Movie prime

ലോക്ഡൗൺ: പുനർവിചിന്തനം വേണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

Lockdown സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന ഒന്നോ രണ്ടോ ദിവസത്തെ ലോക്ഡൗൺ സംബന്ധിച്ച് പുനർവിചിന്തനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. കോവിഡ്-19 പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത് ലോക്ഡൗണുമായി ബന്ധപ്പെട്ട സാമ്പത്തിക വിലയിരുത്തൽ നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മാർഗങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോക്ഡൗൺ മൂലം നമുക്ക് പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട്. ആഗോളതലത്തിലും ഇത് പ്രശംസയ്ക്ക് കാരണമായി. എന്നാൽ ഇപ്പോൾ നാം മൈക്രോ More
 
ലോക്ഡൗൺ: പുനർവിചിന്തനം വേണമെന്ന്  സംസ്ഥാനങ്ങളോട്  പ്രധാനമന്ത്രി

Lockdown

സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന ഒന്നോ രണ്ടോ ദിവസത്തെ ലോക്ഡൗൺ സംബന്ധിച്ച് പുനർവിചിന്തനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

കോവിഡ്-19 പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത് ലോക്ഡൗണുമായി ബന്ധപ്പെട്ട സാമ്പത്തിക വിലയിരുത്തൽ നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മാർഗങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലോക്ഡൗൺ മൂലം നമുക്ക് പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട്. ആഗോളതലത്തിലും ഇത് പ്രശംസയ്ക്ക് കാരണമായി. എന്നാൽ ഇപ്പോൾ നാം മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വ്യാപനം തടയുന്നുവെന്ന് ഉറപ്പാക്കണം. ഒന്നോ രണ്ടോ ദിവസത്തേക്ക് അടിച്ചേൽപ്പിക്കുന്ന ലോക്ഡൗണുകൾ എത്രത്തോളം ഫലപ്രദമാണെന്ന് സംസ്ഥാനങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ഇക്കാരണത്താൽ, സാമ്പത്തിക പ്രവർത്തനങ്ങൾ തടസ്സപ്പെടരുത്. ഈ വിഷയം വളരെ ഗൗരവമായി കാണണമെന്നാണ് സംസ്ഥാനങ്ങളോടുള്ള എന്റെ നിർദേശം. ഫലപ്രദമായ പരിശോധന, ചികിത്സ, നിരീക്ഷണം, വ്യക്തമായ ആശയ വിനിമയം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. രാജ്യത്തെ കോവിഡ്-19 ആക്റ്റീവ് കേസുകളിൽ 63 ശതമാനവും മൊത്തം രോഗബാധ സ്ഥിരീകരിച്ചതിൽ 65.5 ശതമാനവും മരണങ്ങളിൽ 77 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.

വരും ദിവസങ്ങളിൽ രോഗികൾക്ക് ഓക്സിജൻ നൽകുന്നതിൽ നേരിടുന്ന പ്രശ്നങ്ങളും മോദി ചർച്ച ചെയ്തു.

അന്തർ സംസ്ഥാന തലത്തിൽ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണം തടസ്സപ്പെടുന്നത് സാധാരണ പൗരന്മാർക്ക് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി മോദി ചൂണ്ടിക്കാട്ടി. ഇത് ജന ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്നു. പല സംസ്ഥാനങ്ങളിലും ഓക്സിജൻ വിതരണത്തിൽ പ്രശ്നങ്ങളുണ്ട്. ജീവൻ രക്ഷാമാർഗമായ ഓക്സിജൻ തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

ജില്ല, ബ്ലോക്ക് തലങ്ങളിൽ ഉദ്യോഗസ്ഥരുമായി ദിവസേന വെർച്വൽ മീറ്റിങ്ങുകൾ നടത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. നമുക്ക് 700-ലധികം ജില്ലകളുണ്ട്. എന്നാൽ ആശങ്കപ്പെടുത്തുന്ന കാര്യം, 60 ജില്ലകളിലും ഏഴ് സംസ്ഥാനങ്ങളിലും ഒതുങ്ങുന്നതാണ് ഈ സ്ഥിതിവിവരക്കണക്കുകൾ എന്നതാണ്.

മുഖ്യമന്ത്രിമാർക്ക് ഏഴു ദിവസവും വിലയിരുത്തൽ നടത്താൻ കഴിയും. എല്ലാ ദിവസവും ഒരു മണിക്കൂറോളം ജില്ലയിലെ ഒരു ബ്ലോക്കിനെയോ താലൂക്കിനെയോ സംബന്ധിച്ച കാര്യങ്ങൾ അപഗ്രഥിക്കണം. സന്ദേശങ്ങൾ താഴെത്തട്ടിൽ എത്തുന്നുവെന്ന് ഉറപ്പാക്കണം.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന്റെ(എസ്ഡിആർഎഫ്) അമ്പത് ശതമാനം കോവിഡ്-19 ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾക്ക് ചെലവഴിക്കാൻ തീരുമാനിച്ചതായി മോദി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ട്. ട്രാക്കിംഗ്, ട്രെയ്‌സിങ്ങ് എന്നിവ സംബന്ധിച്ച പരിശീലനവും ശക്തിപ്പെടുത്തേണ്ടതുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ വിജയം കൈവരിച്ച രീതികൾ സ്വന്തം നിലയ്ക്ക് നടപ്പിലാക്കാൻ ഏഴ് മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് ഇപ്പോൾ ഏറ്റവുമധികം പരിശോധനകൾ നടക്കുന്ന സമയമാണ്. രോഗമുക്തി നിരക്കും ഉയർന്നതാണ്. പല സംസ്ഥാനങ്ങളും നിരവധി മികച്ച സമ്പ്രദായങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

ഇതിൽനിന്ന് കൂടുതൽ പഠിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം. രണ്ട് വർഷം പൂർത്തിയാക്കിയ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ചികിത്സിക്കുന്ന ഡോക്ടർമാരെ യോഗത്തിന്റെ തുടക്കത്തിൽത്തന്നെ മോദി അഭിനന്ദനം അറിയിച്ചു. കേവലം രണ്ട് വർഷത്തിനുള്ളിൽത്തന്നെ 1.25 കോടിയിലധികം നിർധനരായ രോഗികൾക്ക് ഇതുപ്രകാരം സൗജന്യ ചികിത്സ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.