Movie prime

മൂന്നു കൊല്ലം മുൻപ് ഉപേക്ഷിച്ചുപോയ ഭർത്താവിനെ ടിക്ടോക്കിലൂടെ തിരിച്ചുകിട്ടി

ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞയാളെ വർഷങ്ങൾക്കു ശേഷം ടിക് ടോക്കിലൂടെ കണ്ടെത്തി. ചെന്നൈയിലാണ് സംഭവം. മൂന്ന് കൊല്ലം മുൻപ് ഭാര്യയുമായി പിണങ്ങി നാടുവിട്ടതാണ് കൃഷ്ണഗിരി സ്വദേശി സുരേഷ്. വഴക്കുകൂടി നാടുവിട്ട സുരേഷ് പിന്നീട് നാട്ടിലെത്തിയിരുന്നില്ല. ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് സുരേഷിന്റെ ഭാര്യ ജയപ്രദ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈയടുത്ത് ടിക് ടോക്കിലൂടെ ഷെയർ ചെയ്ത ഒരു വീഡിയോയിലാണ് തന്റെ ഭർത്താവ് ഒരു ട്രാൻസ് സ്ത്രീയുമായി നൃത്തം ചെയ്യുന്ന More
 
മൂന്നു കൊല്ലം മുൻപ് ഉപേക്ഷിച്ചുപോയ ഭർത്താവിനെ ടിക്ടോക്കിലൂടെ തിരിച്ചുകിട്ടി

ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞയാളെ വർഷങ്ങൾക്കു ശേഷം ടിക് ടോക്കിലൂടെ കണ്ടെത്തി. ചെന്നൈയിലാണ് സംഭവം. മൂന്ന് കൊല്ലം മുൻപ് ഭാര്യയുമായി പിണങ്ങി നാടുവിട്ടതാണ് കൃഷ്ണഗിരി സ്വദേശി സുരേഷ്. വഴക്കുകൂടി നാടുവിട്ട സുരേഷ് പിന്നീട് നാട്ടിലെത്തിയിരുന്നില്ല. ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് സുരേഷിന്റെ ഭാര്യ ജയപ്രദ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഈയടുത്ത് ടിക് ടോക്കിലൂടെ ഷെയർ ചെയ്ത ഒരു വീഡിയോയിലാണ് തന്റെ ഭർത്താവ് ഒരു ട്രാൻസ് സ്ത്രീയുമായി നൃത്തം ചെയ്യുന്ന വീഡിയോ ജയപ്രദ കാണുന്നത്. ഉടൻതന്നെ വില്ലുപുരം പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയാൾ ഹൊസൂരിൽ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. പഴയ ജോലി ഉപേക്ഷിച്ച് ഒരു മെക്കാനിക്കായി ജീവിതം നയിക്കുകയായിരുന്നു അയാൾ. ടിക് ടോക്ക് വീഡിയോയിൽ ഒപ്പം നൃത്തം ചെയ്ത ട്രാൻസ് വുമണുമായി സുരേഷ് അടുപ്പത്തിലായിരുന്നെന്ന് പോലീസ് കണ്ടെത്തി. സുരേഷിനെ കണ്ടെത്താൻ വില്ലുപുരത്തെ ട്രാൻസ്ജൻഡർ സംഘടനയുടെ സഹായവും പൊലീസ് തേടിയിരുന്നു. തുടർന്ന് ഭർത്താവിനും ഭാര്യയ്ക്കും ഒരുമിച്ചുള്ള കൗൺസലിങ് നൽകി ഇരുവരെയും വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.