Movie prime

തമിഴ് കുട്ടികൾക്ക് പഠിക്കാൻ ഇനി രജനിയുടെ ജീവിതകഥയും

തമിഴ് കുട്ടികൾ ഇനി സ്കൂളിൽ രജനികാന്തിന്റെ ജീവിതകഥ പഠിക്കും. അഞ്ചാം ക്ളാസ്സിലെ പാഠപുസ്തകത്തിലാണ് സൂപ്പർ സ്റ്റാർ രജനിയുടെ കഥ ഉൾപ്പെടുത്തിയിട്ടുള്ളത്. ചാർളി ചാപ്ലിൻ, സ്റ്റീവ് ജോബ്സ്, ഓപ്ര വിൻഫ്രി എന്നിവർക്കൊപ്പമാണ് രജനിയും ഇടം പിടിച്ചിരിക്കുന്നത്. എം ജി ആർ, ശിവാജി ഗണേശൻ എന്നിവർക്കു ശേഷം ടെക്സ്റ്റ് ബുക്കിൽ ഇടം പിടിക്കുന്ന സിനിമാനടനാണ് രജനികാന്ത്. ദാരിദ്ര്യത്തിന്റെ അടിത്തട്ടിൽനിന്ന് സമ്പന്നതയുടെ ഉയരങ്ങളിലേക്ക് വിസ്മയകരമായി ജീവിതം മാറിത്തീർന്നവരെക്കുറിച്ചാണ് പാഠഭാഗങ്ങൾ. രാഷ്ട്രീയം, ഭരണരംഗം, കല, സ്പോർട്സ് എന്നീ മേഖലകളിലെ വ്യക്തിത്വങ്ങളാണ് പുസ്തകത്തിൽ ഇടം More
 
തമിഴ് കുട്ടികൾക്ക് പഠിക്കാൻ ഇനി രജനിയുടെ ജീവിതകഥയും

തമിഴ്‌ കുട്ടികൾ ഇനി സ്‌കൂളിൽ രജനികാന്തിന്റെ ജീവിതകഥ പഠിക്കും. അഞ്ചാം ക്‌ളാസ്സിലെ പാഠപുസ്തകത്തിലാണ് സൂപ്പർ സ്റ്റാർ രജനിയുടെ കഥ ഉൾപ്പെടുത്തിയിട്ടുള്ളത്. ചാർളി ചാപ്ലിൻ, സ്റ്റീവ് ജോബ്സ്, ഓപ്ര വിൻഫ്രി എന്നിവർക്കൊപ്പമാണ് രജനിയും ഇടം പിടിച്ചിരിക്കുന്നത്. എം ജി ആർ, ശിവാജി ഗണേശൻ എന്നിവർക്കു ശേഷം ടെക്സ്റ്റ് ബുക്കിൽ ഇടം പിടിക്കുന്ന സിനിമാനടനാണ് രജനികാന്ത്. ദാരിദ്ര്യത്തിന്റെ അടിത്തട്ടിൽനിന്ന് സമ്പന്നതയുടെ ഉയരങ്ങളിലേക്ക് വിസ്മയകരമായി ജീവിതം മാറിത്തീർന്നവരെക്കുറിച്ചാണ് പാഠഭാഗങ്ങൾ. രാഷ്ട്രീയം, ഭരണരംഗം, കല, സ്പോർട്സ് എന്നീ മേഖലകളിലെ വ്യക്തിത്വങ്ങളാണ് പുസ്തകത്തിൽ ഇടം പിടിച്ചിട്ടുള്ളത്.

സൂപ്പർ സ്റ്റാറിന്റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്റെ ചെറു ജീവചരിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കർണാടകത്തിലെ ഒരു മറാത്തി കുടുംബത്തിൽ ജനിച്ച ശിവാജി റാവു ഗെയ്ക്‌വാദ് രജനി കാന്തായി പരിണമിച്ചതിന്റെ അസാധാരണമായ കഥയാണ് കുട്ടികൾ പഠിക്കേണ്ടത്. അധികമാരും അറിയാത്ത ചില രഹസ്യങ്ങൾ കൂടി പുസ്തകം പങ്കുവെക്കുന്നുണ്ട്. അതിലൊന്ന് രജനി ഒരു മരാശാരി ആയിരുന്നു എന്ന വസ്തുതയാണ്. പിന്നീട് ബസ് കണ്ടക്ടറുടെ ജോലിയും ചെയ്തു. തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, മലയാളം ഉൾപ്പെടെ നൂറ്ററുപത്തഞ്ചോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാർ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശത്തെപ്പറ്റി നാളുകളായി ഒട്ടേറെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നെങ്കിലും അദ്ദേഹം ഇതേവരെ കൃത്യതയോടെ മനസ്സ് വെളിപ്പെടുത്തിയിട്ടില്ല.