in

സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടി അഭിനയ രംഗത്തേക്ക്

Sunil Shetty
പ്രശസ്ത ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടി അഭിനയരംഗത്തേക്ക്. തടപ് എന്ന റൊമാൻ്റിക് ആക്ഷൻ ചിത്രത്തിലൂടെയാണ് അഹാൻ്റെ അരങ്ങേറ്റം. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ അക്ഷയ് കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.Sunil ShettySunil Shetty

സാജിദ് നാദിയാവാലയുടെ നിർമാണത്തിൽ മിലൻ ലുത്രിയയാണ് ചിത്രത്തിൻ്റെ സംവിധാനം. അവിശ്വസനീയമായ ഒരു പ്രണയകഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. താര സുടാരിയ നായികയാവുന്ന ചിത്രത്തിൽ സിക്കന്ദർ ഖേർ, സ്വാതി കപൂർ, ശരത് സക്സേന, നൗഫൽ അസ്മിർ ഖാൻ, അമിത് സാഥ് എന്നിവർക്കു പുറമേ സുനിൽ ഷെട്ടി കൂടി ഒരു മുഖ്യവേഷം ചെയ്യുന്നുണ്ട്. 
2018-ൽ പുറത്തിറങ്ങിയആർ എക്സ് 100 എന്ന സൂപ്പർ ഹിറ്റ് തെലുഗ് ചിത്രത്തിൻ്റെ റീമേക്ക് ആണ് തടപ്. അജയ് ഭൂപതി സംവിധാനം ചെയ്ത തെലുഗ് പതിപ്പിൽ കാർത്തികേയ ഗുമ്മകൊണ്ടയും തെലുഗ്, പഞ്ചാബി നടി പായൽ രജ്പുതുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. രജത് അറോറയാണ് ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിനുള്ള തിരക്കഥ തയ്യാറാക്കിയത്. 

അക്ഷയ് കുമാറടക്കം ഒട്ടേറെ പ്രമുഖർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ അക്ഷയ് കുമാറെഴുതിയ കുറിപ്പും ശ്രദ്ധേയമായി. അഹാൻ്റെ പിതാവ് സുനിൽ ഷെട്ടിയുടെ ആദ്യ ചിത്രത്തെ അനുസ്മരിച്ചു കൊണ്ടാണ് നടൻ്റെ കുറിപ്പ്.  ഇന്ന് നിനക്ക് വലിയൊരു ദിവസമാണ്, അഹാൻ… നിൻ്റെ പിതാവ് സുനിൽ ഷെട്ടിയുടെ ആദ്യ ചിത്രമായ ബൽവാൻ്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയ ദിവസം ഇന്നും എനിക്ക് ഓർമയുണ്ട്… ഇന്ന് നിൻ്റെ ആദ്യ ചിത്രത്തിൻ്റെ പോസ്റ്ററും ഞാനാണ് അവതരിപ്പിക്കുന്നത്… ഏറെ ആഹ്ലാദത്തോടെയും അഭിമാനത്തോടെയുമാണ് ചിത്രത്തിൻ്റെ പോസ്റ്റർ ഷെയർ ചെയ്യുന്നതെന്ന് അക്ഷയ് തുടർന്നെഴുതുന്നു. പോസ്റ്റിന്  അഞ്ചു ലക്ഷത്തിലേറെ ലൈക്കുകൾ ലഭിച്ചിട്ടുണ്ട്.
ഈ വർഷം സെപ്റ്റംബർ 24-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഉടൻ റിലീസിനൊരുങ്ങി മരക്കാർ

കർഷക പ്രക്ഷോഭ വാർത്തകൾ മാധ്യമങ്ങൾ തമസ്കരിക്കുകയാണെന്ന് കെ സഹദേവൻ