Movie prime

പൗരത്വ നിയമത്തെ അഭിനന്ദിച്ച് കത്തെഴുതിച്ചു, കത്തുകൾ തിരികെ വാങ്ങി സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പോസ്റ്റ് കാർഡുകൾ തയ്യാറാക്കാൻ വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ നിർദേശം നൽകിയതായി ആരോപണം. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ലിറ്റിൽ സ്റ്റാർ സ്കൂളിലാണ് സംഭവം നടന്നത്. ഓരോ ക്ലാസിലും ആദ്യം പോസ്റ്റ് കാർഡുകൾ വിതരണം ചെയ്തു. തുടർന്ന് അധ്യാപകർ കാർഡിൽ എഴുതേണ്ട വാചകം ബോഡിൽ എഴുതിയിടുകയായിരുന്നു. “അഭിനന്ദനങ്ങൾ. ഒരു ഇന്ത്യൻ പൗരനായ ഞാൻ, സി എ എ വിഷയത്തിൽ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട നടപടിയെ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും More
 
പൗരത്വ നിയമത്തെ അഭിനന്ദിച്ച് കത്തെഴുതിച്ചു, കത്തുകൾ തിരികെ വാങ്ങി സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം
പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പോസ്റ്റ് കാർഡുകൾ തയ്യാറാക്കാൻ വിദ്യാർഥികൾക്ക് സ്‌കൂൾ അധികൃതർ നിർദേശം നൽകിയതായി ആരോപണം. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ലിറ്റിൽ സ്റ്റാർ സ്‌കൂളിലാണ് സംഭവം നടന്നത്. ഓരോ ക്ലാസിലും ആദ്യം പോസ്റ്റ് കാർഡുകൾ വിതരണം ചെയ്തു. തുടർന്ന് അധ്യാപകർ കാർഡിൽ എഴുതേണ്ട വാചകം ബോഡിൽ എഴുതിയിടുകയായിരുന്നു. “അഭിനന്ദനങ്ങൾ. ഒരു ഇന്ത്യൻ പൗരനായ ഞാൻ, സി എ എ വിഷയത്തിൽ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട നടപടിയെ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും ഈ നിയമത്തെ പിന്തുണയ്ക്കുന്നു” എന്ന വാചകങ്ങളാണ് വിദ്യാർഥികളോട് പോസ്റ്റ് കാർഡിലേക്ക് പകർത്തി എഴുതാൻ ആവശ്യപ്പെട്ടത്.
അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകളിലുള്ള വിദ്യാർഥികളെ ക്കൊണ്ടാണ് പോസ്റ്റ് കാർഡുകൾ എഴുതിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്റെ വിലാസവും കുട്ടികളെക്കൊണ്ട് എഴുതിച്ചു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബുധനാഴ്ച പ്രതിഷേധവുമായി രക്ഷിതാക്കൾ കൂട്ടത്തോടെ സ്‌കൂളിൽ എത്താൻ തുടങ്ങിയതോടെ സ്‌കൂൾ അധികൃതർ വെട്ടിലായി. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ മോദി പ്രശംസ പകർത്തി എഴുതാൻ മടികാണിച്ചപ്പോൾ ഇന്റേണൽ പരീക്ഷകളിൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കൾ ആരോപിച്ചു.
ഒട്ടേറെ രക്ഷിതാക്കൾ പരാതിയുമായി സ്‌കൂൾ മാനേജ്‌മെന്റിനെ സമീപിച്ചതായാണ് വിവരം. തുടർന്ന് ഒരു “തെറ്റിദ്ധാരണ” യുടെ പുറത്താണ് സംഭവം നടന്നതെന്നും മാപ്പ് ചോദിക്കുന്നതായും അധികൃതർ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തങ്ങളുടെ കുട്ടികളെക്കൊണ്ട് നിർബന്ധപൂർവം തയ്യാറാക്കിയ സി എ എ അനുകൂല പോസ്റ്റ് കാർഡുകളെല്ലാം തിരികെ വാങ്ങി കീറിക്കളഞ്ഞു പ്രതിഷേധിച്ചുകൊണ്ടാണ് രക്ഷിതാക്കൾ മടങ്ങിയെതെന്നാണ് റിപ്പോർട്ടുകൾ.