Movie prime

തമിഴ് ഭാഷാ വികാരം തുറുപ്പുചീട്ടാക്കി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

Tamil വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴരുടെ ഭാഷാഭിമാനം മുതലാക്കാൻ രാഷ്ട്രീയ പാർടികൾ. തമിഴ് ഭാഷ പഠിക്കാൻ കഴിയാത്തതിലുള്ള ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ് ഭാഷാ പ്രേമം വ്യാജമെന്ന് വരുത്തിത്തീർക്കാനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശ്രമം. കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാഹുൽ ഗാന്ധി ലക്ഷ്യമിട്ടത് അത്തരം ഒരു നീക്കത്തിനാണ്. Tamil മോദി പറയുന്നു, ഒരു രാജ്യം ഒരു ചരിത്രം ഒരു സംസ്കാരം എന്ന്. തമിഴ് ഇന്ത്യൻ More
 
തമിഴ് ഭാഷാ വികാരം തുറുപ്പുചീട്ടാക്കി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

Tamil
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴരുടെ ഭാഷാഭിമാനം മുതലാക്കാൻ രാഷ്ട്രീയ പാർടികൾ. തമിഴ് ഭാഷ പഠിക്കാൻ കഴിയാത്തതിലുള്ള ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ് ഭാഷാ പ്രേമം വ്യാജമെന്ന് വരുത്തിത്തീർക്കാനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശ്രമം. കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാഹുൽ ഗാന്ധി ലക്ഷ്യമിട്ടത് അത്തരം ഒരു നീക്കത്തിനാണ്. Tamil

മോദി പറയുന്നു, ഒരു രാജ്യം ഒരു ചരിത്രം ഒരു സംസ്കാരം എന്ന്. തമിഴ് ഇന്ത്യൻ ഭാഷയല്ലേ? അത് ഇന്ത്യയുടെ ചരിത്രത്തിൻ്റെ ഭാഗമല്ലേ? ഇന്ത്യക്കാരൻ എന്ന നിലയിൽ തമിഴ് ഭാഷയെയും സംസ്കാരത്തെയും ചരിത്രത്തെയും ഞാൻ ബഹുമാനിക്കുന്നു- രാഹുൽ പറഞ്ഞു.

മൻ കീ ബാത്തിൽ സംസാരിക്കുമ്പോഴാണ് തമിഴ് മനോഹരമായ ഭാഷയാണെന്നും ലോകം മുഴുവൻ അറിയപ്പെടുന്ന ഭാഷയാണെന്നും അത് പഠിക്കാൻ കഴിയാതെ പോയതിൽ താൻ ദു:ഖിതനാണെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ചില സാഹചര്യങ്ങളിൽ ചെറിയ ചില ചോദ്യങ്ങൾ നിങ്ങളെ വിഷമത്തിലാഴ്ത്തും. അല്പ നാളുകൾക്ക് മുമ്പാണ് ജീവിതത്തിൽ എന്തെങ്കിലും നേടാൻ കഴിയാതെ പോയതിൽ ദു:ഖിക്കുന്നുണ്ടോ എന്ന് തന്നോടൊരാൾ ചോദിച്ചത്. അപ്പോഴാണ് ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷകളിൽ ഒന്നായ തമിഴ് പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത എന്നിൽ ഉടലെടുത്തത്. അത് എന്നെ ദു:ഖിതനാക്കി. താൻ തമിഴ് പഠിച്ചിട്ടില്ല. വലിയൊരു ദു:ഖമാണത്.

എന്നാൽ പൊടുന്നനെ പൊട്ടി മുളച്ച മോദിയുടെ തമിഴ് പ്രേമം തനി കാപട്യമാണെന്ന് സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. മോദിയുടേത് വെറും തളളാണ്. തിരഞ്ഞെടുപ്പ് ലാക്കാക്കിയാണ് മോദി ഇത്തരം തന്ത്രങ്ങൾ പയറ്റുന്നത്. രാജ്യം മുഴുവൻ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ അവസര വാദ നിലപാടുകൾ തിരിച്ചറിയണം. മാറി മാറി ഭരിച്ച സർക്കാരുകൾ രാജ്യമാസകലം ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ശ്രമിച്ചതെന്നും മോദിയും അതിൽ നിന്ന് വ്യത്യസ്തനല്ലെന്നും വിമർശകർ ആരോപിച്ചു

ഇത്തരത്തിൽ തിരഞ്ഞെടുപ്പിൽ തമിഴ് ഭാഷാ പ്രശ്നം ഗൗരവ സ്വഭാവത്തോടെ ഉയർന്നു വന്നതോടെയാണ് മോദി സർക്കാരിന് തമിഴിനോട് ആദരവില്ലെന്നും മോദി എന്തു പറഞ്ഞാലും തലയാട്ടി അനുസരിക്കുന്ന ആളാണ് തമിഴ്നാട് മുഖ്യമന്ത്രി എന്നും വിമർശിച്ച് മേൽക്കൈ നേടാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നത്.