Movie prime

വാക്സിൻ വരവ് കണക്കിലെടുത്ത് വൻതോതിൽ ഉത്പാദനത്തിനൊരുങ്ങി ഇന്ത്യൻ സിറിഞ്ച് നിർമാതാക്കൾ

syringe manufacturers കോവിഡ് വാക്സിൻ വിതരണത്തിന് ലോകം തയ്യാറെടുക്കുമ്പോൾ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ സിറിഞ്ച് നിർമാതാക്കൾ. 0.5 മില്ലി ഓട്ടോ-ഡിസേബിൾ(എഡി) സിറിഞ്ചുകളാണ് വാക്സിൻ കുത്തിവെപ്പിന് വേണ്ടിവരുന്നത്.syringe manufacturers നിലവിൽ രാജ്യത്ത് മൂന്ന് മെഡിക്കൽ ഉപകരണ നിർമാതാക്കളാണ് 0.5 മില്ലി എഡി സിറിഞ്ചുകൾ നിർമിക്കുന്നത്. ഹിന്ദുസ്ഥാൻ സിറിഞ്ചസ് ആൻ്റ് മെഡിക്കൽ ഡിവൈസസ്(എച്ച്എംഡി), ഇസ്കോൺ, ബെക്റ്റൺ ഡിക്കിൻസൺ എന്നിവയാണ് ഈ കമ്പനികൾ. മൂന്ന് കമ്പനികളും കൂടി അടുത്ത വർഷം ജൂൺ മാസത്തോടെ 1.4 ബില്യൺ എഡി സിറിഞ്ചുകൾ നിർമിക്കും വിധത്തിലുള്ള More
 
വാക്സിൻ വരവ് കണക്കിലെടുത്ത് വൻതോതിൽ ഉത്പാദനത്തിനൊരുങ്ങി ഇന്ത്യൻ സിറിഞ്ച് നിർമാതാക്കൾ

syringe manufacturers

കോവിഡ് വാക്സിൻ വിതരണത്തിന് ലോകം തയ്യാറെടുക്കുമ്പോൾ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ സിറിഞ്ച് നിർമാതാക്കൾ. 0.5 മില്ലി ഓട്ടോ-ഡിസേബിൾ(എഡി) സിറിഞ്ചുകളാണ് വാക്സിൻ കുത്തിവെപ്പിന് വേണ്ടിവരുന്നത്.syringe manufacturers

നിലവിൽ രാജ്യത്ത് മൂന്ന് മെഡിക്കൽ ഉപകരണ നിർമാതാക്കളാണ് 0.5 മില്ലി എഡി സിറിഞ്ചുകൾ നിർമിക്കുന്നത്. ഹിന്ദുസ്ഥാൻ സിറിഞ്ചസ് ആൻ്റ് മെഡിക്കൽ ഡിവൈസസ്(എച്ച്എംഡി), ഇസ്കോൺ, ബെക്റ്റൺ ഡിക്കിൻസൺ എന്നിവയാണ് ഈ കമ്പനികൾ. മൂന്ന് കമ്പനികളും കൂടി അടുത്ത വർഷം ജൂൺ മാസത്തോടെ 1.4 ബില്യൺ എഡി സിറിഞ്ചുകൾ നിർമിക്കും വിധത്തിലുള്ള ശേഷി വർധനവിനാണ് പദ്ധതിയിടുന്നത്. നിലവിൽ ഇത് 1.1 ബില്യൺ ആണ്.

എഡി സിറിഞ്ച് നിർമാണ രംഗത്തേക്ക് മറ്റു ചില കമ്പനികൾ കൂടി കടന്നു വരാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നാനൂറ് മുതൽ അഞ്ഞൂറ് ദശലക്ഷം സിറിഞ്ചുകൾ വരെയുള്ള അധിക ഉത്പാദന ശേഷി നിലവിൽ ഉപയോഗപ്പെടുത്തുന്നത് ഇൻസുലിൻ സിറിഞ്ച് നിർമാണത്തിന് വേണ്ടിയാണ്.

