Movie prime

250 ഡോളറിന് ഓൺ‌ലൈനിലൂടെ ടെക്വില വിറ്റ് ടെസ്‌ല, മണിക്കൂറുകൾക്കുള്ളിൽ സ്റ്റോക്ക് തീർന്നു

Tesla ലോക പ്രശസ്ത കാർ നിർമാതാക്കളായ ടെസ്ല ഓൺലൈനിലൂടെ സ്വന്തം ബ്രാൻഡിൽ ടെക്വില എന്ന മെക്സിക്കൻ മദ്യം പുറത്തിറക്കി. ടെസ്ലയുടെ സ്വന്തം വെബ്സൈറ്റിലൂടെ പുറത്തുവിട്ട ‘ടെസ്ല ടെക്വില’ യുടെ ചിത്രങ്ങൾ വളരെ വേഗം വൈറലായി. നേർത്ത, മിന്നൽ ആകൃതിയിലുള്ള ഒരു കുപ്പിയിലാണ് ടെസ്ല സ്വന്തം ടെക്വില വിപണിയിൽ എത്തിച്ചത്. 250 ഡോളർ വിലയുള്ള മദ്യം മണിക്കൂറുകൾ ക്കുള്ളിൽ വിറ്റുതീർന്നു. പിന്നീട് ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് “സ്റ്റോക്ക് തീർന്നു” എന്ന അറിയിപ്പാണ് ലഭിച്ചത്. Tesla 2018-ലെ ഏപ്രിൽ ഫൂൾ More
 
250 ഡോളറിന് ഓൺ‌ലൈനിലൂടെ ടെക്വില വിറ്റ് ടെസ്‌ല, മണിക്കൂറുകൾക്കുള്ളിൽ സ്റ്റോക്ക് തീർന്നു

Tesla
ലോക പ്രശസ്ത കാർ നിർമാതാക്കളായ ടെസ്‌ല ഓൺലൈനിലൂടെ സ്വന്തം ബ്രാൻഡിൽ ടെക്വില എന്ന മെക്സിക്കൻ മദ്യം പുറത്തിറക്കി. ടെസ്‌ലയുടെ സ്വന്തം വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട ‘ടെസ്‌ല ടെക്വില’ യുടെ ചിത്രങ്ങൾ‌ വളരെ വേഗം വൈറലായി. നേർത്ത, മിന്നൽ‌ ആകൃതിയിലുള്ള ഒരു കുപ്പിയിലാണ് ടെസ്‌ല സ്വന്തം ടെക്വില വിപണിയിൽ എത്തിച്ചത്. 250 ഡോളർ വിലയുള്ള മദ്യം മണിക്കൂറുകൾ ക്കുള്ളിൽ വിറ്റുതീർന്നു. പിന്നീട് ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക്‌ “സ്റ്റോക്ക് തീർന്നു” എന്ന അറിയിപ്പാണ് ലഭിച്ചത്. Tesla

2018-ലെ ഏപ്രിൽ ഫൂൾ ദിനത്തിലാണ് ‘ടെസ്‌ലക്വില’ എന്ന ആശയം മസ്‌ക് ആദ്യമായി ട്വീറ്റ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ അനുയായികളിൽ പലരും അതൊരു തമാശയായാണ് കരുതിയത്. എന്നാൽ ആ വർഷം ഒക്ടോബറിൽ തന്നെ പാനീയത്തിനുള്ള ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യാൻ മസ്ക് ശ്രമം തുടങ്ങിയിരുന്നു. എന്നാൽ മെക്സിക്കോയിലെ ടെക്വില നിർമാതാക്കൾ അതിനെ എതിർത്തു.

ടെസ്‌ലക്വില എന്ന പേര് ടെക്വിലയെ അക്ഷരാർഥത്തിൽ ഓർമിപ്പിക്കുന്നതായി ആരോപിച്ച് മെക്സിക്കോയിലെ ടെക്വില റെഗുലേറ്ററി കൗൺസിലും രംഗത്തെത്തിയിരുന്നു. ടെക്വില ഒരു സംരക്ഷിത പദമാണെന്നായിരുന്നു അന്നത്തെ അവരുടെ വാദം.

പുതിയ പേരിനെ ചൊല്ലി നിലവിൽ എന്തെങ്കിലും തർക്കങ്ങൾ ഉള്ളതായി അറിവില്ല. കൂടാതെ, ദേശീയ പാനീയവുമായി ബന്ധപ്പെട്ട കർശനമായ ചട്ടങ്ങൾ പ്രകാരം ടെസ്‌ല എന്നത് ഇപ്പോൾ ഒരു അംഗീകൃത ബ്രാൻഡാണ് എന്നും പ്രമുഖ ടെക്വില നിർമാതാക്കളായ ഡെസ്റ്റിലഡോറ ഡെൽ വാലെ ഡി ടെക്വിലയാണ് ഇത് നിർമിക്കുന്നതെന്നും കൗൺസിൽ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവനയിൽ പറയുന്നുണ്ട്.

ഡെസ്റ്റിലഡോറ ഡെൽ വാലെ ഡി ടെക്വിലയുടെ നൂറിലധികം ലേബലുകളിലൊന്നായ നോസോട്രോസ് ടെക്വിലയാണ് തങ്ങളുടെ പാനീയം നിർമിക്കുന്നതെന്ന് ടെസ്‌ലയുടെ അറിയിപ്പിൽ പറയുന്നു. കാസ മാസ്‌ത്രി എന്ന പേരിലും അറിയപ്പെടുന്ന നിർമാതാക്കൾ ടെക്വില ബ്രാൻഡുകൾക്കൊപ്പം ബോർബോൺ, വോഡ്ക, കനേഡിയൻ വിസ്കി എന്നിവയും നിർമിക്കുന്നുണ്ട്. ന്യൂയോർക്ക്, കാലിഫോർണിയ, വാഷിംഗ്ടൺ പോലെ തിരഞ്ഞെടുത്ത അമേരിക്കൻ സംസ്ഥാനങ്ങളിൽ മാത്രമേ ടെസ്‌ല ടെക്വില ലഭ്യമാകൂ എന്ന് ടെസ്‌ലയുടെ വെബ്‌സൈറ്റിൽ പറയുന്നു.