Movie prime

ചർമം ചർമത്തിൽ സ്പർശിച്ചാലേ ലൈംഗിക അതിക്രമമാകൂ; ബോംബെ ഹൈക്കോടതിയുടെ വിവാദമായ വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

Supreme Court ലൈംഗിക അതിക്രമം എന്നതിന് വിചിത്രമായ ഭാഷ്യം എഴുതിച്ചേർത്ത ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൻ്റെ വിവാദമായ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രത്തിന് മുകളിലൂടെ പിടിച്ചത് കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമപ്രകാരം ലൈംഗികാതിക്രമത്തിൻ്റെ പരിധിയിൽ വരില്ല എന്നായിരുന്നു ബോംബെ ഹൈക്കോടതി വിധിച്ചത്. Supreme Court അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് ഏറെ വിവാദമായ വിധി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമം നടക്കണമെങ്കിൽ ചർമം More
 
ചർമം ചർമത്തിൽ സ്പർശിച്ചാലേ ലൈംഗിക അതിക്രമമാകൂ; ബോംബെ ഹൈക്കോടതിയുടെ വിവാദമായ വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

Supreme Court
ലൈംഗിക അതിക്രമം എന്നതിന് വിചിത്രമായ ഭാഷ്യം എഴുതിച്ചേർത്ത ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൻ്റെ വിവാദമായ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രത്തിന് മുകളിലൂടെ പിടിച്ചത് കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമപ്രകാരം ലൈംഗികാതിക്രമത്തിൻ്റെ പരിധിയിൽ വരില്ല എന്നായിരുന്നു ബോംബെ ഹൈക്കോടതി വിധിച്ചത്. Supreme Court

അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് ഏറെ വിവാദമായ വിധി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമം നടക്കണമെങ്കിൽ ചർമം ചർമത്തിൽ സ്പർശിക്കണം എന്ന വിധി അസാധാരണമാണെന്നും അത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു.

വിധിയെ എതിർത്ത് വിശദമായ പരാതി സമർപിക്കാൻ എ ജി യോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. പോക്സോ ആക്റ്റിലെ സെക്ഷൻ 8 പ്രകാരം സെഷൻസ് കോടതി നൽകിയിരുന്ന ശിക്ഷ കുറച്ച ഹൈക്കോടതിയുടെ നടപടിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

പേരയ്ക്ക നൽകാം എന്ന് പറഞ്ഞ് 12 വയസ്സുള്ള പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മാറിടത്തിൽ പിടിച്ച മുപ്പത്തൊമ്പതുകാരനെ നേരത്തേ സെഷൻസ് കോടതി പോക്സോ പ്രകാരം മൂന്നുവർഷത്തെ തടവിന് വിധിച്ചിരുന്നു. എന്നാൽ വസ്ത്രത്തിന് മുകളിലൂടെയാണ് പ്രതി കുട്ടിയുടെ മാറിടത്തിൽ പിടിച്ചതെന്നും ലൈംഗികമായ ലക്ഷ്യത്തോടെ ചർമം ചർമത്തിൽ സ്പർശിച്ചാൽ മാത്രമേ അത് ലൈംഗികമായ അതിക്രമമാവൂ എന്നും നിരീക്ഷിച്ച ബോംബെ ഹൈക്കോടതി ശിക്ഷ ഒരു വർഷമായി കുറയ്ക്കുകയായിരുന്നു. ഐ പി സി 354 പ്രകാരം കുറ്റം മാനഭംഗത്തിൻ്റെ പരിധിയിലേ വരൂ എന്നാണ് കോടതി നിരീക്ഷിച്ചത്.

വിവാദമായ വിധിക്കെതിരെ ഒട്ടേറെ വ്യക്തികളും സംഘടനകളും രംഗത്തു വന്നിരുന്നു. കോടതിയുടെ നീതിബോധത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് വിധിയെന്ന് ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ സെക്രട്ടറി കവിതാ കൃഷ്ണൻ അഭിപ്രായപ്പെട്ടു. സാമാന്യ ബോധം പോലും ഇല്ലാത്ത അസംബന്ധമായ വിധിയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല നൽകിയതെന്ന് അവർ കുറ്റപ്പെടുത്തി.

പ്രശസ്ത അഭിനേത്രിയും ആക്റ്റിവിസ്റ്റുമായ ശബാന ആസ്മി, സ്ത്രീ അവകാശ പ്രവർത്തകയായ ഷമീന ഷെയ്ക്ക് ഉൾപ്പെടെ നിരവധി പേരാണ് വിധി വിചിത്രമാണെന്നും വിധിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതികരിച്ചത്. പീപ്പിൾ എഗെയ്ൻസ്റ്റ് റേപ്പ്, ബച്പൻ ബചാവോ ആന്ദോളൻ, സേവ് ദി ചിൽഡ്രൻ തുടങ്ങി നിരവധി സംഘടനകളും വിധിക്കെതിരെ രംഗത്ത് വന്നിരുന്നു.