stress due to dandruff താരന് കാരണം സമ്മര്‍ദ്ദമോ?
in

താരന് കാരണം സമ്മർദമോ ?

മാനസിക സമ്മർദ്ദത്തിലൂടെ കടന്നു പോകാത്തവരായി ആരും  തന്നെ ഉണ്ടാകാറില്ല.എന്നാൽ  മാനസിക സമ്മർദ്ദം  നമ്മുടെ  ആരോഗ്യത്തെ പല രീതിയിലും  പ്രതികൂലമായ ബാധിക്കാറുണ്ട്. നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ രീതിയിലാകും  സമ്മർദ്ദം നമ്മുടെ  ശരീരത്തെ  ബാധിക്കുക . ഉദാഹരണം സമ്മർദ്ദം നമ്മുടെ  ശിരോചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുമ്പോളാണ്  മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എന്നാൽ സമ്മർദ്ദം മൂലം താരന്റെ  ശല്യം വർധിക്കുമെന്ന് നിങ്ങളിൽ എത്രപേർക്ക് അറിയാം ? അത് എങ്ങനെ എന്ന്  നോക്കാം .

എന്താണ് താരൻ?

തലയോട്ടിയിൽ  പാളി പോലെ ഉണ്ടാകുന്നതും ചൊറിച്ചിലിന്  കാരണമാകുന്നതുമായ  ചർമ്മ അവസ്ഥയാണ് താരൻ. തലയോട്ടിയിൽ പ്രത്യക്ഷപ്പെടുന്ന ശൽക്കങ്ങൾ പോലെ കാണപ്പെടുന്ന അവസ്ഥ സെബോറെഹിക് ഡെർമറ്റൈറ്റിസ്  ( seborrheic dermatitis ) എന്ന  രോഗത്തിന്റ ലക്ഷണങ്ങളുമാകാം .സാധാരണയായി നമ്മളിൽ  ഭൂരിഭാഗം ആളുകളും  വരണ്ട ചർമ്മമാണ് താരൻ ഉണ്ടാക്കുന്നത്തിന്  പ്രധാന  കാരണമായി കരുതുന്നത്. എന്നാൽ ഡെർമറ്റോളജിസ്റ്റ് ഗിൽബെർട്ടോ അൽവാരെസ്  ഈ  അഭിപ്രായത്തോട്  യോജിക്കുന്നില്ല . “കാരണം  ശരീരത്തിൽ എണ്ണ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളുള്ള ഭാഗങ്ങളിലും  ഈ അവസ്ഥ  കാണാറുണ്ട് . തലയോട്ടിയിലാണ്  ഏറ്റവും സാധാരണയായി താരൻ  കണ്ടു വരുന്നത്. എന്നിരുന്നാലും, ചില ആളുകൾക്ക് ഇത് പുരികം, നെഞ്ച്, മുതുകിന്റെ മുകൾ ഭാഗത്ത്  തുടങ്ങിയ  ഭാഗങ്ങളിലും കാണാറുണ്ടെന്ന്  അദ്ദേഹം ചൂണ്ടി കാണിക്കുന്നു . ഡോ. അൽവാരെസിന്റെ നിഗമന  പ്രകാരം എന്ത് കൊണ്ട്  താരൻ  ഉണ്ടാവുന്നുയെന്നതിന്റെ ഏറ്റവും അംഗീകരിക്കപ്പെട്ട പഠന പ്രകാരം ശരീരത്തിലെ  അമിതമായ എണ്ണ  ഉല്പാദനമൂലം ഈസ്റ്റിന്റെ അധികവളർച്ചയ്ക്ക്  വഴി വയ്ക്കുകയും, അതുമൂലം തലയോട്ടിയിൽ ചൊറിച്ചിലും പുകച്ചിലും ഉണ്ടാവുകയും താരൻ  രൂപെടുകയും ചെയ്യുന്നു.

താരനും  സമ്മർദ്ദവും തമ്മിലെന്ത്?

