Movie prime

സുശാന്ത് സിങ്ങിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

Sushant Singh പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് സുപ്രീംകോടതി. ഇതുവരെ ശേഖരിച്ച എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറാൻ മുംബൈ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. സുശാന്ത് സിങ്ങിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബീഹാറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ തെറ്റില്ലെന്നും കേസ് അന്വേഷണത്തിന് സിബിഐയോട് ആവശ്യപ്പെടാൻ ബീഹാറിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.Sushant Singh പറ്റ്നയിൽ സുശാന്തിൻ്റെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ മുംബൈയിലേക്ക് മാറ്റണമെന്ന് സുശാന്ത് More
 
സുശാന്ത് സിങ്ങിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

Sushant Singh

പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് സുപ്രീംകോടതി. ഇതുവരെ ശേഖരിച്ച എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറാൻ മുംബൈ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. സുശാന്ത് സിങ്ങിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബീഹാറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ തെറ്റില്ലെന്നും കേസ് അന്വേഷണത്തിന് സിബിഐയോട് ആവശ്യപ്പെടാൻ ബീഹാറിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.Sushant Singh

പറ്റ്നയിൽ സുശാന്തിൻ്റെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ മുംബൈയിലേക്ക് മാറ്റണമെന്ന് സുശാന്ത് സിങ്ങിൻ്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി ആവശ്യപ്പെട്ടിരുന്നു. ജൂൺ 14-നാണ് സുശാന്ത് സിങ്ങ് രജ്പുത്തിനെ(34) മുംബൈ, ബാന്ദ്രയിലെ അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.നടൻ ആത്മഹത്യ ചെയ്തതാണെന്നും സിനിമാ വ്യവസായ മേഖലയിലെ ആളുകളുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഉണ്ടായിരുന്നെന്നും വിഷാദരോഗം ഉണ്ടായിരുന്നെന്നുമാണ് മുംബൈ പൊലീസിൻ്റെ നിഗമനം.

മരണത്തിന് ഒരു മാസത്തിനു ശേഷമാണ് കാമുകി റിയ ചക്രവർത്തിയും കുടുംബവും മകനെ സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി ഉപദ്രവിച്ചുവെന്നും ആരോപിച്ച് സുശാന്ത് സിങ്ങിൻ്റെ പിതാവ് കെ കെ സിങ്ങ് ബീഹാറിൽ കേസ് ഫയൽ ചെയ്യുന്നത്.നടന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തിൽ കോടിക്കണക്കിന് രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്നും പരാതിയിൽ പറയുന്നു.

ബീഹാറിലെ കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് റിയ ചക്രവർത്തി സുപ്രീം കോടതിയെ സമീപിച്ചത്.സുശാന്ത് സിങ്ങിന്റെ പിതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും താരം നിഷേധിച്ചു. മുംബൈ പൊലീസ് അന്വേഷണത്തെ അസാധുവാക്കാനുള്ള നീക്കം ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമാണെന്നും അവർ കോടതിയിൽ വാദിച്ചു.
എന്നാൽ റിയയുടെ ആരോപണങ്ങൾ ബീഹാർ സർക്കാർ നിഷേധിച്ചു. കേസ് സിബിഐക്ക് കൈമാറാൻ തങ്ങൾക്ക് എല്ലാ അവകാശവും ഉണ്ടെന്നുള്ള വാദമാണ് ഇപ്പോൾ സുപ്രീം കോടതി അംഗീകരിച്ചത്.

സിബിഐ അന്വേഷണത്തിനുള്ള സുപ്രീംകോടതി ഉത്തരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് സുശാന്ത് സിങ്ങിൻ്റെ സഹോദരി ശ്വേത സിങ്ങ് കീർത്തി ട്വീറ്റ് ചെയ്തു.”ദൈവത്തിന് നന്ദി! ഞങ്ങളുടെ പ്രാർഥനകൾ ദൈവം കേട്ടു !! പക്ഷെ ഇത് ഒരു തുടക്കം മാത്രമാണ്… സത്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്! സിബിഐയിൽ പൂർണ്ണ വിശ്വാസമുണ്ട് !! ” എന്നാണ് ട്വീറ്റിൽ അവർ പറയുന്നത്.