Movie prime

മൊട്ടേര സ്റ്റേഡിയത്തിന് മോദിയുടെ പേര് നൽകിയതിനെ വിമർശിച്ച് സുബ്രഹ്മണ്യം സ്വാമി വീണ്ടും

Subramanian Swamy ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിനെ വിമർശിച്ച് സുബ്രഹ്മണ്യം സ്വാമി വീണ്ടും രംഗത്തെത്തി.ഗുജറാത്തിൻ്റെ മരുമകനെന്ന നിലയിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പേര് സ്റ്റേഡിയത്തിൽ നിന്ന് നീക്കം ചെയ്തതിൽ സംസ്ഥാനത്തു നിന്നുള്ള പലരും അവരുടെ വേദന തന്നെ അറിയിച്ചിട്ടുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. ഗുജറാത്ത് സർക്കാർ നഷ്ടം കുറയ്ക്കണമെന്നും, പേര് മാറ്റത്തിൽ തൻ്റെ അഭിപ്രായം ആരായാത്തതിനാൽ മോദി അസന്തുഷ്ടനാണെന്ന കാരണം പറഞ്ഞ് തീരുമാനം പിൻവലിക്കണം എന്നതാണ് ഇക്കാര്യത്തിൽ More
 
മൊട്ടേര സ്റ്റേഡിയത്തിന് മോദിയുടെ പേര് നൽകിയതിനെ വിമർശിച്ച് സുബ്രഹ്മണ്യം സ്വാമി വീണ്ടും

Subramanian Swamy

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിനെ വിമർശിച്ച് സുബ്രഹ്മണ്യം സ്വാമി വീണ്ടും രംഗത്തെത്തി.ഗുജറാത്തിൻ്റെ മരുമകനെന്ന നിലയിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പേര് സ്റ്റേഡിയത്തിൽ നിന്ന് നീക്കം ചെയ്തതിൽ സംസ്ഥാനത്തു നിന്നുള്ള പലരും അവരുടെ വേദന തന്നെ അറിയിച്ചിട്ടുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. ഗുജറാത്ത് സർക്കാർ നഷ്ടം കുറയ്ക്കണമെന്നും, പേര് മാറ്റത്തിൽ തൻ്റെ അഭിപ്രായം ആരായാത്തതിനാൽ മോദി അസന്തുഷ്ടനാണെന്ന കാരണം പറഞ്ഞ് തീരുമാനം പിൻവലിക്കണം എന്നതാണ് ഇക്കാര്യത്തിൽ തന്റെ നിർദേശമെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു.Subramanian Swamy

അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേർ സ്വാമിയുടെ ട്വീറ്റിനോട് പ്രതികരിക്കുന്നുണ്ട്. പരിഹാസ്യമാണ് സ്വാമിയുടെ നിർദേശമെന്ന് ഒരാൾ പ്രതികരിച്ചു. ഇതൊരു അർധ ബി ജെ പി ക്കാരൻ്റെ പ്രതികരണം മാത്രമാണ്. താൻ സുബ്രഹ്മണ്യം സ്വാമിയെ ആദരിക്കുന്ന വ്യക്തിയാണ്. എന്നാൽ ഇത്തരം ഡബിൾ റോളുകൾ കളിക്കുന്നതുമൂലം ബഹുമാനം നഷ്ടമായി. സ്വാമിയുടേത് യശ്വന്ത് സിൻഹയുടെ മട്ടിലുള്ള രാഷ്ട്രീയമാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് അപകടം വരുത്തിവെയ്ക്കുന്നവരാണ് ഇത്തരം വ്യക്തികൾ.

സ്പോർട്സ് കോംപ്ലക്സിന് മൊത്തമായി സർദാർ പട്ടേലിൻ്റെ പേരാണ് നൽകിയിരിക്കുന്നതെന്നും കോംപ്ലക്സിൻ്റെ ഒരു ഭാഗം മാത്രമായ സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകാൻ തീരുമാനിച്ചതിൽ എന്താണ് പ്രശ്നമെന്നും ഒരാൾ ചോദിക്കുന്നു. മോദി സർക്കാർ സർദാർ പട്ടേലിനെ അവഹേളിച്ചിട്ടില്ല. മറിച്ച് ആദരിച്ചിട്ടേയുള്ളൂ. പട്ടേൽ പ്രതിമ നിർമിച്ചത് ബി ജെ പി സർക്കാരാണ്. പട്ടേലിനെ പണ്ടേ തള്ളിക്കളഞ്ഞവരാണ് കോൺഗ്രസുകാർ. അവരാണ് ഇപ്പോൾ പട്ടേലിൻ്റെ പേര് പറഞ്ഞ് രംഗത്തു വരുന്നത്. ആ തട്ടിപ്പാണ് തിരിച്ചറിയേണ്ടത്.

ഹാർദിക് പട്ടേലടക്കം ഗുജറാത്തിൽ നിന്നുള്ള ഒട്ടേറെ കോൺഗ്രസ് നേതാക്കൾ പേരു മാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു. പേര് മാറ്റം പട്ടേലിനെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഹാർദിക് പട്ടേലിൻ്റെ ട്വീറ്റ്. തങ്ങളുടെ മാതൃസംഘടനയെ നിരോധിച്ച ആഭ്യന്തര മന്ത്രിയായിരുന്നു സർദാർ വല്ലഭായ് പട്ടേലെന്ന കാര്യം ഇപ്പോഴാവും ബി ജെ പി ക്കാർ മനസ്സിലാക്കിയത് എന്നായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ ട്വീറ്റ്. പേരിടൽ മഹാമഹത്തിലൂടെ ചരിത്രം സൃഷ്ടിക്കാനുള്ള പുറപ്പാടാണോ മോദിയുടേതെന്നും തരൂർ പരിഹസിച്ചിരുന്നു.