Movie prime

സ്ഥിതി ഗുരുതരം; നാല്‌ സംസ്ഥാനങ്ങളോട് സ്റ്റാറ്റസ് റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി

Supreme Court തയ്യാറെടുപ്പുകൾ നല്ല നിലയിൽ നടത്തിയില്ലെങ്കിൽ ഡിസംബറിൽ കോവിഡ് വൈറസ് വ്യാപനം കൈവിട്ടു പോകുമെന്ന മുന്നറിയിപ്പ് നൽകി, നാല് സംസ്ഥാനങ്ങളോട് രണ്ടു ദിവസത്തിനകം വസ്തുതകൾ ധരിപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. രോഗബാധിതരുടെ എണ്ണം വീണ്ടും കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് രണ്ട് ദിവസത്തിനുള്ളിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, അസം സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടത്.Supreme Court ഈ മാസം രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് റിപ്പോർട്ട് ആവശ്യമുണ്ട്. More
 
സ്ഥിതി ഗുരുതരം; നാല്‌ സംസ്ഥാനങ്ങളോട് സ്റ്റാറ്റസ് റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി

Supreme Court
തയ്യാറെടുപ്പുകൾ നല്ല നിലയിൽ നടത്തിയില്ലെങ്കിൽ ഡിസംബറിൽ കോവിഡ് വൈറസ് വ്യാപനം കൈവിട്ടു പോകുമെന്ന മുന്നറിയിപ്പ് നൽകി, നാല് സംസ്ഥാനങ്ങളോട് രണ്ടു ദിവസത്തിനകം വസ്തുതകൾ ധരിപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. രോഗബാധിതരുടെ എണ്ണം വീണ്ടും കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് രണ്ട് ദിവസത്തിനുള്ളിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, അസം സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടത്.Supreme Court

ഈ മാസം രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് റിപ്പോർട്ട് ആവശ്യമുണ്ട്. നല്ല രീതിയിലുള്ള തയ്യാറെടുപ്പ് നടത്തിയില്ലെങ്കിൽ ഡിസംബറിൽ കാര്യങ്ങൾ മോശമായേക്കാം. നിലവിലെ അവസ്ഥ, രോഗികളുടെ മാനേജ്മെന്റ്, പ്രതിസന്ധി ലഘൂകരിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചോദിച്ച പരമോന്നത കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ സുബാഷ് റെഡ്ഡി, എംപി ഷാ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് സ്വമേധയാ ആണ് കേസ് പരിഗണിച്ചത്. ഡൽഹിയിലെ കോവിഡ് സ്ഥിതി കൂടുതൽ വഷളായെന്നും നിലവിലെ സ്ഥിതി സംബന്ധിച്ച് സംസ്ഥാന സർക്കാർ അഭിപ്രായം പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

വൈറസ് ബാധ നിയന്ത്രിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ച കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടതെന്ന് കോടതിയെ അറിയിച്ചു. നവംബറിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയ ഡൽഹിയിൽ മൊത്തം രോഗബാധിതരുടെ എണ്ണം 5.29 ലക്ഷം കടന്നു.

ഗുജറാത്ത് സർക്കാരിനെയും സുപ്രീംകോടതി കുറ്റപ്പെടുത്തി. ഗുജറാത്തിലെ സ്ഥിതി ഡൽഹിക്ക് വളരെ അടുത്താണെന്നും മോശം അവസ്ഥയാണെന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്നും രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട് എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും കോടതി ആരാഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ വൈറസ് ബാധ രൂക്ഷമായതിനെ തുടർന്ന്
അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര തുടങ്ങിയ നഗരങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകളും കോളെജുകളും വീണ്ടും തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനവും വിജയ് രൂപാനി സർക്കാർ മാറ്റിവെച്ചിട്ടുണ്ട്.

അതേസമയം, ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. ഇന്നലെ 5,753 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 17.8 ലക്ഷം കവിഞ്ഞു.

കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. 1.33 ലക്ഷത്തിലധികം പേരാണ് മരിച്ചത്. 91.39 ലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്.നവംബർ 27 ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.