Movie prime

ഗൂഗ്ൾ മാപ്പിന് 15 വയസ്സ്; ഹാപ്പി ബുറീത്തോ ബർത്ത് ഡേ ചൊല്ലി പിച്ചെയുടെ ആഘോഷം

ഗൂഗ്ൾ മാപ്പിന്റെ പതിനഞ്ചാം ജന്മദിനാഘോഷം വ്യത്യസ്തമാക്കി സുന്ദർ പിച്ചെ. തന്റെ പ്രിയപ്പെട്ട മെക്സിക്കൻ വിഭവമായ ബുറീത്തോ കിട്ടുന്ന ലോകത്തെ മികച്ച റസ്റ്റോറന്റുകളെ മാപ്പിൽ അടയാളപ്പെടുത്തിയാണ് ആൽഫബെറ്റ് -ഗൂഗ്ൾ സി ഇ ഒ അതിന്റെ ജന്മദിനം ഗംഭീരമാക്കിയത്. മുംബൈ, ന്യൂയോർക്ക്, ലണ്ടൻ, ഹെൽസിങ്കി, പാരിസ്, ഡബ്ലിൻ തുടങ്ങി ലോകത്തെ ഒട്ടുമിക്ക പ്രമുഖ നഗരങ്ങളിലെയും ബുറീത്തോ റസ്റ്റോറന്റുകൾ പിച്ചെയുടെ പട്ടികയിലുണ്ട്. “ലോകത്തെ ഒന്നാംതരം ബുറീത്തോ റസ്റ്റോറന്റുകളുടെ പട്ടിക പൂർത്തിയാക്കി. യാത്രക്കിടയിൽ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ബുറീത്തോ. മികച്ച ബുറീത്തോ റസ്റ്റോറന്റുകൾ ആവേശം കൊള്ളിക്കാറുണ്ട്. മുംബൈയിൽ എത്തിയാൽ കിഴക്കൻ സാന്താ More
 
ഗൂഗ്ൾ മാപ്പിന് 15 വയസ്സ്; ഹാപ്പി ബുറീത്തോ ബർത്ത് ഡേ ചൊല്ലി പിച്ചെയുടെ ആഘോഷം

ഗൂഗ്ൾ മാപ്പിന്റെ പതിനഞ്ചാം ജന്മദിനാഘോഷം വ്യത്യസ്തമാക്കി സുന്ദർ പിച്ചെ. തന്റെ പ്രിയപ്പെട്ട മെക്സിക്കൻ വിഭവമായ ബുറീത്തോ കിട്ടുന്ന ലോകത്തെ മികച്ച റസ്റ്റോറന്റുകളെ മാപ്പിൽ അടയാളപ്പെടുത്തിയാണ് ആൽഫബെറ്റ് -ഗൂഗ്‌ൾ സി ഇ ഒ അതിന്റെ ജന്മദിനം ഗംഭീരമാക്കിയത്. മുംബൈ, ന്യൂയോർക്ക്, ലണ്ടൻ, ഹെൽസിങ്കി, പാരിസ്, ഡബ്ലിൻ തുടങ്ങി ലോകത്തെ ഒട്ടുമിക്ക പ്രമുഖ നഗരങ്ങളിലെയും ബുറീത്തോ റസ്റ്റോറന്റുകൾ പിച്ചെയുടെ പട്ടികയിലുണ്ട്.

“ലോകത്തെ ഒന്നാംതരം ബുറീത്തോ റസ്റ്റോറന്റുകളുടെ പട്ടിക പൂർത്തിയാക്കി. യാത്രക്കിടയിൽ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ബുറീത്തോ. മികച്ച ബുറീത്തോ റസ്റ്റോറന്റുകൾ ആവേശം കൊള്ളിക്കാറുണ്ട്. മുംബൈയിൽ എത്തിയാൽ കിഴക്കൻ സാന്താ ക്രൂസിലെ ന്യൂയോർക്ക് ബുറീത്തോയാണ് തിരഞ്ഞെടുക്കാറ്.

ലണ്ടനിൽ ടോർട്ടില്ല കിങ്‌സ് ക്രോസിൽ നിന്നും സാൻഫ്രാൻസിസ്‌കോയിൽ പൻസോണിൽ നിന്നും കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഗൂഗ്ൾ മാപ്പിന് ചെയ്യാൻ കഴിയുന്ന മറ്റ് നിരവധി സേവനങ്ങൾ കണക്കിലെടുക്കുമ്പോൾ നല്ല ബുറീത്തോ റസ്റ്റോറന്റുകൾ കണ്ടെത്തുന്നത് നിസ്സാരമായി തോന്നാം. പക്ഷേ ഒരു ബുറീത്തോ പ്രേമിയെ സംബന്ധിച്ച് അതൊരു വിസ്മയകരമായ നിമിഷമാണ്”- പിച്ചെ ബ്ലോഗിൽ കുറിച്ചു.

തന്റെ രാജ്യമായ ഇന്ത്യയിൽ ഗൂഗ്ൾ മാപ്പ് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി അദ്ദേഹം അവകാശപ്പെട്ടു. ഗൂഗ്ൾ മാപ്പ് വരുന്നതിനു മുൻപുള്ള അനുഭവവും അതിനു ശേഷമുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു. ഇവിടെ കൃത്യമായ വിലാസം കണ്ടെത്തുന്നത് പാടാണ്. എങ്ങോട്ടെങ്കിലും യാത്രപോവുമ്പോൾ റിക്ഷാ ഡ്രൈവറോട് നിങ്ങൾ ഒരു ലാൻഡ് മാർക്ക് പറയും. അവിടെ നിർത്തുമ്പോൾ തല പുറത്തേക്കിട്ട് ആരോടെങ്കിലും ചോദിക്കും.

ഗൂഗ്ൾ മാപ്പ് ഉപയോഗിച്ചുള്ള ഇന്ത്യയിലെ തന്റെ ആദ്യയാത്ര രസകരമായിരുന്നു. അതിരാവിലെയാണ് മുംബൈയിൽ എത്തുന്നത്. ഒരു സുഹൃത്തിന്റെ വീട്ടിൽ പോകണമായിരുന്നു. സ്ഥലം കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടാവുമെന്നാണ് കരുതിയത്. എന്നാൽ ഗൂഗ്ൾ മാപ്പ് ഉപയോഗിച്ചപ്പോൾ യാത്ര അനായാസമായി. ഓരോ വളവും തിരിവും ടാക്സി ഡ്രൈവർക്ക് കൃത്യമായി പറഞ്ഞുകൊടുത്തു. വഴിയിൽ ആരോടും ചോദിച്ചില്ല – ആഹ്ളാദകരമായ അനുഭവം പിച്ചെ പങ്കുവെയ്ക്കുന്നു.