1.4 ബില്യൺ ഉത്പാദന ശേഷിയുടെ പകുതിയും പ്രാദേശിക ഉപയോഗത്തിനായി നീക്കിവെയ്ക്കാമെന്ന് അടുത്തിടെ സർക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കമ്പനികൾ സമ്മതിച്ചിട്ടുണ്ട്. ശേഷിക്കുന്നത് കയറ്റുമതി ചെയ്യും. ആദ്യഘട്ടത്തിൽ വാക്സിൻ ഡെലിവറിക്കായി കുറഞ്ഞത് 900 ദശലക്ഷം സിറിഞ്ചുകൾ ആവശ്യമായി വരും എന്നാണ് കണക്കാക്കുന്നത്.

വാക്സിൻ വിതരണം പൂർണമായ വിധത്താൽ ആരംഭിച്ചുകഴിഞ്ഞാൽ ആവശ്യം ഗണ്യമായ തോതിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ വിതരണത്തിന് ഒരുങ്ങുന്നതിനു മുൻപേ സിറിഞ്ച് സ്റ്റോക്ക് ഉറപ്പാക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ സിറിഞ്ച് നിർമാതാക്കളായ എച്ച്എംഡിയുടെ മാനേജിങ്ങ് ഡയറക്റ്റർ രാജീവ് നാഥ് പറഞ്ഞു. 1.3 ബില്യൺ ഇന്ത്യക്കാരിൽ 60-70 ശതമാനം പേർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടിവരും.

നീതി ആയോഗ് അംഗമായ ഡോ. ​​വി കെ പോളിന്റെ നേതൃത്വത്തിലാണ് ദേശീയ വാക്സിൻ അഡ്മിനിസ്ട്രേഷൻ കമ്മിറ്റി പ്രവർത്തിക്കുന്നത്. വാക്സിൻ ഡെലിവറി, അഡ്മിനിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും മറ്റു ​​പ്രശ്നങ്ങളും പരിശോധിക്കുന്നതിനായി ഫാർമസ്യൂട്ടിക്കൽസ് വകുപ്പിലെ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു ഉപസമിതിക്കും രൂപം നൽകിയിട്ടുണ്ട്. മെഡിക്കൽ ഉപകരണ വ്യവസായികളുമായി ഉപസമിതി കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്.

സിറിഞ്ച് നിർമാതാക്കളുമായി കൂടിയാലോചിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഉത്പാദനശേഷി വർധിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനികളെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക ഉപയോഗത്തിനുള്ളത് ഉത്പാദിപ്പിക്കുന്നതിന് പുറമേ ആഗോള ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് ഇന്ത്യൻ സിറിഞ്ച് നിർമാതാക്കളെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

അതേസമയം, ചൈനയിൽ നിന്ന് വിലക്കുറവുള്ള സിറിഞ്ചുകൾ കടന്നു വരുന്നതിനെപ്പറ്റിയുള്ള ആശങ്കകളും വ്യവസായ മേഖല ഉന്നയിച്ചിട്ടുണ്ട്. വിലക്കുറവുള്ള ചൈനീസ് സിറിഞ്ചുകൾ എത്തിയാൽ അത് ഇന്ത്യൻ സിറിഞ്ച് വ്യവസായത്തിൽ പ്രശ്നങ്ങൾക്കിടയാക്കും. ഇന്ത്യൻ നിർമാതാക്കളുടെ നിക്ഷേപവും ശേഷിയും പാഴാകില്ല എന്ന ​​ഉറപ്പ് നൽകണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധിക ഉത്പാദനം നടത്തിയാലും സംഭരിക്കും എന്ന ഉറപ്പാണ് സർക്കാരിൽ നിന്നും അവർ ആവശ്യപ്പെടുന്നത്.

നിലവിൽ ഇന്ത്യൻ സിറിഞ്ച് നിർമാതാക്കൾ തങ്ങളുടെ ഉത്പാദനത്തിന്റെ 60 ശതമാനത്തിലധികവും യൂനിസെഫ് വഴി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. പ്രാദേശിക ഉപഭോഗത്തിൻ്റെ 50 ശതമാനവും നിർവഹിക്കുന്നത് ചൈനയിൽ നിന്നുള്ള ഇറക്കുമതി വഴിയാണ്.