in

സൂഫിയും സുജാതയും: ഗാനം പുറത്തിറക്കി

ആമസോണ്‍ പ്രൈം വിഡിയോയും ഫ്രഡേ മ്യൂസിക് കമ്പനിയും ചേര്‍ന്ന്  സൂഫിയും സുജാതയും ചിത്രത്തിലെ  അല്‍ഹംദുലില്ല എന്ന രണ്ടാമത്തെ  ഗാനം പുറത്തിറക്കി. ഈ സിനിമയുടെ അടിസ്ഥാനഭാവമാണ് സൂഫി സംഗീതം. ഈ സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അതിഥി റാവു ഹൈദരി, ജയസൂര്യ, ദേവ് മോഹന്‍ എന്നിവരാണ്. സുദീപ് പാലനാട്, അമൃത സുരേഷ് എന്നിവരുടെ മനം മയക്കുന്ന സ്വരമാധുരിയിലാണ് ഗാനങ്ങളുടെ ആലാപനം. 

 ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത്  സുധീപ് പാലനാടും ഗാനരചയിതാവ് ബി കെ ഹരി നാരായണനുമാണ്. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഈ സിനിമയുടെ ആഗോള പ്രീമിയര്‍ 200-ലേറെ രാജ്യങ്ങളിലായി ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ജൂലൈ 3-ന് നടക്കും. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മ്മിക്കുന്നത്. നരണിപ്പുഴ ഷാനാവാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

black hole

700 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഭീമാകാര തമോദ്വാരം കണ്ടെത്തി

കാരുണ്യ, ഇ-ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ സേവനങ്ങൾ  ദിശ വഴി