Movie prime

സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്ക് മികച്ച വിജയം

തിരുവനന്തപുരം: ഇക്കൊല്ലത്തെ പത്താംക്ലാസ്സ്, ഹയര്സെക്കന്ററി പരീക്ഷകളില് സംസ്ഥാനത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള് മികച്ച വിജയം നേടി. സംസ്ഥാനത്തൊട്ടാകെ 20,000 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പത്താംക്ലാസ്സ് പരീക്ഷയെഴുതിയത്. ഇവരില് 23.15 ശതമാനം പേരും എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് നേടിയാണ് മികച്ച വിജയം കരസ്ഥമാക്കിയത്. ഹയര്സെക്കന്ററി പരീക്ഷയെഴുതിയ 1741 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളില് 10.86 ശതമാനം പേര്ക്കും എ പ്ലസ്സ് ലഭിച്ചു. ഏറ്റവും കൂടുതല് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള് എസ്.എസ്.എല്.സി പരീക്ഷയെഴുതിയത് കോട്ടയം ജില്ലയിലാണ് – 1759 പേര്. More
 

തിരുവനന്തപുരം: ഇക്കൊല്ലത്തെ പത്താംക്ലാസ്സ്, ഹയര്‍സെക്കന്‍ററി പരീക്ഷകളില്‍ സംസ്ഥാനത്തെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ മികച്ച വിജയം നേടി. സംസ്ഥാനത്തൊട്ടാകെ 20,000 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളാണ് പത്താംക്ലാസ്സ് പരീക്ഷയെഴുതിയത്. ഇവരില്‍ 23.15 ശതമാനം പേരും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് മികച്ച വിജയം കരസ്ഥമാക്കിയത്. ഹയര്‍സെക്കന്‍ററി പരീക്ഷയെഴുതിയ 1741 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളില്‍ 10.86 ശതമാനം പേര്‍ക്കും എ പ്ലസ്സ് ലഭിച്ചു.

ഏറ്റവും കൂടുതല്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത് കോട്ടയം ജില്ലയിലാണ് – 1759 പേര്‍. ഇതില്‍ 304 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസും 202 പേര്‍ 9 എ പ്ലസും 121 പേര്‍ 8 എ പ്ലസും നേടി. രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറം ജില്ലയില്‍ 1649 പേര്‍ പരീക്ഷയെഴുതില്‍ 546 പേര്‍ക്ക് മുഴുവന്‍ എ പ്ലസും 159 പേര്‍ക്ക് 9 എ പ്ലസും 145 പേര്‍ക്ക് 8 എ പ്ലസും ലഭിച്ചു. 1642 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ പരീക്ഷയെഴുതിയ ആലപ്പുഴ ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. ജില്ലയിലെ എസ്.പി.സി കേഡറ്റുകളില്‍ 308 പേര്‍ക്ക് മുഴുവന്‍ എ പ്ലസും 133 പേര്‍ക്ക് 9 എ പ്ലസും 119 പേര്‍ക്ക് 8 എ പ്ലസും ലഭിച്ചു. മറ്റു ജില്ലകളിലെ കണക്ക് ഇപ്രകാരമാണ്. (ആകെ പരീക്ഷയെഴുതിയ എസ്.പി.സി കുട്ടികള്‍, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം, 9 എ പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം, 8 എ പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം എന്ന ക്രമത്തില്‍). തിരുവനന്തപുരം സിറ്റി 607, 87, 38, 42, തിരുവനന്തപുരം റൂറല്‍ 1236, 420, 93, 55, കൊല്ലം സിറ്റി 621, 210, 72, 53, കൊല്ലം റൂറല്‍ 952, 364, 97, 88, പത്തനംതിട്ട 737, 126, 65, 58, ഇടുക്കി 1248, 190, 96, 68, കൊച്ചി സിറ്റി 621, 75, 32,33, എറണാകുളം റൂറല്‍ 1180, 211, 93, 67, തൃശ്ശൂര്‍ സിറ്റി 714, 100, 34, 44, തൃശ്ശൂര്‍ റൂറല്‍ 672, 165, 57, 46, പാലക്കാട് 1134, 124, 91, 85, കോഴിക്കോട് സിറ്റി 956, 237, 84, 75, കോഴിക്കോട് റൂറല്‍ 1409, 475, 143, 136, വയനാട് 819, 113, 65, 63, കണ്ണൂര്‍ 1102, 309, 124, 102, കാസര്‍ഗോഡ് 942, 266, 59, 45.

ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ പരീക്ഷയെഴുതിയത് ആലപ്പുഴ ജില്ലയിലാണ് – 335 പേര്‍. ഇതില്‍ 56 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസും, 10 പേര്‍ 5 എ പ്ലസും 10 പേര്‍ 4 എ പ്ലസും നേടി. രണ്ടാം സ്ഥാനത്തെത്തിയ കോട്ടയം ജില്ലയില്‍ 261 പേര്‍ പരീക്ഷയെഴുതിയതില്‍ 42 പേര്‍ക്ക് മുഴുവന്‍ എ പ്ലസും 15 പേര്‍ക്ക് 5 എ പ്ലസും 16 പേര്‍ക്ക് 4 എ പ്ലസും ലഭിച്ചു. 247 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ പരീക്ഷയെഴുതിയ തിരുവനന്തപുരം സിറ്റിക്കാണ് മൂന്നാം സ്ഥാനം. സിറ്റിയിലെ എസ്.പി.സി കേഡറ്റുകളില്‍ 15 പേര്‍ക്ക് മുഴുവന്‍ എ പ്ലസും 7 പേര്‍ക്ക് 5 എ പ്ലസും 9 പേര്‍ക്ക് 4 എ പ്ലസും ലഭിച്ചു. മറ്റു ജില്ലകളിലെ കണക്കുകള്‍ ഇപ്രകാരമാണ്. (ആകെ പരീക്ഷയെഴുതിയ എസ്.പി.സി കുട്ടികള്‍, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം, 5 എ പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം, 4 എ പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം എന്ന ക്രമത്തില്‍). തിരുവനന്തപുരം റൂറല്‍ 169, 9,4,0, കൊല്ലം റൂറല്‍ 44, 6,3,0, പത്തനംതിട്ട 168, 10, 3,5, ഇടുക്കി 35,0,4,1, കൊച്ചി സിറ്റി 43, 0,0,0, എറണാകുളം റൂറല്‍ 143, 10,8,12, പാലക്കാട് 165,7,5,2, മലപ്പുറം 44, 0,0,0, കണ്ണൂര്‍ 87, 34,0,0.