in

സുഹാന ഖാന് ഇരുപതാം പിറന്നാൾ; ആശംസകൾ നേർന്ന് ബോളിവുഡ്

ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൾ സുഹാന ഖാൻ്റെ ഇരുപതാം പിറന്നാൾ ആഘോഷമാക്കുകയാണ് സിനിമാലോകം. ഒട്ടേറെ പ്രമുഖർ സുഹാനയ്ക്ക് ആശംസകൾ നേർന്നു.

പിതാവിൻ്റെ പാത പിന്തുടർന്ന് അധികം താമസിയാതെ സുഹാനയും സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന വിശ്വാസം പലരും പങ്കുവെയ്ക്കുന്നു. അഭിനയിക്കാനുള്ള ആഗ്രഹം ഇതിനോടകം തന്നെ സുഹാന തുറന്നു പറഞ്ഞിട്ടുണ്ട്. സ്കൂൾ നാടകങ്ങളിൽ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള സുഹാന ഒരു ഗംഭീര അഭിനേത്രിയാണെന്നാണ് സ്കൂൾമേറ്റും ബോളിവുഡ് താരവുമായ അനന്യ പാണ്ഡേയുടെ അഭിപ്രായം. അടുത്തിടെ സുഹാന വേഷമിട്ട ചില ഷോർട്ട് ഫിലിമുകൾ യു ട്യൂബിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

ലോക്ഡൗൺ കാലത്ത് സുഹാനയും അമ്മ ഗൗരി ഖാനും പങ്കുവെച്ച
ഇൻസ്റ്റഗ്രാം ചിത്രങ്ങൾ ഇൻസ്റ്റൻ്റ് ഹിറ്റായി മാറിയിരുന്നു. സ്കൂൾ നാടകങ്ങളിൽ ഒന്നിച്ചഭിനയിക്കുമ്പോൾ സുഹാനയാണ് മുഖ്യ വേഷങ്ങൾ ചെയ്തിരുന്നതെന്ന് അനന്യ പാണ്ഡെ ഓർമിച്ചു. വളരെ മികച്ച അഭിനേത്രിയാണവൾ.

നല്ലൊരു അഭിനേത്രിയെന്നതിനൊപ്പം മികച്ച ഗായികയും നർത്തകിയുമാണ് സുഹാനയെന്ന് അനന്യ പറയുന്നു.
ന്യൂയോർക്ക് ഫിലിം അക്കാദമിയിലെ പഠനവും ഇരുവരും ഒരുമിച്ചായിരുന്നു.

വെളളിത്തിരയിലെ സുഹാനയുടെ അരങ്ങേറ്റത്തെ കുറിച്ച് ഒട്ടേറെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. കരൺ ജോഹറിൻ്റെ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ മൂന്നാം ഭാഗത്തിലെ നായിക കിങ്ങ് ഖാൻ്റെ മകളാണ് എന്ന കഥയാണ് അതിലൊന്ന്. എന്നാൽ സംവിധായകൻ തന്നെ ഈയിടെ അതിനൊരു നിഷേധക്കുറിപ്പുമായി രംഗത്തെത്തിയിരുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പുനരുപയോഗ ഊർജ മേഖലയിൽ സംരംഭത്തിന് എൻടിപിസി – ഒഎൻജിസി ധാരണ

ചെന്നിത്തലയെ ട്രോളിയതുകൊണ്ട് നിങ്ങൾക്ക് ഇടതുപക്ഷ രാഷ്ട്രീയം ഉണ്ടാകണമെന്നില്ല