Movie prime

താണ്ഡവ്: സെയ്ഫ് അലി ഖാനും ഡിംപിൾ കപാഡിയയും കേന്ദ്ര കഥാപാത്രങ്ങൾ

Tandav സെയ്ഫ് അലി ഖാനും ഡിംപിൾ കപാഡിയയും മുഖ്യവേഷങ്ങൾ ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന സീരീസാണ് ‘താണ്ഡവ്.’ അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന സിരീസ് ആമസോൺ പ്രൈം വീഡിയോയിൽ ഉടൻ റിലീസ് ചെയ്യും. Tandav ചിത്രത്തിലെ കാരക്റ്റർ പോസ്റ്ററുകൾ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ പോസ്റ്ററിൽ ഒരു രാഷ്ട്രീയ നേതാവിൻ്റെ ലുക്കിലാണ് സെയ്ഫ് അലി ഖാൻ കാണപ്പെടുന്നത്. നീല കുർത്തയും ചാര നിറത്തിലുള്ള ജാക്കറ്റും ധരിച്ച സെയ്ഫ് മഞ്ഞയും നീലയും നിറത്തിലുള്ള കൊടികൾ ഏന്തിയ പ്രവർത്തകർക്കിടയിലാണ് നിൽക്കുന്നത്. More
 
താണ്ഡവ്: സെയ്ഫ് അലി ഖാനും ഡിംപിൾ കപാഡിയയും കേന്ദ്ര കഥാപാത്രങ്ങൾ

Tandav
സെയ്ഫ് അലി ഖാനും ഡിംപിൾ കപാഡിയയും മുഖ്യവേഷങ്ങൾ ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന സീരീസാണ് ‘താണ്ഡവ്.’ അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന സിരീസ് ആമസോൺ പ്രൈം വീഡിയോയിൽ ഉടൻ റിലീസ് ചെയ്യും. Tandav

ചിത്രത്തിലെ കാരക്റ്റർ പോസ്റ്ററുകൾ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ പോസ്റ്ററിൽ ഒരു രാഷ്ട്രീയ നേതാവിൻ്റെ ലുക്കിലാണ് സെയ്ഫ് അലി ഖാൻ കാണപ്പെടുന്നത്. നീല കുർത്തയും ചാര നിറത്തിലുള്ള ജാക്കറ്റും ധരിച്ച സെയ്ഫ് മഞ്ഞയും നീലയും നിറത്തിലുള്ള കൊടികൾ ഏന്തിയ പ്രവർത്തകർക്കിടയിലാണ് നിൽക്കുന്നത്. “രാഷ്ട്രീയത്തിൽ നിങ്ങൾക്ക് അധികാരവുമായി മാത്രമാണ് ബന്ധമുള്ളത് ” എന്ന വാചകം പോസ്റ്ററിൽ കാണാം.

സാരി ധരിച്ച, രുദ്രാക്ഷ മാലയണിഞ്ഞ ഡിംപിൾ കപാഡിയയാണ് രണ്ടാമത്തെ പോസ്റ്ററിൽ. മുഹമ്മദ് സീഷാൻ അയൂബ്, കൃതിക കമ്ര എന്നിവരെ ആക്റ്റിവിസ്റ്റുകളായി ചിത്രീകരിച്ചതാണ് മൂന്നാമത്തെ പോസ്റ്റർ. സുനിൽ ഗ്രോവറും സെയ്ഫ് അലിഖാനുമുള്ള മറ്റൊരു പോസ്റ്റർ കൂടി ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

അമൈറ ദസ്തുർ, കുമുദ് മിശ്ര, സാറ ജെയ്ൻ ഡിയാസ്, സന്ധ്യ മൃദുൽ, അന്നുപ് സോണി, പരേഷ് പഹുജ എന്നിവരും സിരീസിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 15-നാണ് താണ്ഡവ് റിലീസ് ചെയ്യുന്നത്.

ഒമ്പത് എപ്പിസോഡുകളാണ് സിരീസിന് ഉള്ളത്. അധികാരത്തിൻ്റെ ഇരുളടഞ്ഞ ഇടനാഴികളും അതിനുള്ളിലെ ദുരൂഹതകളും അധികാരം കൈയടക്കാനും അത് നിലനിർത്താനുമുള്ള വ്യക്തികളുടെ കള്ളക്കളികളും ചുരുളഴിക്കാനുള്ള ശ്രമമാണ് താണ്ഡവ് നടത്തുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.