in

പത്തൊമ്പതുകാരനായി സൂര്യ; ഞെട്ടിക്കുന്ന മേക്കോവര്‍ ‘സുരരൈ പോട്രു’ ചിത്രത്തിന് വേണ്ടി

സിനിമകളില്‍ വേറിട്ട മേക്കോവറുകളില്‍ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് സൂര്യ. തമിഴ് സിനിമകളില്‍ കമൽ ഹാസനും വിക്രമും കഴിഞ്ഞാൽ വേറിട്ട മേക്കോവറുകളിലെത്തി പ്രേക്ഷകരെ ഞെട്ടിക്കാറുള്ള താരമാണ് സൂര്യ. ഓരോ സിനിമയിലും തന്‍റെ കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി ഏതറ്റം വരെയും പോകുന്ന താരമാണ് അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ഒറ്റ സിനിമയിൽ തന്നെ മൂന്ന് ഗെറ്റപ്പുകളിലെത്തി സൂര്യ ഞെട്ടിച്ചിട്ടുണ്ട്. 

ഇപ്പോഴിതാ പുതിയ ചിത്രമായ സൂരറൈ പ്രോട്രിന് വേണ്ടിയും സൂര്യ നടത്തിയിട്ടുള്ള മേക്കോവർ‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സുധാ കോങ്കര സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്ന സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്‍റർടൈയ്ൻമെന്‍റ്സും സിഖ്യ എന്‍റര്‍ടെയ്ൻമെന്‍റ്സും ചേര്‍ന്നാണ്. ചിത്രത്തിൽ സൂര്യയും മലയാളി അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. 

സുരരൈ പോട്രിന്റെ പുതിയ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 44കാരനായ സൂര്യ പത്തൊന്‍പതുകാരനാകുന്നത് ഈ വീഡിയോയില്‍ കാണാം. മൂന്ന് മാസങ്ങള്‍ കൊണ്ട് 15 കിലോ ശരീര ഭാരമാണ് സൂര്യ കുറച്ചത്. ഇതിനായി കഠിനമായ ഫിറ്റ്‌നസ് പരിശീലനമായിരുന്നു താരം നടത്തിയത്. സംവിധായികയായ സുധ കൊങ്ങരയ്ക്ക് പത്തൊൻപതുകാരന്റെ കഥാപാത്രം സൂര്യ തന്നെ അവതരിപ്പിക്കണമെന്ന് നിർബന്ധമായിരുന്നു. കുട്ടി സൂര്യയായി ആരാണ് പ്രത്യക്ഷപ്പെടുന്നതെന്ന താരത്തിന്റെ ചോദ്യത്തിന് നിങ്ങൾ തന്നെയെന്നായിരുന്നു സംവിധായികയുടെ മറുപടി. അവിടെ നിന്നും സൂര്യ ആ കഥാപാത്രമായി മാറുകയായിരുന്നു.എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്. 

ഉര്‍വ്വശി, കരുണാസ്, ജാക്കി ഷ്റോഫ്, മോഹന്‍ ബാബു, പരേഷ് റാവല്‍, സമ്പത്ത് രാജ്, അച്യുത് കുമാര്‍, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജിവി പ്രകാശ് കുമാറാണ് സുര്യ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഹരീഷ് ശിവരാമകൃഷ്ണന്‍ പാടിയ വെയ്യോന് സിലി എന്ന ഗാനം സുരരൈ പോട്രിന്റെതായി തരംഗമായി മാറിയിരുന്നു.

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഇതു നിലവറകള്‍ തുറക്കേണ്ട സമയമാണ്

കൊറോണ വൈറസ് വ്യാപനത്തിനിടയിൽ സൈബർ സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് ടി ഗ്ലോബലിൻ്റെ സൈബർ പ്രൂഫ്