Guidehouse
in

മികച്ച തൊഴിലിടമെന്ന അംഗീകാരം നേടി ടെക്നോപാർക്ക് ആസ്ഥാനമായ ഗൈഡ്ഹൗസ് ഇന്ത്യ

Guidehouse

ട്രസ്റ്റ് ഇൻഡെക്സ് സർവേയും കൾച്ചർ ഓഡിറ്റും അടിസ്ഥാനമാക്കിയാണ് ഗ്രേറ്റ് പ്ലേയ് സ് ടു വർക്ക് അംഗീകാരം നിർണയിക്കുന്നത്

ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൈഡ്ഹൗസ് ഇന്ത്യയ്ക്ക് മികച്ച തൊഴിലിടമെന്ന അംഗീകാരം. ഗ്രേറ്റ് പ്ലേയ് സ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഉന്നത ബഹുമതിയാണ് കമ്പനി നേടിയത്. ആഗോളതലത്തിൽ അഡ്വൈസറി, കൺസൾട്ടിങ്ങ്, ഔട്ട്‌സോഴ്‌സിങ്ങ്, ടെക്‌നോളജി സേവന മേഖലകളിൽ പ്രമുഖരായ ഗൈഡ്‌ഹൗസിന്റെ  അനുബന്ധ സ്ഥാപനമാണ് ഗൈഡ്ഹൗസ് ഇന്ത്യ.  ട്രസ്റ്റ് ഇൻഡക്സ് സർവേയും കൾച്ചർ ഓഡിറ്റും അടിസ്ഥാനമാക്കിയാണ് ഗ്രേറ്റ് പ്ലേയ് സ് ടു വർക്ക് (ജിപിടിഡബ്ല്യു) ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർട്ടിഫിക്കേഷൻ കമ്പനി നേടിയത്.

സ്വന്തം തൊഴിലിട സംസ്കാരം മെച്ചപ്പെടുത്താനായി വിലയിരുത്തൽ, മാനദണ്ഡ നിർണയം, ആസൂത്രണം എന്നിവയിൽ
ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടുമായി യോജിച്ച് പ്രവർത്തിക്കാൻ ഓരോ വർഷവും 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം കമ്പനികളാണ്‌ മുന്നോട്ടു വരുന്നത്. ബിസ്നസ്, അക്കാദമിക്, പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം  തൊഴിലിടത്തിലെ മികവ് നിർണയിക്കുന്നതിൽ സുവർണ നിലവാരമായി കണക്കാക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രീതിശാസ്ത്രമാണ്. Guidehouse
 
ഗ്രേറ്റ് പ്ലേയ് സ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് നൽകിവരുന്ന അംഗീകാരം തുടർച്ചയായി നേടാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗൈഡ്ഹൗസ് ഇന്ത്യയുടെ പാർട്ണറും കൺട്രി ഹെഡുമായ മഹേന്ദ്ര സിങ്ങ് റാവത്ത് പറഞ്ഞു. “കരുത്തുറ്റ  പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് ഈ സർട്ടിഫിക്കേഷൻ. തൊഴിലിട അനുഭവം മികവുറ്റതാക്കാൻ പര്യാപ്തമായ വിധത്തിൽ വ്യവസ്ഥാപിതവും സുസ്ഥിരവുമായ മാർഗങ്ങളാണ് കമ്പനി കൈക്കൊള്ളുന്നത്. അത് വളർച്ചയും വികാസവും ഉറപ്പാക്കുന്നു. ഏവരും അഭിലഷിക്കുന്ന  അംഗീകാരം കരസ്ഥമാക്കാനും അത് കാരണമായി,” അദ്ദേഹം കൂട്ടിച്ചേർത്തു.

അഭൂതപൂർവമായ ഒരു മഹാമാരിയുടെ സാഹചര്യത്തിലാണ് ഈ വർഷത്തെ അംഗീകാരം  എന്നത് ശ്രദ്ധേയമാണെന്ന്  ഗൈഡ്ഹൗസ് ഇന്ത്യ എച്ച് ആർ ഡയറക്റ്റർ സജി സക്കറിയ അഭിപ്രായപ്പെട്ടു. “ഭൂരിഭാഗം ജീവനക്കാരും വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഇടപാടുകാരുൾപ്പെടെ മുഴുവൻ ആളുകളെയും സമൂഹത്തെയും പിന്തുണയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ ജീവനക്കാരുടെ സാമ്പത്തികവും മാനസികവുമായ ക്ഷേമം മുൻനിർത്തിയുള്ള  പ്രവർത്തനങ്ങളാണ്  കാഴ്ചവെയ്ക്കുന്നത്. ജീവനക്കാരുടെ വ്യക്തിഗത സേവന മികവിനെ അംഗീകരിച്ചും അവരുടെ ഉന്നമനം ലക്ഷ്യമിട്ടുമാണ് പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്. പിന്തുണ ആവശ്യമായ സ്ഥാപനങ്ങൾക്ക് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയും സ്ത്രീ ശാക്തീകരണ ക്യാമ്പയ്നുകൾ നടത്തിയും സാമൂഹ്യമായ  ഇടപെടലുകളും കമ്പനി നടത്തിവരുന്നു,” അദ്ദേഹം വിശദീകരിച്ചു.

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഗൈഡ്ഹൗസിൻ്റെ അനുബന്ധ സ്ഥാപനമാണ് ഗൈഡ്ഹൗസ് ഇന്ത്യ. ലോകമെമ്പാടുമുള്ള 50-ലധികം ഓഫീസുകളിലായി 8,500-ൽ അധികം ജീവനക്കാരുണ്ട്. ഹെൽത്ത് കെയർ, ധനകാര്യ സേവനങ്ങൾ, ഊർജം, നാഷണൽ സെക്യൂരിറ്റി, എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങി തന്ത്രപ്രധാന വ്യവസായ മേഖലകളിലുള്ള തങ്ങളുടെ ഇടപാടുകാരെ പിന്തുണയ്ക്കുന്നവയാണ് കമ്പനിയുടെ വ്യവസായ രംഗത്തെ വൈദഗ്ധ്യവും മികവുറ്റ ഉത്പന്നങ്ങളും സൊല്യൂഷനുകളും.  ഗൈഡ്‌ഹൗസ് ഇന്ത്യയിൽ നിലവിൽ 2500 ജീവനക്കാരുണ്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

250 ഡോളറിന് ഓൺ‌ലൈനിലൂടെ ടെക്വില വിറ്റ് ടെസ്‌ല, മണിക്കൂറുകൾക്കുള്ളിൽ സ്റ്റോക്ക് തീർന്നു

കുഴൽക്കിണറിൽ വീണ് കുട്ടികൾ മരിക്കാത്ത ഭാരതം