Movie prime

ശ്രീശാന്ത് നായകനാകുന്ന ചിത്രത്തിൽ സണ്ണി ലിയോൺ 

 

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രത്തിൽ സണ്ണി ലിയോണ്‍ അഭിനയിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു.   ആര്‍ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ  രചനയും സംവിധാനവും നിർവ്വഹിക്കുന്നത് .'പട്ടാ'എന്നാണ് ചിത്രത്തിന്റെ പേര് . ചിത്രം  ഒരു പൊളിറ്റിക്കൽ ത്രില്ലർ കഥയാണ് പറയുന്നത് .  ശ്രീശാന്ത് ചിത്രത്തിൽ  ഒരു സി ബി ഐ ഉദ്യോഗസ്ഥനായാണ് എത്തുന്നത് . ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്  സണ്ണി ലിയോണ്‍ കൈകാര്യം ചെയ്യുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ .

 കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനുള്ള തീരുമാനത്തിലാണ്  ചിത്രത്തിന്റെ  അണിയറ പ്രവർത്തകർ .   ആക്ഷനും സംഗീതത്തിനും ഏറെ  പ്രാധ്യമുള്ള ചിത്രമാണ്  'പട്ടാ'.    ചിത്രത്തിന് വേണ്ടി  സുരേഷ് പീറ്റേഴ്സാണ് സംഗീതമൊരുക്കുന്നത്. കൊറിയോഗ്രാഫി ഡാൻസ് മാസ്റ്റർ ശ്രീധറാണ് നിർവഹിക്കുന്നത്  .  'പട്ടാ' ക്ക്   വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്  പ്രകാശ് കുട്ടിയാണ് .