in

കോട്ടയത്തെ കസ്റ്റഡിമരണം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

കോട്ടയത്ത് മണര്‍കാട് പോലീസ് സ്റ്റേഷനില്‍  ലോക്കപ്പില്‍ കഴിഞ്ഞയാള്‍ മരണപ്പെട്ടതുമായി  ബന്ധപ്പെട്ട് കുറ്റക്കാരായ  എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കാന്‍  സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്‍കി.

ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണ് പോലീസിന്‍റെ നയം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഇരുപത്തൊന്നു പ്രതിപക്ഷനേതാക്കൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും 

പ്രൊഫ. എ.സുധാകരൻ സാംസ്കാരിക പുരസ്കാരം ഡോ.എസ്.ശാരദക്കുട്ടിക്ക്