Movie prime

ഫോണും അല്ല ലാപ്ടോപ്പും അല്ല ; പക്ഷെ ക്യാമറ കിടിലൻ

കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റ് നിർമിച്ച ഫോണിന്റെ ഫീച്ചറുകളോട് കൂടിയ ടാബ്ലറ്റിനു സമാനമായ ഒരു കംപ്യൂട്ടർ ഉപകരണമാണ് സർഫെയ്സ് ഡ്യുവോ. മൊബൈൽ നിർമ്മാണ രംഗത്ത് നിന്ന് മൈക്രോസോഫ്റ്റ് മൂന്നു വർഷം മുൻപ് പിന്മാറിയിരുന്നു. അതിനിടയ്ക്കാണ് മൈക്രോസോഫ്റ്റ് ഈ അസാധാരണ ഉപകരണം പുറത്തിറക്കിയിരിക്കുന്നത്. മൊബൈൽ ഫോൺ രംഗത്ത് ഗൂഗിളിന്റെ ആൻഡ്രോയിഡിന് വഴിമാറിക്കൊടുത്തത് വൻ പിഴവായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ് കഴിഞ്ഞ വർഷം പറയുകയുമുണ്ടായി. വിൻഡോസ് സ്മാർട്ഫോണുകളുടെ നിർമാണം അവസാനിപ്പിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മൈക്രോസോഫ്റ്റിൽ നിന്നും ഇങ്ങനെ ഒരു More
 
ഫോണും അല്ല ലാപ്ടോപ്പും അല്ല ; പക്ഷെ ക്യാമറ കിടിലൻ

കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റ്‌ നിർമിച്ച ഫോണിന്റെ ഫീച്ചറുകളോട് കൂടിയ ടാബ്ലറ്റിനു സമാനമായ ഒരു കംപ്യൂട്ടർ ഉപകരണമാണ് സർഫെയ്‌സ്‌ ഡ്യുവോ.

മൊബൈൽ നിർമ്മാണ രംഗത്ത് നിന്ന് മൈക്രോസോഫ്റ്റ്‌ മൂന്നു വർഷം മുൻപ് പിന്മാറിയിരുന്നു. അതിനിടയ്ക്കാണ് മൈക്രോസോഫ്റ്റ്‌ ഈ അസാധാരണ ഉപകരണം പുറത്തിറക്കിയിരിക്കുന്നത്. മൊബൈൽ ഫോൺ രംഗത്ത് ഗൂഗിളിന്റെ ആൻഡ്രോയിഡിന് വഴിമാറിക്കൊടുത്തത് വൻ പിഴവായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ് കഴിഞ്ഞ വർഷം പറയുകയുമുണ്ടായി. വിൻഡോസ് സ്മാർട്ഫോണുകളുടെ നിർമാണം അവസാനിപ്പിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മൈക്രോസോഫ്റ്റിൽ നിന്നും ഇങ്ങനെ ഒരു നീക്കം.

രണ്ട് സ്ക്രീനുകളുള്ള കയ്യിലൊതുങ്ങുന്ന കംപ്യൂട്ടർ ഉപകരണമാണിത്. ഇതിനെ ഒരു ഫോൺ എന്ന് വിളിക്കാൻ മൈക്രോ സോഫ്റ് തയ്യാറാകുന്നില്ലെങ്കിലും ഫോൺ വിളിയും സന്ദേശങ്ങൾ അയക്കുകയും എല്ലാം ഇതിൽ സാധ്യമാണ്. മൊബൈൽ ഫോൺ നിർമാണ രംഗത്തേക്കുള്ള തിരിച്ചുവരവാണോ എന്നും സർഫെയ്സ് ഡ്യുവോ അതിനുള്ള നീക്കമാണോ എന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല.

എന്നാൽ ഇപ്പോൾ സർഫെയ്‌സ്‌ ഡ്യുവോയിൽ എടുത്ത ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ് ഹാർഡ്‌വെയർ ചീഫ് പനോസ് പനയ്. ഈ ക്ലാരിറ്റി നമുക്ക് ക്യാമറയിൽ പ്രതീക്ഷിക്കാം എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫോണും അല്ല ലാപ്ടോപ്പും അല്ല ; പക്ഷെ ക്യാമറ കിടിലൻ
ഈ വർഷം പുറത്തിറങ്ങുന്ന ഈ ‘ഫാബ്ലെറ്റ്’ന്റെ ക്യാമറയിൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. നിലവിൽ വിപണിയിൽ ഉള്ള ഫോണുകൾക്ക് ക്യാമറ ക്ലാരിറ്റിയിൽ ഒരു വെല്ലുവിളി തന്നെ സർഫെയ്‌സ്‌ ഡ്യുവോ ഉയർത്തുമെന്ന് ഉറപ്പ്. എന്തിരുന്നാലും മറ്റ് ഫീച്ചറുകൾ അറിയാതെ ഈ ഉപകരണത്തിന്റെ ഭാവി പ്രവചിക്കുക അസാധ്യം.

കയ്യിലൊതുങ്ങുന്ന, മടക്കിവെക്കാവുന്ന രണ്ട് സ്ക്രീനുകളുള്ള കംപ്യൂട്ടർ ഉപകരണം എന്നാണ് സർഫെയ്സ് ഡ്യുവോയെ കമ്പനി വിശദീകരിക്കുന്നത്. മടക്കി ഉപയോഗിക്കാവുന്ന ഉപകരണമാണെങ്കിലും ഫോൾഡബിൾ സ്ക്രീൻ അല്ല ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. 5.6 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്ക്രീനുകളാണ് ഇതിലുള്ളത്. മധ്യഭാഗത്തായി പ്രത്യേകം രൂപകൽപന ചെയ്ത വിജാഗിരിയിലാണ് ഈ രണ്ട് സ്ക്രീനുകളേയും ബന്ധിപ്പിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് ഓഎസിലാണ് ഇതിന്റെ പ്രവർത്തനം. വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ ആപ്ലിക്കേഷനുകൾ ആൻഡ്രോയിഡിൽ ലഭ്യമാണ് എന്നതാണ് ആൻഡ്രോയിഡ് ഓഎസ് ഉപയോഗിക്കാനുള്ള കാരണമെന്ന് മൈക്രോസോഫ്റ്റ് അധികൃതർ പറയുന്നു. എങ്കിലും ഇതുവരെയും ഒരു സ്മാർട്ഫോൺ നിർമാതാക്കളും പരീക്ഷിച്ചിട്ടില്ലാത്ത രൂപകൽപനയാണ് സർഫേയ്സ് ഡ്യുവോയുടേത്.