Movie prime

സണ്‍ടെക് ‘കോണ്‍ഫ്ലുവന്‍സ് 2019’ ദുബായില്‍

തിരുവനന്തപുരം: ടെക്നോപാര്ക്ക് കേന്ദ്രമായി പ്രവര്ത്തിക്കുന്ന സണ്ടെക് ബിസിനസ്സ് സോലൂഷ്യന്സ് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര് ‘ കോണ്ഫ്ലുവന്സ് 2019 ‘ ദുബായില് നടന്നു. ആഗോള മേഖലയില് പ്രശസ്തരായ ബാങ്കുകള് അടക്കമുള്ള ധനകാര്യ സ്ഥാപനത്തില് നിന്നുള്ള നിരവധി പ്രധിനിധികള് പങ്കെടുത്തു. ‘ ഭാവി തലമുറയിലുള്ള ബാങ്ക് ‘ എന്ന് വിശേഷണമുള്ള ധന വിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള് കൊണ്ടുവരുന്ന മോവന് എന്ന അന്താരാഷ്ട്ര പ്രശസ്ത സ്ഥാപനത്തിന്റെ സ്ഥാപകനായ ബ്രൈറ്റ് കിംങ് ആയിരുന്നു മുഖ്യാഥിതി. ബാങ്കിംഗ്, ടെലികോം രംഗത്ത് ഉപഭോക്താക്കള്ക്ക് പൂര്ണ്ണമായ More
 

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സണ്‍ടെക് ബിസിനസ്സ് സോലൂഷ്യന്‍സ് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ‘ കോണ്‍ഫ്ലുവന്‍സ് 2019 ‘ ദുബായില്‍ നടന്നു. ആഗോള മേഖലയില്‍ പ്രശസ്തരായ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള നിരവധി പ്രധിനിധികള്‍ പങ്കെടുത്തു. ‘ ഭാവി തലമുറയിലുള്ള ബാങ്ക് ‘ എന്ന് വിശേഷണമുള്ള ധന വിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന മോവന്‍ എന്ന അന്താരാഷ്ട്ര പ്രശസ്ത സ്ഥാപനത്തിന്‍റെ സ്ഥാപകനായ ബ്രൈറ്റ് കിംങ് ആയിരുന്നു മുഖ്യാഥിതി.

ബാങ്കിംഗ്, ടെലികോം രംഗത്ത് ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായ സംതൃപ്തി ഉറപ്പു വരുത്തുന്നതിനൊപ്പം, അവര്‍ പ്രതീക്ഷിക്കുന്നതിനും മുകളിലുള്ള സേവനങ്ങള്‍ നല്‍കുന്നതിനു ഡിജിറ്റല്‍ ട്രാന്‍ഫോര്‍മേഷന്‍റെ ആവശ്യം സെമിനാറില്‍ ആഹ്വാനം ചെയ്തു.

ഉപഭോക്താക്കളുടെ പ്രാഥമീക ആവശ്യങ്ങള്‍ മനസിലാക്കികൊണ്ടുള്ള ഡിജിറ്റലൈസേഷനാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് സണ്‍ടെക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നന്ദകുമാർ പറഞ്ഞു.

ഏറ്റവും ലഘുവായ നടപടികളിലൂടെ ഉപഭോക്താവിന് ഏറ്റവും മികച്ച ബാങ്കിംഗ് സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്നതിനെപ്പറ്റി സൺടെക്കിന്റെ ആശയങ്ങൾ മറ്റു സ്ഥാപനങ്ങളുമായി പങ്കുവച്ചു. ഫോറസ്റ്റർ റിസേർച്ച് വൈസ് പ്രസിഡന്റ് ജോസ്റ്റ് ഹോപ്പർമാനും പ്രധാന അതിഥിയായി പങ്കെടുത്തു.