Movie prime

പ്രായം കുറഞ്ഞ അന്താരാഷ്ട്ര റഗ്ബി താരത്തിനുള്ള പുരസ്ക്കാരം ഇന്ത്യക്കാരിക്ക്

പ്രായം കുറഞ്ഞ അന്താരാഷ്ട്ര റഗ്ബി താരത്തിനുള്ള പുരസ്ക്കാരം പത്തൊന്പത്കാരിയായ ബീഹാര് സ്വദേശിനി സ്വീറ്റി കുമാരിക്ക്. അന്തരാഷ്ട്ര റഗ്ബി സൈറ്റായ സ്ക്രംക്വീന്സാണ് സ്വീറ്റിയെ തെരഞ്ഞെടുത്തത്. നേരത്തെ തന്നെ ഏഷ്യ റഗ്ബി ഫെഡറേഷന് സ്വീറ്റിയെ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ താരമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ബീഹാറിലെ നവാദ ഗ്രാമത്തില് നിന്നും വരുന്ന സ്വീറ്റി സഹതാരങ്ങള്ക്കിടയില് അറിയപ്പെടുന്നത് ‘സ്കോറിംഗ് യന്ത്രമെന്നാണ്’. കൂലിപണിക്കാരനായ അച്ഛനും അങ്കന്വാടി അധ്യാപികയുമായ അമ്മയ്ക്ക് പുറമേ മൂന്ന് സഹോദരങ്ങളാണ് സ്വീറ്റിക്കുള്ളത്. മൂത്ത ജേഷ്ഠന് സ്കൂളില് പഠിക്കുന്ന സമയത്ത് ഓട്ടമത്സരത്തില് പങ്കെടുക്കുമായിരുന്നു. ചേട്ടന്റെ More
 
പ്രായം കുറഞ്ഞ അന്താരാഷ്ട്ര റഗ്ബി താരത്തിനുള്ള പുരസ്ക്കാരം ഇന്ത്യക്കാരിക്ക്

പ്രായം കുറഞ്ഞ അന്താരാഷ്ട്ര റഗ്ബി താരത്തിനുള്ള പുരസ്ക്കാരം പത്തൊന്‍പത്കാരിയായ ബീഹാര്‍ സ്വദേശിനി സ്വീറ്റി കുമാരിക്ക്. അന്തരാഷ്ട്ര റഗ്ബി സൈറ്റായ സ്ക്രംക്വീന്‍സാണ് സ്വീറ്റിയെ തെരഞ്ഞെടുത്തത്. നേരത്തെ തന്നെ ഏഷ്യ റഗ്ബി ഫെഡറേഷന്‍ സ്വീറ്റിയെ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ താരമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ബീഹാറിലെ നവാദ ഗ്രാമത്തില്‍ നിന്നും വരുന്ന സ്വീറ്റി സഹതാരങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത് ‘സ്കോറിംഗ് യന്ത്രമെന്നാണ്’.

കൂലിപണിക്കാരനായ അച്ഛനും അങ്കന്‍വാടി അധ്യാപികയുമായ അമ്മയ്ക്ക് പുറമേ മൂന്ന് സഹോദരങ്ങളാണ് സ്വീറ്റിക്കുള്ളത്. മൂത്ത ജേഷ്ഠന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഓട്ടമത്സരത്തില്‍ പങ്കെടുക്കുമായിരുന്നു. ചേട്ടന്റെ ഒപ്പം സ്വീറ്റിയും ഓടുമായിരുന്നു. അങ്ങനെയാണ് വേഗത്തില്‍ ഓടാന്‍ സ്വീറ്റി പഠിച്ചത്. ചേട്ടന്‍ ഇപ്പോള്‍ ഓട്ടം മതിയാക്കി ജോലി നോക്കുന്നു. ഇപ്പോള്‍ റഗ്ബി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയപ്പോള്‍ സ്വീറ്റി ഗ്രാമത്തില്‍ താരമായിരിക്കുകയാണ്.