റെ ‘ സംവിധായകനും നിർമാതാവുമായ ഷെരീഫ് സി, മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദ്, മികച്ച നടനുള്ള അവാർഡ് പങ്കിട്ട ജയസൂര്യ, സൗബിൻ ഷാഹിർ, നടി നിമിഷ, സ്വഭാവനടൻ ജോജു ജോർജ്, സ്വഭാവനടിമാരായ സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, സംഗീതസംവിധായകൻ വിശാൽ ഭരദ്വാജ് തുടങ്ങി അഭിനേതാക്കളും സാങ്കേതികപ്രവർത്തകരുമായ 44 പേർ അംഗീകാരങ്ങൾ ഏറ്റുവാങ്ങും .

അവാർഡ് വിതരണ ചടങ്ങിന് ശേഷം കഴിഞ്ഞ ദശകത്തിലെ സംസ്ഥാന അവാർഡ് നേടിയ ഗാനങ്ങൾ കോർത്തിണക്കി സംഗീതസംവിധായകൻ ബിജിബാൽ നയിക്കുന്ന ‘നവവസന്തം’ എന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. വിജയ് യേശുദാസ്, സുദീപ് കുമാർ, ജി. ശ്രീരാം, രാജലക്ഷ്മി, സിത്താര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി, മധുശ്രീ നാരായണ്‍, ഹരിശങ്കർ, സംഗീത ശ്രീകാന്ത്, സൗമ്യ രാമകൃഷ്‌ണൻ എന്നിവർ ഗാനങ്ങൾ ആലപിക്കും.