Movie prime

കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സ്വാമി അഗ്നിവേശ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആര്യ സമാജം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ഇത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഫലം പുറത്തുവരുമ്പോൾ ബി ജെ പി കേവലം നൂറ്റമ്പത് സീറ്റിൽ ഒതുങ്ങുമെന്ന് ആര്യസമാജം നേതാവ് സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു. 2014 ൽ നേടിയ 282 സീറ്റ് ഇക്കുറി നേടാനാവില്ല. അതിനടുത്ത് പോലും എത്താനാവില്ല. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഹിന്ദുത്വ ബ്രാൻഡ് സാംസ്കാരിക ദേശീയതയ്ക്കും ബി ജെ പി യുടെ വർഗീയ രാഷ്ട്രീയത്തിനും എതിരായ നിലപാടാണ് തങ്ങൾ എടുത്തിട്ടുള്ളത്. ബി ജെ പി പരാജയപ്പെടണം. More
 
കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച്  സ്വാമി അഗ്നിവേശ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആര്യ സമാജം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ഇത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഫലം പുറത്തുവരുമ്പോൾ ബി ജെ പി കേവലം നൂറ്റമ്പത് സീറ്റിൽ ഒതുങ്ങുമെന്ന് ആര്യസമാജം നേതാവ് സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു.

2014 ൽ നേടിയ 282 സീറ്റ് ഇക്കുറി നേടാനാവില്ല. അതിനടുത്ത് പോലും എത്താനാവില്ല. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഹിന്ദുത്വ ബ്രാൻഡ് സാംസ്‌കാരിക ദേശീയതയ്ക്കും ബി ജെ പി യുടെ വർഗീയ രാഷ്ട്രീയത്തിനും എതിരായ നിലപാടാണ് തങ്ങൾ എടുത്തിട്ടുള്ളത്. ബി ജെ പി പരാജയപ്പെടണം. ആര്യസമാജ പ്രസ്ഥാനത്തിന്റെ ആത്മീയ ഗുരുവായ സ്വാമി അഗ്നിവേശ് പ്രസ്താവനയിൽ പറഞ്ഞു.

നൂറ്റിനാല്പത് വർഷത്തെ ചരിത്രമുള്ള ആര്യ സമാജത്തിനുള്ളിൽ വർഗീയവൽക്കരണം നടത്താനുള്ള ശ്രമങ്ങളാണ് ഹിന്ദു വർഗീയവാദികൾ നടത്തുന്നത്. മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്യ പ്രവണതകൾക്ക് അറുതി വരുത്തണം. ബി ജെ പി ക്ക് ഇത്തവണ ഒറ്റയ്ക്ക് നേടാനാനാവുന്നത് ഏതാണ്ട് നൂറ്റമ്പത് സീറ്റുകൾക്കടുത്താണ്. സഖ്യകക്ഷികൾ കൂടി ചേർന്നാൽ ഇരുന്നൂറിനടുത്തുണ്ടാകും. എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും മുന്നൂറിനടുത്ത് സീറ്റുകൾ നേടി അധികാരത്തിലെത്തും. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ആര്യ സമാജത്തിന്റെ പ്രവർത്തകർ കോൺഗ്രസിന്റെ വിജയത്തിനുവേണ്ടി ഇറങ്ങിക്കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു.

ഭോപ്പാലിൽ പ്രഗ്യ സിംഗ് താക്കൂറിന്റെ പരാജയം ഉറപ്പാക്കാനുളള മുഴുവൻ ശ്രമങ്ങളും നടത്തുമെന്ന് സ്വാമി അഗ്നിവേശ് എടുത്തുപറഞ്ഞു. കേരളത്തിൽ സമാജത്തിന്റെ പിന്തുണ എൽ ഡി എഫിനായിരിക്കും.