 പിരിമുറുക്കവും (stress) താരനും തമ്മിലുള്ള ബന്ധം മനസിലാക്കാൻ ശ്രമിക്കുമ്പോൾ ഓർമ്മിക്കേണ്ട ഒരു പ്രധാന കാര്യം, പിരിമുറുക്കം താരൻ ഉണ്ടാവുന്നതിന്  ഒരു കാരണമല്ല, മറിച്ച് അത് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പരോക്ഷമായ രീതിയിൽ, പിരിമുറുക്കം  താരൻ വർധിപ്പിക്കുന്നതിനും പടരുന്നതിനും കാരണമായേക്കാമെന്ന്, കാനഡയിലെ ഡോക്ടർ നവ്‌നിരാത് നിബ്ബർ പറഞ്ഞു. താരൻ  ഉണ്ടാവുന്നതിന്  നിരവധി കാരണങ്ങൾ ഉണ്ട്.  ഹോർമോൺ വ്യതിയാനങ്ങൾമൂലം  തലയോട്ടിയിൽ എണ്ണ ഉൽപാദനം വർദ്ധിക്കുക്കുകയും ഇത്  യീസ്റ്റിന്റെ ക്രമാതീതമായ വർധനയ്ക്ക് കാരണമാകുന്നു. മറ്റൊന്ന് ഷാംപൂ പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം , സോറിയാസിസ് പോലുള്ള രോഗാവസ്ഥകളും താരന് കാരണമാകുന്നു.

“വിട്ടുമാറാത്ത പിരിമുറുക്കം  രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനും  മാറ്റങ്ങൾ വരുത്തുന്നതിനും കാരണമാകും, ഇത് ശരീരത്തിൽ  ബാക്ടീരിയ അല്ലെങ്കിൽ യീസ്റ്റ് വളർച്ചയ്ക്ക് കൂടുതൽ കാരണമാകുന്നുയെന്ന് ,” ഡോക്ടർ നിബ്ബർ പറയുന്നു  “കൂടാതെ സമ്മർദ്ദം നിങ്ങളുടെ  ഹോർമോൺ സന്തുലിതാവസ്ഥയെ സ്വാധീനിക്കുകയും നിങ്ങളുടെ തലയോട്ടിയിൽ എണ്ണകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  സെബോറെഹിക് ഡെർമറ്റൈറ്റിസ്  എന്ന  രോഗ അവസ്ഥ ഉണ്ടാവുന്നതിന് നിരവധി വേറെ കാരണങ്ങൾ ഉണ്ടെങ്കിലും, രോഗലക്ഷണങ്ങൾ വർദ്ധിപ്പിക്കുന്നതിൽ സമ്മർദ്ദത്തിന് ഒരു പങ്കുണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.”

താരൻ  വർദ്ധിക്കുന്നതിൽ പിരിമുറുക്കം എന്ത് പങ്ക് വഹിക്കുന്നു?

ഡോ. നിബ്ബർ പറയുന്നതനുസരിച്ച്, നിങ്ങൾ കൂടുതൽ  സമ്മർദ്ദത്തിൽ ആകുമ്പോൾ തലയിലെ താരന്റെ അളവ് ക്രമാതീതമായി കൂടുന്നു,  നിങ്ങൾ തലയിൽ കൈകൾ കൊണ്ട്  സ്പർശിക്കുമ്പോൾ  താരന്റെ  അടരുകൾ ഏത്ര ചെറുതെന്നോ  വലുതെന്നോ എന്ന്  മനസിലാക്കാൻ സാധിക്കും. അന്തർലീനമായ പ്രശ്‌നം  പരിഹരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. സമ്മർദ്ദം കുറയ്ക്കാൻ  കായിക  പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയോ സോഷ്യൽ മീഡിയഉപയോഗിക്കുകയോ ചെയ്യാം .  നിങ്ങളുടെ സമ്മർദ്ദം കുറഞ്ഞ് വളരെ ആരോഗ്യകരമായ അവസ്ഥയിൽ എത്തുന്നതുവരെ  തൽക്കാലം താരന്റെ പ്രശ്നം പരിഹരിക്കാൻ താരനുള്ള  ഷാംപൂവും  മറ്റും ഉപയോഗിക്കാവുന്നതാണ് .

കടപ്പാട്:  എം എസ് എൻ 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പുതിയ 5 കിടിലന്‍ ഫീച്ചേഴ്സുമായി വാട്സപ്പ് വരുന്നു

ഒരു പക്ഷെ നിങ്ങളുടെ അടുത്ത ബിസിനസ്‌ മീറ്റിങ്ങ് ഒരു വിആര്‍ ഹെഡ്സെറ്റിനുള്ളില്‍ ആകാം