in

സൂഫിയും സുജാതയും ഓൺലൈനിൽ റിലീസ് ചെയ്യും

ജയസൂര്യ നായകനായ സൂഫിയും സുജാതയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. മലയാളത്തിൽ ആദ്യമായാണ് ഒരു ചിത്രം തിയറ്ററിൽ എത്തുന്നതിനു മുമ്പേ ഓൺലൈനിൽ റിലീസ് ചെയ്യുന്നത്.

ഫ്രൈഡേ ഫിലിംസ് നിർമിച്ച ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ തയ്യാറെടുത്തതായി നിർമാതാവ് വിജയ് ബാബുവാണ് അറിയിച്ചത്. ലോക് ഡൗൺ സിനിമാ മേഖലയെ വലിയ പ്രതിസന്ധിയിൽ എത്തിച്ചെന്നും മുതൽമുടക്ക് തിരിച്ചു പിടിക്കാൻ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിർമാണം പൂർത്തിയായ ഒട്ടേറെ ചിത്രങ്ങൾ ലോക് ഡൗൺ കഴിയാൻ കാത്തിരിക്കുകയാണ്. നിർമാണം പാതിവഴിയിലായ നിരവധി ചിത്രങ്ങളുണ്ട്. ലോക് ഡൗൺ അവസാനിച്ചാലും മുഴുവൻ ചിത്രങ്ങളും ഒന്നിച്ച് റിലീസ് ചെയ്യാനാവില്ല. ചെറിയ ബജറ്റിൽ നിർമിച്ച കൊച്ചു ചിത്രങ്ങൾ ഇത്തരം പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിക്കുകയേ തത്ക്കാലം നിവൃത്തിയുള്ളൂ.

ഫ്രൈഡേ ഫിലിംസിൻ്റെ പന്ത്രണ്ടാമത് ചിത്രമാണ് സൂഫിയും സുജാതയും. നരണിപ്പുഴ ഷാനവാസാണ് സംവിധാനം. കാട്ര് വെളിയിതേ, ചെക്കാ ചെവന്ത വാനം എന്നീ മണിരത്നം ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി റാവുവാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. മാമുക്കോയ, സിദ്ദിഖ്, മണികണ്ഠൻ പട്ടാമ്പി, ഹരീഷ് കണാരൻ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം വിജയ് ബാബുവും ചിത്രത്തിലുണ്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

അവരെല്ലാം ഒരൊറ്റ മതമാണ്. ആണത്ത മതമെന്ന ഒരൊറ്റ മതം

മൂന്ന് മാസത്തേക്ക് സൗജന്യ സേവനവുമായി സ്പോട്ടിഫൈ പ്രീമിയം