Movie prime

ജനങ്ങളോട് വീടുകൾക്കുള്ളിൽ കഴിയാൻ അഭ്യർഥിച്ച് ബോംബെ ഹൈക്കോടതി

Bombay High Court കോവിഡ്-19 വൈറസ് ബാധയെ ചെറുത്തു തോല്പിക്കാൻ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന് ബോംബെ ഹൈക്കോടതി. രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിൻ്റെ ചരിത്രപ്രസിദ്ധമായ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ (വിധിയുമായുളള സമാഗമം) പ്രസംഗത്തെ ഉദ്ധരിച്ച്, കണ്ണീരും പ്രയാസങ്ങളും കാലാകാലം നിലനിൽക്കില്ലെന്നും ദുരിതങ്ങൾക്ക് അറുതി വരുത്തുന്ന പ്രവർത്തനങ്ങൾ മുന്നോട്ടു പോവേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുവന്ന ഒരു കൂട്ടം പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, എ എ More
 
ജനങ്ങളോട് വീടുകൾക്കുള്ളിൽ കഴിയാൻ അഭ്യർഥിച്ച് ബോംബെ ഹൈക്കോടതി

Bombay High Court

കോവിഡ്-19 വൈറസ് ബാധയെ ചെറുത്തു തോല്പിക്കാൻ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന് ബോംബെ ഹൈക്കോടതി. രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിൻ്റെ ചരിത്രപ്രസിദ്ധമായ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ (വിധിയുമായുളള സമാഗമം) പ്രസംഗത്തെ ഉദ്ധരിച്ച്, കണ്ണീരും പ്രയാസങ്ങളും കാലാകാലം നിലനിൽക്കില്ലെന്നും ദുരിതങ്ങൾക്ക് അറുതി വരുത്തുന്ന പ്രവർത്തനങ്ങൾ മുന്നോട്ടു പോവേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുവന്ന ഒരു കൂട്ടം പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, എ എ സയിദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

സ്വന്തം ജീവിത ശൈലിയെപ്പറ്റി ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ട സമയമാണിത്. മനുഷ്യജീവിതത്തിൻ്റെ ദുർബലതയാണ് മഹാമാരി

മറനീക്കി പുറത്തു കൊണ്ടുവന്നത്. ആരോഗ്യകാര്യത്തിൽ ഓരോരുത്തരും വലിയ കരുതലും ജാഗ്രതയും പുലർത്തണം. സാമൂഹ്യ അകലം പാലിച്ചാലേ അവനവനേയും സഹജീവികളെയും രക്ഷിക്കാനാവൂ. സഹജീവികളെ സേവിക്കുന്നതാണ് മാനവ സേവയെന്നും കോടതി ഓർമിപ്പിച്ചു.

മഹാമാരിയും അതിനെ നേരിടാൻ കൊണ്ടുവന്ന ലോക്ഡൗണും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുഴപ്പത്തിലാക്കിയെന്ന് കോടതി നിരീക്ഷിച്ചു.

സമ്പന്നരേയും ദരിദ്രരെയും ഒരേപോലെയാണ് വ്യാധി ബാധിച്ചത്. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ എത്രമാത്രം പരിതാപകരമാണെന്ന വസ്തുതയും ഈ സന്ദർഭം വെളിവാക്കിയെന്ന് കോടതി പറഞ്ഞു.