Movie prime

ഇനിയും കൂടുതൽ സമയം അനുവദിക്കില്ല, ഇത് അവസാനത്തേത്; നടി ആക്രമണക്കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിച്ച് സുപ്രീം കോടതി

Supreme Court ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി അനുവദിച്ച് സുപ്രീം കോടതി. പ്രത്യേക വിചാരണ കോടതി ജഡ്ജ് ഹണി എം വർഗീസ് നൽകിയ ഹർജി പരിഗണിച്ചത് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ്. Supreme Court കൂടുതൽ സമയം ഇനിയും അനുവദിക്കില്ലെന്നും ഇത് അവസാനത്തേതാണെന്നും വ്യക്തമാക്കിയാണ് ഒരു തവണ കൂടി സമയം അനുവദിച്ചിട്ടുള്ളത്. നേരത്തേ രണ്ടു തവണ സമയം നീട്ടി നൽകിയിരുന്നു. പ്രോസിക്യൂട്ടർ ഹാജരാകാത്തതും പ്രോസിക്യൂഷൻ്റെ More
 
ഇനിയും കൂടുതൽ സമയം അനുവദിക്കില്ല, ഇത് അവസാനത്തേത്; നടി ആക്രമണക്കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിച്ച് സുപ്രീം കോടതി

Supreme Court
ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി അനുവദിച്ച് സുപ്രീം കോടതി. പ്രത്യേക വിചാരണ കോടതി ജഡ്ജ് ഹണി എം വർഗീസ് നൽകിയ ഹർജി പരിഗണിച്ചത് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ്. Supreme Court

കൂടുതൽ സമയം ഇനിയും അനുവദിക്കില്ലെന്നും ഇത് അവസാനത്തേതാണെന്നും വ്യക്തമാക്കിയാണ് ഒരു തവണ കൂടി സമയം അനുവദിച്ചിട്ടുള്ളത്. നേരത്തേ രണ്ടു തവണ സമയം നീട്ടി നൽകിയിരുന്നു. പ്രോസിക്യൂട്ടർ ഹാജരാകാത്തതും പ്രോസിക്യൂഷൻ്റെ ട്രാൻസ്ഫർ പെറ്റീഷനുകളും ചൂണ്ടിക്കാട്ടി, വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന കാരണം ബോധിപ്പിച്ചാണ് പ്രത്യേക വിചാരണ കോടതി സമയം നീട്ടി ചോദിച്ചത്. സുപ്രീം കോടതി ഇത് അംഗീകരിക്കുകയായി രുന്നു.

നടൻ ദിലീപ് ഉൾപ്പെട്ട കേസിലെ വിചാരണ നടപടികൾ 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ 2019 നവംബർ 29-നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് എ എം ഖാൻവിൽക്കറും ദിനേശ് മഹേശ്വരിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതായിരുന്നു പ്രസ്തുത ഉത്തരവ്. കോവിഡും ലോക് ഡൗണും കാരണം വിചാരണ നടപടികൾ നീളുകയായിരുന്നു.